Kerala

ഷാജഹാൻ വധക്കേസ് : ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട് ഷാജഹാൻ വധക്കേസിൽ ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിൽ കൂടുതൽ പേർ പ്രതികളാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത കേസിലെ അഞ്ചാം പ്രതി വിഷ്ണു, ആറാം പ്രതി സുനീഷ്, ഏഴാം പ്രതി ശിവരാജൻ, എട്ടാം പ്രതി സതീഷ് എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക.കൃത്യം നടത്താൻ ഒപ്പമുണ്ടായിരുന്നവരാണ് ഇന്നലെ അറസ്റ്റിലായ പ്രതികളും. ഇവരേയും ഇന്ന് സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തേക്കും.എട്ട് പ്രതികളേയും വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് കേസിൽ മറ്റ് […]

Kerala

ഷാജഹാന്‍ വധം: പ്രതികള്‍ തലേദിവസവും കൃത്യം നടത്താന്‍ ശ്രമിച്ചെന്ന് എ പ്രഭാകരന്‍

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകനായ ഷാജഹാന്റെ കൊലപാതകത്തിന്റെ തലേദിവസവും പ്രതികള്‍ കൃത്യം നടത്താന്‍ ശ്രമം നടത്തിയതായി എ പ്രഭാകരന്‍ എംഎല്‍എ. ഷാജഹാനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം ഷാജഹാന്‍ വീട്ടിലില്ലാത്തതിനാല്‍ മടങ്ങിപ്പോയി. ഇതേസംഘമാണ് പിറ്റേന്ന് കൃത്യം നടത്തിയതെന്നും എ പ്രഭാകരന്‍ എംഎല്‍എ പറഞ്ഞു. പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടുകാര്‍ ആയതിനാല്‍ സംഘം ഷാജഹാനെ അന്വേഷിച്ച് വീട്ടിലെത്തിയതില്‍ അസ്വാഭാവികത ആര്‍ക്കും തോന്നിയിരുന്നില്ല. ഷാജഹാന്‍ വീട്ടിലുണ്ടായിരുന്നെങ്കില്‍ വീട്ടില്‍വച്ച് തന്നെ കൊലപ്പെടുത്തിയേനെയെന്നും എംഎല്‍എ പറയുന്നു. പ്രതികള്‍ ആരെന്ന് ദൃക്‌സാക്ഷി കണ്ടതാണെന്നും എംഎല്‍എ […]

Kerala

‘മകനെ കൊന്നത് ഒപ്പം നടന്നവര്‍’; സിപിഐഎമ്മുകാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപിക്കാരായെന്ന് ഷാജഹാന്റെ പിതാവ്

പാലക്കാട് കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന് മുന്‍പും ഭീഷണിയുണ്ടായിരുന്നെന്ന് ബന്ധുക്കള്‍. ഒപ്പം നടന്നവരാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് ഷാജഹാന്റെ പിതാവ് പറഞ്ഞു. മുന്‍പ് സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്ന കൊലയാളികള്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ആര്‍എസ്എസുകാരായി മാറിയതെന്ന് ഷാജഹാന്റെ പിതാവ് പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയാകാന്‍ താത്പ്പര്യമുണ്ടായിരുന്ന പ്രതികള്‍ക്ക് ആ സ്ഥാനം കിട്ടാതെ വന്നപ്പോളുണ്ടായ അമര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവ് പറയുന്നത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഷാജഹാനാണ് വിജയിച്ചത്. ഇത് ഒപ്പം പ്രവര്‍ത്തിച്ച ചിലരില്‍ പോലും ദേഷ്യമുണ്ടാക്കി. പാടത്ത് ചാളകെട്ടുന്നതുമായി ബന്ധപ്പെട്ട […]

Kerala

പാലക്കാട്ടെ ഷാജഹാൻ വധക്കേസ്; രണ്ട് പേർ പിടിയിൽ

പാലക്കാട് സിപിഐഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പിടിയിലായവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ബാക്കിയുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പാലക്കാട്ടെ സിപിഐഎം പ്രവർത്തകൻ ഷാജഹാൻ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘത്തെയാണ് നിയോഗിച്ചത്. ജില്ലാ പൊലീസ് മേധാവി ആർ […]