India Kerala

ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ല: എസ്.എഫ്.ഐ

സംസ്ഥാന ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ. സ്വകാര്യ സർവകാലശാലകകളുടെ കടന്നുവരവിൽ വലിയ ആശങ്കയുണ്ടെന്നും നിയന്ത്രണം വേണമെന്നും എസ്എഫ്‌ഐ നേതാവ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ആശങ്കകൾ സർക്കാരിനെ അറിയിക്കുമെന്നും കെ അനുശ്രീ വ്യക്തമാക്കി. വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് പാർട്ടി നയത്തിന് എതിരാണ്. 2023 ൽ പോളിറ്റ് ബ്യൂറോ ഈ നിലപാട് വ്യക്തമാക്കിയിരുന്നു. വിദേശ സർവകലാശാലകളെ കൊണ്ടുവന്ന് കേന്ദ്രസർക്കാർ കുത്തവത്കരണത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു പാർട്ടി അന്ന് ആരോപിച്ചിരുന്നത്. വിദ്യാഭ്യാസ മേഖലയിലെ […]

Kerala

ചെർപുളശ്ശേരിയിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം

പാലക്കാട് ചെർപുളശ്ശേരി ബസ്റ്റാൻഡിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. വിദ്യാർത്ഥികളെ മഴയുള്ള സമയത്ത് ബസ്സിന് അകത്തേക്ക് പ്രവേശിപ്പിക്കാത്തത് ചോദ്യം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷം ഉണ്ടായത് വിദ്യാർത്ഥികളെ മഴയത്ത് ബസിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കാതിരുന്നതാണ് തർക്കത്തിന് കാരണം. ബസ് ജീവനക്കാരുമായി ആദ്യം തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു.എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്ത്‌ നിന്ന് ഒരു പ്രകോപനവുമില്ലാതെ പൊലീസ് മർദിക്കുകയായിരുന്നെന്ന് എസ്എഫ്ഐ പ്രതികരിച്ചു.

Kerala

ചോദ്യം ചെയ്യലിനിടെ കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം

വ്യാജ രേഖ കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്ക് പൊലീസ് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അഗളി ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണ വിദ്യയെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ […]

Kerala

തെളിവ് നശിപ്പിക്കാൻ വിദ്യയ്ക്ക് സമയം നൽകി, ഇതാണ് ഉമ്മൻ ചാണ്ടിയും പിണറായിയും തമ്മിലുള്ള വ്യത്യാസം; കെ. സുധാകരൻ

ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയശേഷം സിപിഐഎം സംരക്ഷണത്തിലുള്ള മുടക്കോഴി മലയിൽ ഒളിച്ചു താമസിച്ച പ്രധാന പ്രതികളെ പിടികൂടാൻ എടുത്തതിനോളം ദിവസമെടുത്താണ് പിണറായി സർക്കാരിന്റെ കാലത്ത് ഒളിവിൽപ്പോയ എസ്എഫ്‌ഐ വനിതാ നേതാവിനെ പൊലീസ് പിടികൂടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ടിപി വധക്കേസ് പ്രതികളെ പിടിക്കാൻ പൊലീസിന് ഇത്രയും ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നും ഇതാണ് ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസമെന്നും സുധാകരൻ പറഞ്ഞു. സിപിഎം നേതാക്കൾ ചിറകിലൊളിപ്പിച്ച എസ്എഫ്‌ഐ നേതാവിനെ പിടികൂടാൻ പോലീസിന് 16 ദിവസം വേണ്ടി വന്നു. […]

Kerala

നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജം; കലിംഗ വിസി പൊലീസിന് മൊഴി നൽകി

എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജം. കലിംഗ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നൽകി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങൾ തേടിയത്. ഡിവൈഎസ്പി കേരള സർവ്വകലാശാലയിൽ നേരിട്ട് എത്തിയാണ് വിവരങ്ങൾ തേടിയത്.  കായംകുളം എംഎസ്എം കോളജിൽ എംകോമിന് പ്രവേശനം നേടാനായി നിഖിൽ തോമസ് ഹാജരാക്കിയ ഛത്തീസ്ഗഡിലെ കലിംഗ് സർവകലാശാല രേഖകൾ വ്യാജമാണെന്ന് കേരളആ സർവകലാശാല വിസിയും […]

Kerala

ഡിജിപിക്ക് പരാതി നല്‍കും; വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെതിരെ നടപടിക്കൊരുങ്ങി കേരള സര്‍വകലാശാല

