Kerala

രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍

തൃശൂര്‍ ചാവക്കാട് രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ചാവക്കാട് പുന്ന സ്വദേശി ഫിറോസിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍ ദിനത്തിലായിരുന്നു ആക്രമണം. ഇയാള്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുന്നയൂര്‍കുളം ക്രിയേറ്റീവ് ആംബുലന്‍സിന് നേരെയായിരുന്നു കല്ലേറ്.

Kerala

എന്‍ഐഎ റെയ്ഡ്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ഓഫിസുകളിലേക്ക് എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് അറസ്റ്റ്. തിരുനാവായ എടക്കുളത്തെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് സംഘം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇഡിയും എന്‍ഐഎയും എത്തിയത്. വീട് മുഴുവന്‍ പരിശോധന നടത്തിയ ശേഷം ഏഴ് മണിയോടെയാണ് സി പി മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് […]

Kerala

25 വീടുകളിലും 14 ഓഫിസുകളിലും ഒരേ സമയം എന്‍ഐഎ റെയ്ഡ്; നിരവധി നേതാക്കള്‍ കസ്റ്റഡിയില്‍

കേരളത്തില്‍ 39 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ഐഎ പറയുന്നത്. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദീന്‍ എളമരം എന്നിവര്‍ എന്‍ഐഎ കസ്റ്റഡിയിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. […]

Kerala

രാജ്യവ്യാപക എന്‍ഐഎ റെയ്ഡില്‍ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പ്രതിഷേധവുമായി എസ്ഡിപിഐയും പിഎഫ്‌ഐയും

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, വയനാട് തുടങ്ങിയ ഇടങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് റെയ്ഡ്. രാവിലെ 3. 30ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാര്‍ത്താകുറിപ്പ് ഇറക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആര്‍എസ്എസ് ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ […]

Kerala National

ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം നല്‍കി; എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു

എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹിയിലെ കാനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസിലെ 13 ആം പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു. മൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്. അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മേലാമുറിയിലെ കടയിൽ കയറിയാണ് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഉന്നത നേതൃത്വങ്ങളുടെ അറിവോടെയാണ് ശ്രീനിവാസന്റെ കൊലപാതകം നടന്നതെന്ന ആരോപണം തെളിയിക്കുന്നതാണ് ഈ ഇടപാട്. ശ്രീനിവാസൻ കൊലക്കേസ് പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസമാണ് […]

Kerala

‘ആവിക്കല്‍ത്തോട് സമരത്തിന് പിന്നില്‍ തീവ്രവാദം’; ഗുരുതര ആരോപണവുമായി മന്ത്രി എം വി ഗോവിന്ദന്‍

കോഴിക്കോട് ആവിക്കല്‍ത്തോട് മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മാണത്തെ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്. എം കെ മുനീറാണ് നോട്ടീസ് നല്‍കിയത്. ഹര്‍ത്താല്‍ ആചരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് നിയമസഭയില്‍ എം കെ മുനീര്‍ പറഞ്ഞു. എന്നാല്‍ ആവിക്കല്‍തോട് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. ജനങ്ങളുടെ ജീവനോ ജീവിതത്തിനോ പരിസ്ഥിതിക്കോ മാലിന്യസംസ്‌കരണ പ്ലാന്റ് യാതൊരുവിധ ദോഷവും ചെയ്യില്ലെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മാലിന്യ സംസ്‌കരണത്തിന് […]

Kerala

ജിഷ്ണു രാജിന് ക്രൂര മർദനമേറ്റ സംഭവത്തിൽ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട് എസ്ഡിപിഐയുടെ ഫ്‌ളക്‌സ് കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ബാലുശേരി കോട്ടൂര്‍ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോയും ചിത്രീകരിച്ചു. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. ” ഡിവൈഎഫ്‌ഐ പ്രവർത്തകനെ അക്രമിച്ച എസ്ഡിപിഐക്കെതിരെ ശക്തമായി പ്രതികരിച്ച് […]

Kerala

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; എസ്ഡിപിഐ നേതാവ് കസ്റ്റഡിയില്‍

ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യ കേസില്‍ എസ്ഡിപിഐ നേതാവിനെ കസ്റ്റഡിയിലെടുത്തു. കാഞ്ഞിരമറ്റം സ്വദേശി കെ എച്ച് നാസറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് ആലപ്പുഴയില്‍ റാലിക്കിടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചിരുന്നു. മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരനെ കൗണ്‍സിലിങ്ങിനും വിധേയനാക്കിയിരുന്നു. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. മുദ്രാവാക്യം ആരും പഠിപ്പിച്ചിതല്ലെന്നും പരിപാടികളില്‍ നിന്ന് കേട്ട് പഠിച്ചതാണെന്നുമാണ് കുട്ടി പറഞ്ഞത്. വിദ്വേഷ മുദ്രാവാക്യം കേസില്‍ കുട്ടിയുടെ […]

Kerala

ശ്രീനിവാസന്‍ വധക്കേസ്; നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരെത്തിയ വാഹനങ്ങളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ കൃത്യത്തിനെത്തുമ്പോള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ […]

Kerala

സുബൈര്‍ വധക്കേസില്‍ 5 പ്രതികളെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടനെന്ന് എഡിജിപി

പാലക്കാട് കൊലപാതക കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എഡിജിപി വിജയ് സാഖറെ. സുബൈര്‍ വധത്തില്‍ 3 പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. ശ്രീനിവാസനെ കൊലപ്പെടുത്തിയ 6 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ ആര്‍എസ്എസ്-ബിജെപി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ 5 പ്രതികളെയും തിരിച്ചറിഞ്ഞതായി വിജയ് സാഖറെ പറഞ്ഞു. ഇവര്‍ക്ക് ആര്‍എസ്എസ്-ബിജെപി ബന്ധമുണ്ട്. ഇതില്‍ 3 പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ശ്രീനിവാസന്‍ കൊലക്കേസില്‍ 6 […]