Kerala

എസ്എഫ്ഐ ആക്രമണം സഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാനൊരുങ്ങി ടി. സിദ്ധിഖ്

രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷത്തിന്റെ നീക്കം. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖാക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകുന്നത്. കൽപ്പറ്റയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച ടി സിദ്ധിഖ്‌ എംഎൽഎയുടെ ഗൺമാനെ സസ്പെൻഡ് ചെയ്തിരുന്നു. കൽപ്പറ്റയിൽ കോൺഗ്രസ്‌ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗൺമാൻ സ്‌മിബിൻ പൊലീസിനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എംഎൽഎയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരൻ ഇന്നലെ കൽപറ്റ ടൗണിൽ നടന്ന കോൺ​ഗ്രസ് റാലിക്കിടെ […]

Kerala

എസ്.എഫ്.ഐക്കെതിരെ നിശബ്ദ ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി. ബെൽറാം

രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ എസ്.എഫ്.ഐക്കെതിരെ നിശബ്ദ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ എം.എൽ.എ വി.ടി ബെൽറാം. കുരങ്ങുകൾ കെട്ടിടത്തിൽ കയറുന്ന ദൃശ്യമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസിൽ അതിക്രമിച്ചു കയറിയ എസ്.എഫ്.ഐക്കാരെ ട്രോളിക്കൊണ്ടാണ് കുരങ്ങുകൾ കെട്ടിടത്തിൽ കയറുന്ന ദൃശ്യം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കിട്ടത്. എസ്എഫ്ഐ നടപടിയോട് ഒരു തരത്തിലും ജോയിക്കുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ […]

Kerala

ആക്രമണം ഗൂഢാലോചനയുടെ ഭാഗം, എസ് എഫ് ഐ നരേന്ദ്രമോദിയുടെ ക്വട്ടേഷൻ സംഘം; കെ സി വേണുഗോപാൽ

രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെയുള്ള എസ്.എഫ്.ഐ. അക്രമത്തിൽ പ്രതികരിച്ച് എഐസി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. പൊലീസ് സംരക്ഷണയിലാണ് ആക്രമണം നടന്നത്. മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതൃത്വം തള്ളിയത് ചെറുതായി കാണില്ല. എസ് എഫ് ഐ നരേന്ദ്രമോദിയുടെ ക്വട്ടേഷൻ സംഘമാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ […]

Kerala National

കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച്; ഓഫീസ് സ്റ്റാഫ് അഗസ്റ്റിനെ മർദിച്ചു

ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷം. രാഹുൽഗാന്ധി എംപിയുടെ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഓഫീസിലേക്ക് പ്രവർത്തകർ തള്ളി കയറിയതോടെ പൊലീസ് ലാത്തി വീശി. 20 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എംപി യുടെ ഓഫീസിൻറെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകരെ പറഞ്ഞയച്ചത് സിപിഐഎം എന്ന് ഡിസിസി പ്രസിഡൻറ് ആരോപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകർക്കുന്നതിന് […]

Kerala

ധീരജ് വധക്കേസ്: ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം

ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാംപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. തൊടുപുഴ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് വൈകീട്ടോടെ നിഖില്‍ പൈലി ജയിലില്‍ നിന്ന് പുറത്തിറങ്ങും. കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. നിഖില്‍ പൈലിക്ക് കൂടി ജാമ്യം ലഭിച്ചതോടെ കേസില്‍ അറസ്റ്റിലായ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജാമ്യം നേടി പുറത്തെത്തുകയാണ്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് […]

Kerala

കെഎസ് യു മാർച്ചിൽ സംഘർഷം; ജല പീരങ്കി പ്രയോഗിച്ച് പൊലീസ്

കെ എസ് യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം ലോ കോളജിലെ എസ് എഫ് ഐ അക്രമത്തിൽ പ്രതിഷേധിച്ചാണ് മാർച്ച്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായതിനെ തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുകയാണ്. ഇതിനിടെ ലോ കോളജ് സംഘർഷം ഹൈബി ഈഡൻ എം പി ലോക് സഭയിൽ ഉന്നയിച്ചു. എസ് എഫ് ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം പി […]

Kerala

മഹാരാജാസ് കോളജില്‍ വിദ്യാർഥിയെ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി

മഹാരാജാസ് കോളജില്‍ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി. പരിക്കേറ്റ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിഥി റോബിന്‍സണ്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.എഫ്‌. ഐയുടെ പിരിവിൽ സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. പരാതി എസ്.എഫ്.ഐ നിഷേധിച്ചു. മലപ്പുറം സ്വദേശി റോബിൻസൺ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ റാഗിംഗ് സംബന്ധിച്ച് പരാതി നൽകിയത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ റോബിൻസൺ മുൻകാല എസ്.എഫ്.ഐ പ്രവർത്തകൻ ആണ് . മഹാരാജാസ് കോളേജിൽ പഠിക്കുന്ന […]