ആലപ്പുഴ കായംകുളം എംഎസ്എം കോളജിലെ വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെതിരെ നടപടിക്കൊരുങ്ങി കേരള സര്‍വകലാശാല. വിഷയത്തില്‍ കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചാല്‍ ഉടന്‍ ഡിജിപിക്ക് പരാതി നല്‍കാനാണ് സര്‍വകലാശാലയുടെ നീക്കം. കലിംഗ രജിസ്ട്രാര്‍ക്ക് വിശദമായ കത്തും അയക്കും. നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെ പഠിച്ചിരുന്നുവെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംഎസ്എം കോളജിന്റെ ഭാഗത്ത് […]

Kerala

എസ്എഫ്ഐ വ്യാജന്മാരുടെ കൂടാരമായി മാറി: രമേശ് ചെന്നിത്തല

വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറിയെന്ന് രമേശ് ചെന്നിത്തല. എസ്എഫ്ഐ പിരിച്ചുവിടണമെന്നും ചെന്നിത്തല പറഞ്ഞു. സർട്ടിഫിക്കറ്റ് പരിശോധിക്കുവാൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് എന്ത് അധികാരമാണുള്ളത്. കായംകുളം കോളജിൽ നിഖിലിന് അഡ്മിഷൻ കിട്ടാൻ ശുപാർശ ചെയ്ത സിപിഐഎം നേതാവ് ആരാണ്. പൊലീസിനെയും ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ടാണ് വ്യാജന്മാർ വിലസുന്നത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ഒരു കേന്ദ്രം തന്നെ പ്രവർത്തിക്കുന്നുണ്ടാവണം. തെറ്റിനെ ന്യായീകരിക്കുന്നവരാണ് കൂടുതൽ ശിക്ഷ അർഹിക്കുന്നത്. മുഖ്യമന്ത്രി അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സാമൂഹ്യവിരുദ്ധന്മാരുടെ താവളമായി എസ്എഫ്ഐ […]

Kerala

കെ.വിദ്യ അട്ടപ്പാടി കോളജില്‍ നല്‍കിയതും വ്യാജരേഖ; ബയോഡാറ്റയിലും കൃത്രിമം

അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജില്‍ നല്‍കിയതും വ്യാജ രേഖകളെന്ന് കണ്ടെത്തല്‍. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണ്. ബയോഡാറ്റയിലും കൃത്രിമം നടന്നതായാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. സുപ്രധാന കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സംഘം കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കൈമാറി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊളീജിയറ്റ് സംഘം അട്ടപ്പാടി കോളജിലെത്തി വിദ്യ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ചത്. സുപ്രധാന കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് കൊളീജിയറ്റ് സംഘം ഡയറക്ടര്‍ക്ക് കൈമാറി. പ്രത്യേക ദൂതന്‍ വഴിയാണ് […]

Kerala

നിഖില്‍ തോമസിന്റെ വ്യാജഡിഗ്രി വിവാദത്തില്‍ എസ്എഫ്‌ഐ വാദം പൊളിയുന്നു; കോളജിന്റെ ഭാഗത്തും വീഴ്ചയെന്ന് കേരള സര്‍വകലാശാല വി.സി

ആലപ്പുഴയില്‍ നിഖില്‍ തോമസിന്റെ വ്യജ ഡിഗ്രി വിവാദത്തില്‍ എസ്എഫ്‌ഐ വാദം പൊളിയുന്നു. നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെ പഠിച്ചിരുന്നുവെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. എംഎസ്എം കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും കോളജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് കേരള സര്‍വകലാശാല. കേസ് കൊടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് കോളജ് […]

Kerala

വ്യാജരേഖ ചമയ്ക്കല്‍ കേസ്; കെ.വിദ്യക്കെതിരെയുള്ള കേസ് ഇനി അഗളി പൊലീസ് അന്വേഷിക്കും

കെ വിദ്യ വ്യാജരേഖ ചമച്ച കേസ് അഗളി പൊലീസ് അന്വേഷിക്കും. കേസ് അഗളി പൊലീസിന് കൈമാറിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. വിദ്യ സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്ന് തെളിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കരിന്തളം കോളജ് അധികൃതരും. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തിലാണ് കെ വിദ്യ കരിന്തളം കോളജില്‍ താത്ക്കാലിക അധ്യാപികായായി ജോലി ചെയ്തത്. അന്ന് സമര്‍പ്പിച്ച രേഖകളില്‍ മഹാരാജാസിലെ വ്യാജ രേഖയും ഉള്‍പ്പെട്ടിരുന്നു. അട്ടപ്പാടി കോളജിലെ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇത് കോളജ് […]