Kerala

പാലക്കാട്ടെ സംഭവങ്ങളില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ ശ്രമം; മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്ടെ കൊലപാതകങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ന് വൈകിട്ട് സര്‍വകക്ഷി യോഗം ചേരും. യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ അക്രമങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയുമെന്നും സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. ജനങ്ങളെ ഒന്നിച്ച് അണിനിരത്തുകയാണ് ഇപ്പോള്‍ വേണ്ടത്. പാലക്കാട്ടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കേണ്ട ആവശ്യം ഇപ്പോഴില്ല. കേരള പൊലീസിനാണ് നിഷപക്ഷമായി അന്വേഷിക്കാന്‍ സാധിക്കുക. സര്‍വകക്ഷി യോഗത്തിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ആര്‍എസ്എസ് നേതാവ് […]

Kerala

രൺജീത്ത് വധക്കേസ് : നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ വധക്കേസിൽ നാല് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തിൽ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ ബൈക്കുകളിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ( ranjeet murder sdpi arrest) കഴിഞ്ഞ ദിവസമാണ് രൺജീത്ത് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കായി ഇറങ്ങിയ രൺജീത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവർത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. വെട്ടേറ്റ രൺജീത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട […]

Kerala

രൺജീത് വധക്കേസ്; ആലപ്പുഴ നഗരസഭാ കൗൺസിലർ കസ്റ്റഡിയിൽ

ബിജെപി നേതാവ് അഡ്വ. രൺജീത് വധക്കേസിൽ എസ്ഡിപിഐയുടെ ആലപ്പുഴ നഗരസഭാ കൗൺസിലർ കസ്റ്റഡിയിൽ. സലിം മുല്ലാത്തിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ഈപ്പോൾ ചോദ്യം ചെയ്യുകയാണ്. നഗരസഭയിലെ ഏക എസ്ഡിപിഐ പ്രതിനിധിയാണ് സലിം. ആലപ്പുഴ ജില്ലയിലെ നിരോധനാജ്ഞ മറ്റന്നാൾ രാവിലെ ആറുമണിവരെ നീട്ടി. സംഘർഷസാധ്യത നിലനിൽക്കുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് നീട്ടിയത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക് ഡി.ജി.പിയുടെ നിർദേശമുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളെയും ഇതിനായി […]

Kerala

പാലക്കാട്ട് ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം; എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആർഎസ്എസ്, എസ്ഡിപിഐ സംഘർഷത്തിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. എലപ്പുള്ളി പട്ടത്തലച്ചി സ്വദേശി സക്കീർ ഹുസൈനാണ് വെട്ടേറ്റത്. ഇന്ന്വൈകിട്ട് ആറരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെട്ടിപരുക്കേൽപ്പിച്ചത്. നേരത്തെ ബിജെപിപ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിയ കേസിൽ പ്രതിയാണിയാൾ. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കൈക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ സക്കീർ ഹുസൈനെ കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകരായ സഞ്ജിത്, സുദർശൻ, ഷിജു, ശ്രീജിത്ത് എന്നിവർക്കായി പൊലീസ് അന്വേഷണം തുടങ്ങി. മേഖലയിൽ സംഘർഷ […]

Kerala

എസ്.ഡി.പി.ഐയുമായി എൽ.ഡി.എഫ് 78 മണ്ഡലങ്ങളിൽ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

എസ്.ഡി.പി.ഐയുമായി എൽ.ഡി.എഫ് 78 മണ്ഡലങ്ങളിൽ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി സി.പി.എം- എസ്.ഡി.പി.ഐ രഹസ്യബാന്ധവം ഉണ്ടായിരുന്നു. ഇത് വിജയിച്ച സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ധാരണയിലേക്ക് പോകുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. 42 മണ്ഡലങ്ങളില്‍ മാത്രമാണ് എസ്.ഡി.പി.ഐ മത്സരിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തർധാരയും വളരെ ശക്തമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കുറ്റബോധം മറച്ചുവെക്കാനുള്ള വിലാപമാണ് മുഖ്യമന്ത്രിയുടെ കോൺഗ്രസ് വിമർശനം. മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ […]

Kerala

കണ്ണൂരില്‍ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

കണ്ണൂരില്‍ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സലാഹുദ്ദീന് ആണ് വെട്ടേറ്റ് മരിച്ചത്. കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന ഇയാളെ ബൈക്കിൽ വന്ന സംഘമാണ് ആക്രമിച്ചത്. എ.ബി.വി.പി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍. ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു. ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയില്‍ എന്ന സ്ഥലത്ത് വച്ചാണ് സംഭവമുണ്ടായത്. രണ്ടു സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നിലേക്ക് ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ […]

India National

എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ ആലോചന: കര്‍ണാടക മന്ത്രി

സംഘര്‍ഷത്തിലൂടെ പൊതുമുതല്‍ തകര്‍ത്തവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു ബെംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ ആലോചിക്കുന്നതായി കര്‍ണാടക ഗ്രാമവികസനകാര്യ മന്ത്രി കെ.എസ് ഈശ്വരപ്പ. എസ്.ഡി.പി.ഐ വളരെ നിസാരമായ സംഘടനയാണെന്നും അതിനെ നിരോധിക്കാന്‍ ആലോചിക്കുന്നതായുമാണ് കെ.എസ് ഈശ്വരപ്പ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷത്തിലൂടെ പൊതുമുതല്‍ തകര്‍ത്തവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആഗസ്റ്റ് 20ന് നടക്കുന്ന മന്ത്രസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ […]