Kerala

‘പുറത്തുപിടിച്ചു തള്ളി നിതിനയെ മുട്ടുകുത്തിയിരുത്തി; പിന്നെ കാണുന്നത് ചോര ചീറ്റുന്നത്’

പാലാ സെന്റ് തോമസ് കോളജിലെ നിതിനയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരന്‍. നിതിനയെ പ്രതി അഭിഷേക് പുറത്തുപിടിച്ചു തള്ളിയ ശേഷം മുട്ടു കുത്തിയിരുത്തിയെന്നും പിന്നെ കാണുന്നത് കഴുത്തില്‍ നിന്ന് രക്തം ചീറ്റുന്നതാണെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ കെ. ടി ജോസ് പറഞ്ഞു. പരീക്ഷ പത്ത് മണിക്കായിരുന്നെങ്കിലും പ്രതി രാവിലെ 6.40 ന് എത്തി. എന്തുകൊണ്ടാണ് നേരത്തേ എത്തിയതെന്ന് ചോദിച്ചപ്പോള്‍ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ എത്തിയതാണെന്ന് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥിനി പുറത്തിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. പിടിച്ചു മാറ്റാന്‍ […]