Kerala

വിമര്‍ശനവുമായി ഷാഫി പറമ്പില്‍

ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത മധ്യവയസ്‌കനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ . ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സേനയില്‍ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണ്. പിണറായിയുടെ പേര് പറയുവാന്‍ പോലും ഭയമുള്ള സിപിഐഎം സമ്മേളനങ്ങളില്‍ നിന്ന് വരെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടും പൊതുമരാമത്ത് മന്ത്രി വരെ പരസ്യ വിമര്‍ശനം […]

Kerala

മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം; ആർ എസ് എസും എസ് ഡി പി ഐയും നാടിൻറെ സമാധാന അന്തരീക്ഷം കളയരുത്; ഷാഫി പറമ്പിൽ

ആലപ്പുഴയിലെ എസ് ടി പി ഐ, ബി ജെപി നേതാക്കളുടെ കൊലപാതകത്തിനുപിന്നാലെ ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ഷാഫി പറമ്പില്‍. ആർ എസ് എസും എസ് ഡി പി ഐയും നാടിൻറെ സമാധാന അന്തരീക്ഷം കളയരുത്. ആലപ്പുഴയിലെ കൊലപാതകം ആഭ്യന്തര വകുപ്പിന്റെ പരാജയം. അക്രമങ്ങൾ തുടരുമ്പോഴും ഒരു ഇടപെടലും നടക്കുന്നില്ല. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഷാഫി പറമ്പില്‍ തന്റെ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ വർഗ്ഗീയ കൊലപാതകങ്ങൾ നാടിന്റെ സമാധാനത്തെ കെടുത്തുകയാണ്. കേരളത്തിൽ […]