തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായി കടലിൽ അപകടം. ഒരാൾ മരിച്ചു. തുമ്പയിലെ കടലിൽ വീണ് മരിച്ചത് ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ(38)യാണ്. ഫ്രാങ്കോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ച്‌തെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്. വൈകുന്നേരം അഞ്ചരയ്ക്കായിരുന്നു അപകടം. പുത്തൻ തോപ്പ് സ്വദേശി ശ്രേയസ് (16) കണിയാപുരം സ്വദേശി സാജിദ് (19) സാജൻ ആന്റണി (34) എന്നിവരെയാണ് കാണാതായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും.
Tag: sea attack
ശക്തമായ കടല്‍ ക്ഷോഭം: വിവിധയിടങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു, കൊല്ലത്ത് 6 കപ്പലുകള്‍ നങ്കൂരമിട്ടു
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി. നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. ആലപ്പുഴ മുതൽ വയനാട് വരെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ചെല്ലാനത്ത് ഇന്നലെ മുതൽ തുടങ്ങിയ കടലാക്രമണം രൂക്ഷമായി തുടരുന്നു. നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 56 ശതമാനം ആണെന്നതും ദുരിതാശ്വാസ […]
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടല്‍ക്ഷോഭം; വീടുകളില്‍ വെള്ളം കയറി
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടല്‍ക്ഷോഭം. മലപ്പുറം വെളിയങ്കോടും ആലപ്പുഴയിലും കോഴിക്കോട് തോപ്പയിലുമാണ് ശക്തമായ കടലാക്രമണമുണ്ടായത്. തൃശൂർ കൊടുങ്ങല്ലൂരിൽ വെള്ളം കയറിയതിനെ തുടർന്ന് 30 വീടുകൾ അപകട ഭീഷണിയിലായി. ആലപ്പുഴയിൽ ആറാട്ടുപുഴ, വലിയഴീക്കൽ മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തീരത്തുള്ള പല വീടുകളും അപകടാവസ്ഥയിലായി.തീരദേശ റോഡ് തകര്‍ന്നു. കടല് ക്ഷോഭം തുടരുകയാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ റവന്യൂ അധികൃതര്‍ക്ക് ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. മലപ്പുറം വെളിയങ്കോട് കടൽഭിത്തി തകർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. മഴ […]
സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ; കടലാക്രമണവും വെള്ളക്കെട്ടും
ഈ മാസം 17 വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ. എല്ലാ ജില്ലകളിലും ഇന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴയില്‍ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്പെട്ടു. ഈ മാസം 17 വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണുള്ളത്. മഴക്കൊപ്പം 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. […]
കൊവിഡിനും കടലിനുമിടയില്‍ ചെല്ലാനത്തുകാര്‍
കൊവിഡിനും കടലിനുമിടയില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയ ചെല്ലാനത്തെ മനുഷ്യരാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം. കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണം രൂക്ഷമായപ്പോള്‍ അഭയമില്ലാതായ ഈ മത്സ്യത്തൊഴിലാളികളായിരുന്നു പ്രളയകാലത്തെ നമ്മുടെ സൂപ്പര്‍ ഹീറോസ്. അന്ന് അവരെ ആരും വിളിച്ചതല്ല. തലയ്ക്കുമിതെ വെള്ളം എത്തിയപ്പോള്‍ വള്ളങ്ങളില്‍ പാഞ്ഞെത്തിയതാണ്. കരതേടി കടലെത്തുമ്പോള്‍ സാധാരണ ബന്ധുവീടുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു ചെല്ലാനത്തുകാരുടെ പതിവ്. കൊവിഡ് ഭീതി കാരണം അതിനും പറ്റിയില്ല. ഇത്തവണ കൊവിഡിനും കടലിനുമിടയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലായി ഈ തീരപ്രദേശം. 16 കിലോ മീറ്ററോളം വ്യാപിച്ചു […]