ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കാറുടമയുടെ ക്രൂര മർദ്ദനം. പാർക്കിംഗ് ഫുള്ളാണെന്ന് പറഞ്ഞതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ ബെൻസുകാറിൽ വന്നയാളാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നുസംഭവം. ആലുവയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ ജോലിചെയ്യുന്ന ആലുവ കുഞ്ഞുണ്ണിക്കര മനക്കുളങ്ങര വീട്ടിൽ ഹസൈനാരുടെ മകൻ ഷാഹി (48)നാണ് മർദ്ദനത്തിൽ പരുക്കേറ്റത്. KL41M 555 എന്ന നമ്പറിലുള്ള വെള്ള ബെൻസുകാറിൽ വന്നയാളാണ് ഷാഹിയെ ക്രൂരമായി മർദ്ദിച്ചത്. കഴുത്തിന് മർദ്ദനമേറ്റ ഷാഹിയെ […]
Tag: security
സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ മന്ത്രിമാരുടെ സുരക്ഷകൂട്ടാന്‍ 2.53 കോടി രൂപ; തുക അനുവദിച്ച് ഉത്തരവിറക്കി
സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ടരക്കോടിയിലേറെ രൂപ ചെലവിട്ട് മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസുകളില്‍ കൊച്ചിയിലെ സ്വകാര്യസ്ഥാപനമാണ് ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ചത്. 2.53 കോടി രൂപ അനുവദിച്ചാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. (2.53 crore to increase the security of ministers secretariat) സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസ് പരിസരത്ത് സിസിടിവി സ്ഥാപിച്ച വകയിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്. ഏഴ് മെറ്റല്‍ ഡിറ്റക്ടറും 101 സിസിടിവി ക്യാമറകളുമാണ് അനക്‌സ് രണ്ട് പരിസരത്ത് സ്ഥാപിച്ചത്. ആറ് […]
കനത്ത സുരക്ഷയില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം; 1500 പൊലീസുകാരെ വിന്യസിച്ചു
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയ പശ്ചാത്തലത്തില്‍ വയനാട്ടില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷയ്ക്കായി 1500 ഓളം പൊലീസുകാരെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. ഐജി അശോക് യാദവും ഡിഐജി രാഹുല്‍ ആര്‍ നായരും വയനാട്ടിലെത്തിയിട്ടുണ്ട്. വയനാട്ടിലെ സുരക്ഷാ ക്രമീകരണത്തിനായി 30 സിഐമാരും 60 എസ്‌ഐമാരും വയനാട്ടിലെത്തിയിട്ടുണ്ട്. അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശന നടപടിയെന്നും ഡിഐജി രാഹുല്‍ ആര്‍ നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു. എം പി ഓഫിസ് ആക്രമണത്തിന് പിന്നാലെ വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധിയെ വൈകാരികമായാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
ഉംറ സീസൺ വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കും; സുരക്ഷസേന കമാൻഡർ
ഉംറ സീസൺ വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉംറ സുരക്ഷസേന കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽബസാമി . മക്കയിൽ നടന്ന ഉംറ സുരക്ഷ സേനയുടെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്വാഫും താഴത്തെ നിലയും ഉംറ തീർഥാടകർക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. കിംങ് ഫഹദ് കവാടം, കിംങ് അബ്ദുൽ അസീസ് കവാടം, ഉംറ, അൽസലാം കവാടങ്ങൾ, മർവയുടെ പ്രവേശന കവാടം എന്നിവ ഉംറ തീർഥാടകർക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. സുരക്ഷാ, വ്യവസ്ഥ നിലനിർത്തുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുക, ട്രാഫിക് നിയന്ത്രിക്കുക, സുരക്ഷാ ഏജൻസികളെയും […]
ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും; ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാംഗങ്ങൾ കൂടി വരും
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നു. ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാംഗങ്ങളെ കൂടി വിന്യസിക്കാനാണ് തീരുമാനം. റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പടെ 60 പൊലീസുകാരാണ് നിലവിൽ ക്ലിഫ് ഹൗസിന് സുരക്ഷയൊരുക്കുന്നത്. കൂടുതൽ സേനാ വിന്യാസം ആവശ്യമാണോയെന്ന കാര്യവും പരിഗണനയിലാണ്. സിൽവൻ ലൈനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് കാവൽ നിൽക്കുമ്പോൾ ക്ലിഫ് ഹൗസിൽ ബി.ജെ.പി കല്ലിട്ടുവെന്നത് പൊലീസിന്റെ വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ക്ലിഫ് ഹൗസിന്റെ […]
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച, പഞ്ചാബ് സര്‍ക്കാരിനെതിരെ ആഭ്യന്തര മന്ത്രാലയം
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. ദേശീയ രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍ പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു. ഫ്ലൈ ഓവറില്‍ 15 മിനിറ്റ് വരെ പ്രധാനമന്ത്രി കുടുങ്ങിയതായും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രാവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നുമാണ് ആരോപണം. പഞ്ചാബ് സര്‍ക്കാരിനോട് യാത്രാ വിവരം പങ്കുവച്ചിട്ടും സുരക്ഷയൊരുക്കാന്‍ സാധിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്. പഞ്ചാബ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമാണ് ആഭ്യന്തര […]
രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച; മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം
തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച. തിരുവനന്തപുരം മേയറുടെ കാർ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമിച്ചു. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള വഴിയിലാണ് സംഭവം.പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഉള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദം ഇല്ല. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഈ വാഹന വ്യൂഹത്തില്‍ എട്ടാമത്തെ വാഹനത്തിന്‍റെ പുറകിലായാണ് മേയറുടെ വാഹനം കയറിയത്. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്‍റ് സേവ്യേര്‍സ് മുതല്‍ […]
കർഷക സമര കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കാൻ 7.3 കോടി രൂപ ചെലവഴിച്ചു; കേന്ദ്ര മന്ത്രി
ഡൽഹി അതിർത്തിയിലെ കർഷക സമരങ്ങൾക്ക് സുരക്ഷയൊരുക്കാൻ 7.38 കോടി രൂപ പൊലീസ് ചെലവഴിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. പാർലമെന്റ് അംഗം എം മുഹമ്മദ് അബ്ദുള്ളയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റായ്. പൊലീസ് കണക്കുകൾ പ്രകാരം കർഷക പ്രതിഷേധ സ്ഥലങ്ങളിൽ സുരക്ഷ ഒരുക്കാൻ 7,38,42,914 രൂപ (നവംബർ 11, 2021 വരെ) ചെലവഴിച്ചതായി റായ് അറിയിച്ചു. 2020 മുതൽ ഇന്നുവരെ മരിച്ച കർഷകരുടെ എണ്ണം? സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടോ? അതിന്റെ വിശദാംശങ്ങൾ? ഇല്ലെങ്കിൽ അതിനുള്ള കാരണങ്ങൾ എന്ന് […]