Kerala

അഭയകേന്ദ്രത്തിൽ നിന്ന് കരച്ചിൽ കേട്ടിരുന്നു എന്ന് നാട്ടുകാർ; പെൺകുട്ടികളെ കാണാതായതിൽ നിർണായക വെളിപ്പെടുത്തൽ

കോട്ടയം മാങ്ങാനത്തെ അഭയകേന്ദ്രത്തിൽ നിന്ന് പെൺകുട്ടികളുടെ കരച്ചിൽ കേട്ടിരുന്നു എന്ന് നാട്ടുകാർ. രണ്ടുമൂന്നു ദിവസങ്ങളായി ഇവിടെ വൈകുന്നേരങ്ങളിൽ പെൺകുട്ടികളുടെ കരച്ചിൽ കേട്ടിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മഹിളാ സമഖ്യ സൊസൈറ്റിയാണ് അഭയകേന്ദ്രം നടത്തിവന്നിരുന്നത്.  “മിനിഞ്ഞാന്ന് വൈകിട്ട് ഭയങ്കര ബഹളമായിരുന്നു. പിള്ളേര് കിടന്ന് കാറുക, പാത്രങ്ങൾ അടിച്ച്പൊട്ടിക്കുക. ഇങ്ങനെ ഭയങ്കര ബഹളമായിരുന്നു. ശബ്ദം കേട്ട് ഞങ്ങൾ ഓടിവന്നു. പക്ഷേ, സർക്കാർ സ്ഥാപനമായതുകൊണ്ട് അകത്തേക്ക് കേറാനായില്ല. ഇടയ്ക്കിടയ്ക്ക് എന്നും ബഹളമുണ്ട്. കാരണം നമ്മൾ അയൽവക്കമല്ലേ? നമുക്ക് നല്ലതായിട്ട് കേൾക്കാം. ഇതിനകത്ത് […]

Kerala

‘പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെ കോട്ടയം അഭയകേന്ദ്രത്തിൽ നിന്ന് കാണാതായി

കോട്ടയം മാന്നാനത്ത് പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെ കാണാതായി. ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ അഞ്ചരയ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി അധികൃതർ എത്തിയപ്പോഴാണ് പെൺകുട്ടികളെ കാണാനില്ല എന്ന വിവരം അറിയുന്നത്. ഈ 9 പേരും പോസ്കോ കേസുകളിലെ ഇരകളാണ്. ഒന്നു മുതൽ രണ്ട് വർഷം വരെയായി ഇവർ ഇവിടെയാണ് താമസിക്കുന്നത്. ഇന്ന് ശിശുദിനം കൂടി ആയതുകൊണ്ട് ഒട്ടേറെ പരിപാടികൾ അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാത്രി വൈകിയും അവിടെ ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. […]

Kerala

തെരുവോരത്തെ നാടോടിക്കുട്ടികളെ പുനരധിവസിപ്പിക്കണം; ഉത്തരവിട്ട് ഹൈക്കോടതി

തെരുവില്‍ അലയുന്ന നാടോടി കുട്ടികളുടെ അടക്കം പുനരധിവാസത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. റോഡരികില്‍ കിടന്നുറങ്ങുന്ന കുട്ടികള്‍ക്ക് സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഭിക്ഷ യാചിക്കല്‍, സാധനങ്ങള്‍ വില്‍ക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ പാര്‍പ്പിക്കുകയോ, സ്വദേശത്തേക്ക് മടക്കി അയക്കുകയോ ചെയ്യണം. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു.