Kerala

നാല് ജില്ലകളില്‍ നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി

കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നീട്ടുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇന്ന് ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും. ആള്‍ക്കൂട്ടം കുറച്ച് നാള്‍ കൂടി ഒഴിവാക്കിയാല്‍ മാത്രമേ രോഗവ്യാപനം തടയാന്‍ കഴിയു എന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. നിലവില്‍ തൃശൂർ , ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകള്‍ നിരോധനാജ്ഞ 15 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. തൃശൂർ ജില്ലയിൽ കോവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്‍റെ വക്കിലെത്തിയ സാഹചര്യത്തിൽ സി.ആർ.പി.സി 144 […]

Kerala

ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമായേക്കുമെന്ന റിപ്പോർട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് നടപടി ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമായേക്കുമെന്ന റിപ്പോർട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് നടപടി. വിലക്ക് ലംഘിച്ച് സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് എം.ലിജു അറിയിച്ചു. പുറക്കാട് പഞ്ചായത്തിലാണ് തോട്ടപ്പള്ളി ഉൾപ്പെടുന്നത്. ഇവിടെ നടന്നുവരുന്ന കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമാകാൻ ഇടയുണ്ടെന്ന് കാട്ടി ജില്ലാ പോലീസ് മേധാവി കലക്ടർക്ക് കത്ത് നൽകി. ആളുകൾ കൂടുന്നത് കോവിഡ് രോഗവ്യാപനത്തിന് കാരണമായേക്കുമെന്നും […]