അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്. തൃശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബുവാണ് ഒറ്റയാൾ സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന് വേണ്ടിയാണ് ഓട്ടോ ഡ്രൈവറായ രേവദ് ബാബുവിന്റെ ഈ യാത്ര. ചിന്നക്കനാലിലേക്ക് അവനെ തിരികെ എത്തിക്കണമെന്നാണ് ഒറ്റയാൾ സമരത്തിലൂടെ രേവദ് ബാബു ആവശ്യപ്പെടുന്നത്. അരിക്കൊമ്പനോട് മനുഷ്യൻ കാണിച്ചത് കൊടും ക്രൂരതയാണെന്നാണ് ഈ യുവാവിന്റെ പക്ഷം. ആനയുടെ നിരപരാധിത്വം മലയാളികൾ തിരിച്ചറിയണം. ചിന്നക്കനാലിലോ ഇടുക്കിയിലോ ഒരാളെ പോലെ അരിക്കൊമ്പനെ […]
Tag: Secretariat
സെക്രട്ടറിയേറ്റിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനുമുള്ള നീക്കം സജീവമാക്കി സർക്കാർ
സെക്രട്ടറിയേറ്റിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനുമുള്ള നീക്കം സജീവമാക്കി സർക്കാർ. ഇതിന്റെ തുടർച്ചയാണ് വി.എസ്.ശെന്തിൽ ചെയർമാനായ പുതിയ കമ്മിറ്റിയുടെ നിയമനം. എന്നാൽ മുൻ റിപ്പോർട്ടുകൾക്കെതിരെ രംഗത്തെത്തിയ ഉദ്യോഗസ്ഥ സംഘടനകളുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാനാണ് ഭരണ പരിഷ്കാര കമ്മീഷൻ, ഉദ്യോഗസ്ഥ പരിഷ്കരണ റിപ്പോർട്ട്, ശമ്പള പരിഷ്ക്കാര കമ്മീഷൻ എന്നിവക്ക് പിന്നാലെ ഒരു സമിതിയെക്കൂടി സർക്കാർ നിയോഗിച്ചത്. ഇലക്ട്രോണിക് ഫയൽ സംവിധാനങ്ങൾ നിലവിൽവന്നശേഷം ഓഫിസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ജോലി […]
സെക്രട്ടേറിയറ്റ് ജീവക്കാർക്ക് കൂട്ടത്തോടെ കൊവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയന്ത്രണം
തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്. സെക്രട്ടേറിയറ്റ് പ്രവർത്തനം സ്‌തംഭനാവസ്ഥയിൽ. കൊവിഡ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടർന്നു. ഇതോടെ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെതി. സാമ്പത്തികവർഷം അവസാനിക്കുന്നതില്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകൾ […]
സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധം; ഉദ്യോഗാർഥികളിൽ പലരും പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണു
പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും യുവജന സംഘടനകളുടെ പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലുള്ള ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം ഇന്നും തുടരുകയാണ്. റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന മന്ത്രിസഭാ തീരുമാനം വന്നതോടെ ശക്തമായ പ്രതിഷേധമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ഉദ്യോഗാർഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച ഉദ്യോഗാർഥികളിൽ പലരും പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണു. സർക്കാർ അനുകൂലമായ തീരുമാനം സ്വീകരിക്കുന്നതു വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. സർക്കാരിന്‍റെ ബന്ധുനിയമനങ്ങളിൽ ജുഡീഷ്യൽ […]
സമരമുഖമായി സെക്രട്ടറിയേറ്റ്; ഉദ്യോഗാർഥികളുടെ സമരം ഇന്നും തുടരും
സർക്കാർ നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികളുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നും തുടരും. എൽ.ജി.എസ്, സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഇന്നും സമരം നടത്തുക. ഉദ്യോഗാർഥികൾ ആത്മഹത്യാ ഭീഷണി ഉൾപ്പടെ ഉയർത്തിയ സാഹചര്യത്തിൽ സെക്രട്ടറിയേറ്റ് പരിസരത്ത് പൊലീസ് വിന്യാസവും കൂട്ടിയിട്ടുണ്ട്. സർക്കാരിൽ നിന്ന് നീതി ലഭിച്ച ശേഷമെ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. ഈ സർക്കാരിന്റെ അവസാന കാലത്ത് തങ്ങൾക്ക് അനുകൂല തീരുമാനവും റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രതീക്ഷിക്കുന്നുണ്ട്. പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി സർക്കാർ […]
