വർഗീയത പറഞ്ഞ് വോട്ട് പിടിക്കാനെ ബി.ജെ.പിക്ക് സാധിക്കുകയുള്ളൂവെന്നും, കേരളത്തിൽ അത് വിലപോകില്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഇ ശ്രീധരനെ പോലുള്ള ടെക്നോക്രാറ്റുകളെ കൊണ്ട് വരുന്നത് ബി.ജെ.പിക്ക് പ്രയോജനം ചെയ്യില്ലെന്നും തരൂർ പി.ടി.ഐയോട് പറഞ്ഞു. ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ വിലപോകില്ല. ലവ് ജിഹാദ് പ്രചാരണായുധമാക്കുന്ന ബി.ജെ.പി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാമെന്ന് കണക്കുകൂട്ടുന്നു. എന്നാൽ കേരളം അതിന് പറ്റിയ മണ്ണല്ല. എന്‍പത്തിയെട്ട് വയസ്സുള്ള ഒരു ടെക്നോക്രാറ്റിനെ ഉയര്‍ത്തിക്കാണിക്കുന്നത് കേരളത്തിന്‍റെ രാഷ്ട്രീയ പ്രതിസന്ധിയുടെ പരിഹാരമാകില്ലെന്നും ശശി തരൂർ പറഞ്ഞു. […]
Tag: Shashi Tharoor
യു.ഡി.എഫ് പ്രകടന പത്രികയിലെ ‘തരൂര്‍ ടച്ച്’
ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളിലൂടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് യു.ഡി.എഫ് പ്രകടന പത്രിക മുന്നോട്ടുവെക്കുന്നത്. ന്യായ് പദ്ധതി, ശബരിമല നിയമ നിര്‍മ്മാണം, 3000 രൂപ ക്ഷേമ പെന്‍ഷന്‍, പീസ് ആൻഡ് ഹാർമണി എന്ന പേരിൽ പുതിയ വകുപ്പ് തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയുടെ കാതല്‍. ഡോ. ശശി തരൂര്‍ എംപിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളില്‍നിന്നും മറ്റു സംഘടനകളില്‍നിന്നും സ്വരൂപിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാണ് യു.ഡി.എഫ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കിയത്. എല്ലാ വിഭാഗങ്ങളുമായി സംസാരിച്ച് പ്രകടന പത്രിക […]
ഇ ശ്രീധരന്‍ വന്നാല്‍ കേരളത്തില്‍ എന്ത് മാറ്റം ഉണ്ടാകും ? തരൂര്‍ പറയുന്നു
ഇ. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ കെൽപ്പുള്ളതാണെന്ന് കരുതുന്നില്ലെന്ന് എം.പി ശശി തരൂർ. നിയമസഭാ തെരഞ്ഞെടുപ്പിൽ അത് ബി.ജെ.പിക്ക് വലിയ സഹായമായിരിക്കുമെന്ന വാദവും ശശി തരൂർ തള്ളി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. ശ്രീധരൻ മികച്ച സാങ്കേതിക വിദഗ്ധനാണ്. എന്നാൽ രാഷ്ട്രീയത്തിൽ ഇതുവെച്ച് തിളങ്ങാം എന്നത് തെറ്റിധാരണയാണ്. അത് മറ്റൊരു ലോകമാണ്. സാങ്കേതിക കാര്യങ്ങൾ നടപ്പിലാക്കുന്നവരാണ് ടെക്നോക്രാറ്റുകൾ. നയങ്ങൾ നടപ്പിലാക്കുന്നവരല്ല. ശ്രീധരന്റെ രാഷട്രീയ പ്രവേശന പ്രഖ്യാപനം ഞെട്ടലുളവാക്കിയെന്നും തരൂർ […]
കേരളമുടനീളം യാത്ര, യുവാക്കളുമായി സംവാദം; സംസ്ഥാനത്ത് തരൂർ നിർണായക റോളിലേക്ക്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ശശി തരൂർ എംപിക്ക് നിർണായക റോൾ. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ചുമതലയാണ് തരൂരിന് നൽകിയിട്ടുള്ളത്. പത്രിക തയ്യാറാക്കാൻ കേരളം മുഴുവൻ സഞ്ചരിക്കുന്ന തരൂർ യുവാക്കളുമായി സംവദിക്കുന്നുമുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്ത് ചേർന്ന തെരഞ്ഞെടുപ്പ മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജി യോഗത്തിൽ തരൂർ പങ്കെടുത്തു. ഹൈക്കമാൻഡ് നിരീക്ഷകരായ അശോക് ഗെഹ്ലോട്ട്, താരിഖ് അൻവർ എന്നിവർക്കൊപ്പം ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ, കൊടിക്കുന്നിൽ […]
റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്നു ശശി തരൂർ
റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയിലേക്കുള്ള സന്ദർശനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റദ്ദാക്കിയതിനു പിറകെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എം.പി ശശി തരൂർ. “കൊവിഡിന്റെ രണ്ടാം വരവ് കാരണം ബോറിസ് ജോൺസന്റെ ഇന്ത്യൻ സന്ദർശനം റദ്ദാക്കുകയും നിലവിൽ റിപ്പബ്ലിക്ക് ദിനത്തിൽ നമുക്ക് മുഖ്യാതിഥി ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ നമ്മൾക്കെന്തു കൊണ്ട് ഒരു പടി മുന്നോട്ടു പോയി ആഘോഷങ്ങൾ തന്നെ ഒഴിവാക്കിക്കൂടെ? പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദ നടപടിയാകും ” – ശശി തരൂർ എഴുതി.
ചായക്കാരന്‍ മൂവര്‍ണക്കൊടിയെ കാവിനിറത്തിലേക്ക് മാറ്റുകയാണ്: ട്വീറ്റില്‍ വിശദീകരണവുമായി തരൂര്‍
താന്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വിശദീകരണ കമന്‍റുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക് ഒഴിക്കുന്ന ‘ചായ’, അരിപ്പയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ കാവി നിറം മാത്രമായി മാറുന്ന ഒരു പ്രതീകാത്മക ചിത്രമായിരുന്നു ശശി തരൂര്‍ ട്വീറ്റില്‍ പങ്കുവെച്ചിരുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍ അഭിനവ് കഫാരെയുടെ ഗംഭീരമായ ഈ സൃഷ്ടി രാജ്യത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന എന്ന കുറിപ്പോടെയായിരുന്നു തരൂര്‍ ചിത്രം പങ്കുവെച്ചിരുന്നത്. എന്നാല്‍ […]
‘ബി.ജെ.പി ലെെറ്റ്’ ആയി മാറുന്നത് കോണ്‍ഗ്രസിനെ സീറോ ആക്കിമാറ്റുമെന്ന് ശശി തരൂര്‍
രാഷ്ട്രീയ നേട്ടത്തിനായി ‘ബി.ജെ.പി ലൈറ്റ്’ ആയി കോണ്‍ഗ്രസ് പാര്‍ട്ടി മാറാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് എം.പി ശശി തരൂര്‍. ‘ലൈറ്റ് ബി.ജെ.പി’ എന്നാല്‍ ‘കോണ്‍ഗ്രസ് സീറോ’ ആണെന്ന് ശശി തരൂര്‍ പറഞ്ഞു. തന്റെ പുതിയ പുസ്തകമായ ‘ദ ബാറ്റില്‍ ഓഫ് ബിലോങി’ങ്ങിനെ കുറിച്ചുള്ള അഭിമുഖത്തില്‍ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു തരൂര്‍. മതേതരത്വം എന്നാല്‍ കേവലം ഒരു വാക്കാണ്. അധികാരത്തില്‍ വരുന്ന ഏതെങ്കിലും സര്‍ക്കാരിന് ആ വാക്ക് എടുത്ത് മാറ്റാനെ സാധിക്കൂ. മതേതരത്വം എന്ന വാക്ക് എടുത്ത് മാറ്റിയതുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാനമായ […]
എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ എവെയ്‍ലബിള്‍: ശശി തരൂര്‍
കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ മുതല്‍ കര്‍ഷക ആത്മഹത്യ വരെയുള്ള കണക്കുകള്‍ ലഭ്യമല്ലെന്ന് പറഞ്ഞ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ എവെയ്‍ലബിള്‍ ആണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിമര്‍ശിച്ചു. “കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളില്ല, കര്‍ഷക ആത്മഹത്യയുടെ കണക്കില്ല, സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍, കോവിഡ് മരണങ്ങളെ കുറിച്ച് സംശയാസ്പദമായ കണക്കുകള്‍, ജിഡിപി വളര്‍ച്ചയെ കുറിച്ച് തെളിവില്ലാത്ത വിവരങ്ങള്‍- സര്‍ക്കാര്‍ എന്‍ഡിഎക്ക് പുതിയ അര്‍ഥം നല്‍കിയിരിക്കുന്നു”.. എന്നാണ് തരൂരിന്‍റെ ട്വീറ്റ്. […]
കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല, പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണം; വിമര്‍ശനവുമായി മുല്ലപ്പള്ളി
കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ച വിഷയത്തിലാണ് ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത് എത്തിയത്. ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തരൂർ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണം. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡൽഹിയിലാണ്. ഡിന്നർ നടത്തുന്നതായും റിപ്പോർട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 […]
‘വിമാനയാത്രക്കാരുടെ താത്പര്യമാണ് വലുത്, തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ട’: ശശി തരൂര്‍
തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് ശശി തരൂര്‍ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിൽ കേന്ദ്ര സർക്കാർ വാദങ്ങളെ പിന്തുണച്ച് ശശി തരൂർ എംപി. സംസ്ഥാന സർക്കാർ അംഗീകരിച്ച വ്യവസ്ഥകളോടെയാണ് ലേലം നടന്നത്. സംസ്ഥാന സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ക്രമക്കേടുകളില്ലാതെ നടന്ന ലേലത്തിൽ പരാജയപ്പെട്ടപ്പോൾ ചോദ്യങ്ങളുന്നയിക്കുന്നു. സർക്കാരിന്റേതല്ല, വിമാനയാത്രക്കാരുടെ താൽപര്യങ്ങളാണ് വലുതെന്നും ശശി തരൂർ വ്യക്തമാക്കി. തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് തരൂര്‍ അവകാശപ്പെടുന്നു. വോട്ടർമാരോട് ഒരു […]