Kerala

നാമനിർദേശ പത്രിക: തള്ളിയത് മൂവായിരത്തി ഒരുനൂറിലേറെ

തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ മുന്നണികളുടെ പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഇന്നലെ രാത്രി വരെ 3100 ഓളം നാമനിർദ്ദേശ പത്രികകളാണ് കമ്മീഷന്‍ തള്ളിയത്. 23 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി ഒന്‍പതു വരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 3130 നാമനിര്‍ദ്ദേശ പത്രികകളാണ് നിരസിച്ചത്. ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2,215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് നിരസിച്ചത്. […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും

തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരത്തിലധികം പത്രികകളാണ് ലഭിച്ചത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്. ഇന്നലെ രാത്രി ഒമ്പത് മണി വരെയുള്ള കണക്ക് പ്രകാരം നാമനിര്‍ദ്ദേശ പത്രികകളുടെഎണ്ണം 1.68 ലക്ഷം കടന്നു.ഗ്രാമപഞ്ചായത്തുകളിലേക്ക് 1,23,858 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14,195 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 2,830 പത്രികകളുമാണ് ലഭിച്ചത്. 22,798 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 4,347 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു.കണക്ക് പൂര്‍ണ്ണമാകാത്തത് കൊണ്ട് […]