ബിഹാര്‍ സെക്രട്ടേറിയറ്റിലെ തീപിടുത്തം; പിന്നില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷം
ബിഹാറിലെ സെക്രട്ടേറിയറ്റില്‍ വന്‍ തീപിടുത്തം. ഗ്രാമീണ വികസന വകുപ്പ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഒന്നാം നിലയിലേക്കും പടര്‍ന്ന തീ 15 മണിക്കൂറിന് ശേഷമാണ് അണയ്ക്കാനായത്. തീപിടുത്തത്തില്‍ ആളപായമില്ല. എന്നാലും പ്രധാന ഫയലുകളും രേഖകളും കത്തി നശിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം രേഖകള്‍ നശിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനായിരുന്നു തീപിടുത്തമെന്നും പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും […]
സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുത് : ചീഫ് സെക്രട്ടറി
മോട്ടോർ വാഹന വകുപ്പിനെ തിരുത്തി സർക്കാർ. സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുതെന്ന് നിർദേശം. ജീവനക്കാർ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾക്കും നിർദേശം ബാധകമാണ്. കഴിഞ്ഞ ദിവസം ജീവനക്കാർ വന്ന വാഹനങ്ങൾക്ക് പിഴ ചുമത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. സമാന്തര സർവീസുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നേരത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾ പരിശോധിച്ചത്. ഇതിനിടെയാണ് ഒരു വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് അതിലുണ്ടായിരുന്ന ജീവനക്കാരും മോട്ടോർ വാഹന […]
സെക്രട്ടേറിയറ്റ് തീപിടിത്തം: സംസ്ഥാന വ്യാപക പ്രതിഷേധം; തലസ്ഥാനത്ത് സംഘർഷം
സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കണ്ണൂർ ഉൾപ്പെടെ വിവിധയിടങ്ങളിൽ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. തലസ്ഥാനത്ത് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സെക്രട്ടേറിയറ്റ് തീപിടിത്തത്തിന് പുറമേ സ്വർണക്കടത്തും ചൂണ്ടിക്കാട്ടിയാണ് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് തകർത്ത് അകത്തു കയറാൻ ശ്രമിച്ച പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിരിഞ്ഞു പോകണമെന്ന് കാണിച്ച് പൊലീസ് ബാനർ ഉയർത്തി. എന്നാൽ പ്രവർത്തകർ പ്രതിഷേധം […]
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം അട്ടിമറിയെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും
ഇത് പ്രതികളെ രക്ഷിക്കാനുള്ള ബോധപൂർവമായ നീക്കമാണ്. തെളിവുകൾ നശിപ്പിക്കാനുള്ള നീക്കതിനെതിരെ പ്രതിപക്ഷം പോരാടും ചെന്നിത്തല പറഞ്ഞു സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. എന്നാല്‍ സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം അട്ടിമറിയെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അരോപിച്ചു. അതേസമയം സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തെളിവുകൾ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. “എല്ലാ വിവരങ്ങളും […]
സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു; മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു
ചൊവ്വാഴ്ച രാവിലെ 10.30നാണ് യോഗം . വീഡിയോ കോൺഫറന്‍സ് വഴിയാകും യോഗം ചേരുക സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30നാണ് യോഗം . വീഡിയോ കോൺഫറന്‍സ് വഴിയാകും യോഗം ചേരുക. കോവിഡിന് പിന്നാലെ സെക്രട്ടറിയേറ്റിന്‍റെ പ്രവർത്തനം ഭാഗികമായി നിശ്ചലമായതോടെയാണ് ഫയൽ നീക്കങ്ങൾ തടസപ്പെട്ടത്.വിവിധ വകുപ്പുകളിലായി ഒന്നര ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നാണ് വിലയിരുത്തൽ. മാത്രമല്ല കഴിഞ്ഞ കുറെ കാലത്തിനിടയിൽ ഫയൽ നീക്കത്തിനിടയിൽ കാര്യമായ പുരോഗതിയുമില്ല. ഓരോ ഫയലും ഓരോ […]