Kerala

വിനീത വി.ജിക്ക് എതിരായ കേസ് പിൻവലിക്കണം, വളരെ മോശമായ നടപടിയാണ് സർക്കാരിന്റേത്; ശശി തരൂർ

24 റിപ്പോർട്ടർ വിനീത വി.ജിയ്ക്ക് എതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് എം.പി ശശി തരൂർ രം​ഗത്ത്.വളരെ മോശമായ നടപടിയാണ് ഇതടുപക്ഷ സർക്കാരിന്റേതെന്നും കേസ് പിൻവലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തക വിനീത വി ജിക്കെതിരായ കേസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ രം​ഗത്തെത്തി. മാധ്യമ പ്രവർത്തകയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും കുറ്റകൃത്യമുണ്ടെങ്കിൽ പൊലീസ് പരിശോധിക്കേണ്ടതുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. മാധ്യമ പ്രവർത്തകയുടെ സ്വതന്ത്രമായ ജോലിക്ക് തടസമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വനിത കമ്മിഷന് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാൽ […]

HEAD LINES Kerala

തരൂരിനെ ഉയർത്തിക്കാട്ടി എന്തു “മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാൻ പോകുന്നത്?; ലീ​ഗിനെതിരെ കെ.ടി ജലീൽ

ശശി തരൂരിനെ പലസ്തീൻ ഐക്യദാർഢ്യത്തിൽ മുഖ്യ പ്രഭാഷകനായി വിളിച്ചത് എന്തിനെന്ന വിമർശനവുമായി കെ.ടി ജലീൽ. പലസ്തീനികൾക്ക് ഉപകാരം ചെയ്യാൻ കഴിയില്ലെങ്കിൽ ഉപദ്രവിക്കാതിരിക്കാനെങ്കിലും ലീഗ് നോക്കേണ്ടതായിരുന്നു. തരൂരിനെ ഉയർത്തിക്കാട്ടി എന്തു “മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാൻ പോകുന്നത്?ഇസ്രയേൽ ആക്രമണങ്ങളെ ഭീകരതയായി കാണാൻ കഴിയാത്തവരെ സമുദായത്തിന്റെ ചെലവിൽ കോഴിക്കോട് എത്തിച്ചത് എന്തിനെന്നും കെ ടി ജലീൽ ചോദിക്കുന്നു. അതേസമയം, പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയതെന്ന പരാമർശമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയത്. പലസ്തീൻ […]

National

‘സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയം’; കേന്ദ്രത്തെ പുകഴ്ത്തി ശശി തരൂര്‍

ജി20 ഉച്ചകോടിയില്‍ നയതന്ത്ര നിലപാടില്‍ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ “ഡൽഹി പ്രഖ്യാപനം നിസ്സംശയമായും ഇന്ത്യയുടെ നയതന്ത്ര വിജയമാണ്” തരൂർ. 58 നഗരങ്ങളിൽ 200-ലധികം യോഗങ്ങൾ സംഘടിപ്പിച്ചത് ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. റഷ്യ-യുക്രൈൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും റഷ്യയും ചൈനയും പങ്കെടുക്കാത്ത സാഹചര്യത്തിലും ഉച്ചകോടിയിൽ സമവായം ഉണ്ടാകില്ലെന്നാണ് താൻ കരുതിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ […]

India

താടി കൂടി, ജിഡിപി കുറഞ്ഞു; മോദിയുടെ ചിത്രം വച്ച് ട്രോളി ശശി തരൂർ

ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ഉണ്ടായ ഇടിവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്നും തരൂർ വിമർശിച്ചു. മോദിയുടെ ചിത്രം പങ്കുവച്ചാണ് തരൂരിന്റെ വിമർശനം. 2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്. 2017-18 സാമ്പത്തിക വർഷത്തിൽ താടി കുറവുണ്ടായിരുന്നപ്പോൾ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച. അടുത്ത വർഷം താടി അൽപ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു […]

India

പൊറുക്കാനാകില്ല; ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതിനെതിരെ തരൂര്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ഇരച്ചുകയറി കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല എന്നും ചെങ്കോട്ടയില്‍ പറക്കേണ്ടത് ത്രിവര്‍ണ പതാകയാണ് എന്നും തരൂര്‍ വ്യക്തമാക്കി. ട്വിറ്ററിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ‘അങ്ങേയറ്റം ദൗര്‍ഭാഗ്യകരം. തുടക്കം മുതലേ ഞാന്‍ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ നിയമരാഹിത്യത്തിന് മാപ്പുകൊടുക്കാനില്ല. റിപ്പബ്ലിക് ദിനത്തില്‍ വിശുദ്ധ ത്രിവര്‍ണ പതാകയാണ് ചെങ്കോട്ടയില്‍ പറക്കേണ്ടത്’ – തരൂര്‍ കുറിച്ചു. പൊലീസ് വെടിവയ്പ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചത് ദുഃഖകരമാണ്. പൊലീസ് […]