Kerala

സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തവരെ വക്താക്കളാക്കി; യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

പുതിയ നിയമനങ്ങളിൽ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തവരെ വക്താക്കളാക്കിയെന്ന് വിമർശനം. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മകന് സംഘടനാ പരിചയമില്ലെന്ന് ആക്ഷേപം. നിയമനത്തെ പറ്റിയുള്ള ഒരു അറിവും തനിക്ക് ലഭിച്ചില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.സംസ്ഥാന വക്താക്കളായി പുതിയ അഞ്ച് പേരെ നിയമിച്ചു. കൂടാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അര്‍ജുനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി. വി ശ്രീനിവാസാണ് അര്‍ജുനെ […]

Kerala

ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണം: ഷാഫി പറമ്പില്‍

ടോക്യോ ഒളിംപിക്‌സിൽ വെങ്കലം നേടിയ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായ മലയാളിയായ പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം നൽകണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. 50 വർഷത്തിന് ശേഷമാണ് ഒരു മലയാളി ഒളിംപിക്‌സിൽ മെഡൽ നേടുന്നതെന്ന് ഷാഫി പറഞ്ഞു. 1972 ലെ മ്യൂണിച്ച് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ അന്നത്തെ ഹോക്കി ടീം ഗോൾ കീപ്പർ മാനുവൽ ഫെഡറിക്‌സിന് ശേഷം ഒളിംപിക്‌സ് മെഡൽ കേരളത്തിലെത്തിച്ച ശ്രീജേഷിന് അടിയന്തരമായി പാരിതോഷികം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും […]

Kerala

പി എസ് സി യെ കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുത്; ഷാഫി പറമ്പിൽ

കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷനെ താഴ്ത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എ. പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യവുമായി അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലുമായി ഏകദേശം 115 ദിവസം കേരളത്തിലെ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചിട്ടില്ല. ആ സമയത്തൊക്കെ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ വലിയ വീഴ്ചകളും കുറവുകളുമുണ്ടായി. ‘വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തിൽ സഹ്യപർവതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സി. ഇന്ന് തൃശ്ശൂരിലെ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലേക്ക് […]

Kerala

ഉദ്യോഗാര്‍ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു; ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാരം തുടങ്ങി

സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു. ഷാഫി പറമ്പിലും കെ എസ് ശബരീനാഥനും നിരാഹാരം തുടങ്ങി. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഈ മാസം 22 മുതൽ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. നാളെ മന്ത്രിസഭാ യോഗം ചേരാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും നിരാഹാരം തുടങ്ങി. ശയന പ്രദക്ഷിണം നടത്തിയായിരുന്നു എൽ.ജി.എസ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർ […]