Kerala

വിജയ് ഹസാരെ: സെമി ലക്ഷ്യമിട്ട് കേരളം ഇന്ന് സർവീസസിനെതിരെ

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് സർവീസസിനെതിരെ. ജയ്പൂരിലെ കെഎൽ സെയ്നി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സർവീസസ് ഫീൽഡിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. സർവീസസിനെ കീഴടക്കി സെമിയുറപ്പിക്കുകയാവും കേരളത്തിൻ്റെ ലക്ഷ്യം. എലീറ്റ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടറിൽ പ്രവേശിച്ചത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ കരുത്തുറ്റ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് ആയിരുന്നു ഇത്. ഓരോ മത്സരങ്ങളിൽ ഓരോ താരങ്ങൾ മാച്ച് വിന്നർമാരായി. ടീം ലിസ്റ്റ്: കേരളം: Sanju Samson (C) (W), Jalaj […]

India

സ്‌പെഷ്യൽ സർവീസ് നിർത്തലാക്കി കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാൻ ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്ന ‘സ്‌പെഷ്യൽ ട്രെയിനുകൾ’ സാധാരണ സ്ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾക്കുള്ള ‘സ്‌പെഷ്യൽ’ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സർവീസ് സ്ഥിരം യാത്രികർക്കും സാധാരണക്കാർക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. സാധാരണ നമ്പറിൽ തന്നെ പ്രവർത്തിപ്പിക്കാമെന്നും കൊവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണൽ ഓഫീസർമാർക്ക് വെള്ളിയാഴ്ച റെയിൽവേ ബോർഡ് അയച്ച […]

Kerala

പഞ്ചായത്തുകളിലെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ തയ്യാറായെന്ന് മുഖ്യമന്ത്രി

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ തയ്യാറായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈനില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസണ്‍ പോര്‍ട്ടല്‍ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ് ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും ഇനി മുതല്‍ കൂടുതല്‍ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസണ്‍ പോര്‍ട്ടല്‍ (https://citizen.lsgkerala.gov.in/) യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇതോടെ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകും. […]