Education Kerala

വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി

വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു. പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. സ്‌കൂളിലേക്കുള്ള യാത്ര സുരക്ഷിതമായി നടത്തുകയാണ് പ്രധാനം. കഴിയുന്നതും സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ യാത്ര ചെയ്യിക്കുകയാണ് നല്ലതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. മികച്ച രീതിയിലാണ് നിലവില്‍ വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനേഷന് തയാറായി ജനം സ്വയം മുന്നോട്ടുവരണം. ഒരു കോടി ഡോസ് വാക്‌സിന്‍ കൂടി എത്തിച്ചാല്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാകും. സംസ്ഥാനത്ത് […]

Kerala

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷന്‍

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷന്‍. സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച പരാതിയിലാണ് നടപടി. സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും അനധികൃതമായും സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അംഗീകാരമില്ലാത്ത സ്‌കൂളുകളെ സംബന്ധിച്ച നാല് ഹര്‍ജികളിലാണ് കമ്മീഷന്‍ ഉത്തരവ്. നീര്‍ച്ചാലിന്റെ ഭിത്തിയിലും പാലത്തിന്റെ തൂണുകള്‍ക്കിടയിലും പുറമ്പോക്ക് കൈയേറിയും സ്‌കൂളുകള്‍ നിര്‍മിച്ചിരിക്കുന്നു. സിബിഎസ്ഇ , ഐസിഎസ്ഇ, സംസ്ഥാന സര്‍ക്കാര്‍ സിലബസുകള്‍ പഠിപ്പിക്കുന്ന പല […]

Kerala

ഡിസംബർ 17 മുതൽ അധ്യാപകര്‍ സ്കൂളിലെത്തണം

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി 10, 12 ക്ലാസുകളിലെ അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്. 50 ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം. ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സ്കൂളുകളുടെ പ്രവർത്തനം മെല്ലെ പുനരാരഭിക്കുന്നതിന് തുടക്കം കുറിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് 10, 12 ക്ലാസുകളിലെ അധ്യാപകർ അടുത്ത മാസം 17 മുതൽ സ്കൂളുകളിൽ എത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതു പരീക്ഷ നടക്കുന്ന […]

Kerala

സംസ്ഥാനത്ത് സ്‍കൂളുകൾ തുറക്കാൻ വിദ്യാഭ്യാസവകുപ്പ് സജ്ജമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി

സംസ്ഥാനത്ത് സ്‍കൂളുകൾ തുറക്കാൻ വിദ്യാഭ്യാസവകുപ്പ് സജ്ജമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു. ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും അനുമതി നൽകിയാൽ എപ്പോൾ വേണമെങ്കിലും സ്കൂൾ തുറക്കാം. പ്രവേശന നടപടികൾ പൂർത്തിയായെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി മീഡിയവണിനോട് പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ കേന്ദ്രാനുമതി ലഭിച്ചെങ്കിലും കേരളത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തുറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കോവിഡ് പ്രശ്നം കുറയുന്ന മുറക്ക് തുറക്കാമെന്നായിരുന്നു സർക്കാർ തീരുമാനം. ഇതു സബന്ധിച്ച് വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സ്കൂളുകൾ പഠനാന്തരീക്ഷത്തിന് തയ്യാറാക്കിയത്. എപ്പോൾ […]

Kerala

സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളും അധ്യാപകരും കുറച്ചു നാൾ കൂടി കാത്തിരിക്കണം. അതുവരെ ഓൺലൈൻ അധ്യയനം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്ലാസ് റൂം പഠനത്തിന് പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. ഇത് നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഏറ്റവും അടുത്ത സമയം ക്ലാസുകൾ ആരംഭിക്കും. നാടിന്റെ അവസ്ഥ അതല്ല. കുറച്ചു കൂടി കാത്തിരിക്കണം. അതുവരെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടമാകരുത്. അതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അധ്യാപകർക്ക് […]

Gulf

ഖത്തറില്‍ സ്കൂളുകള്‍ക്ക് പുതിയ മാനദണ്ഡം; മുപ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ക്ലാസില്‍ പ്രവേശനം

ഖത്തറില്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തി. ഖത്തറില്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തി. മുപ്പത് ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഓരോ ദിവസവും ക്ലാസില്‍ നേരിട്ടെത്താന്‍ അനുമതിയുള്ളൂ. ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കും. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളും സ്കൂളുകളില്‍ ഹാജരാകേണ്ടതില്ല. സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് ഘട്ടങ്ങളിലായി സ്കൂളുകള്‍ തുറക്കാനായിരുന്നു നേരത്തെ ഖത്തര്‍ വിദ്യാഭ്യാസമമന്ത്രാലയം തീരുമാനിച്ചിരുന്നത്. എന്നാല്‍ രോഗവ്യാപനം പൂര‍്ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് വിദ്യാരാംഭ നടപടികളില്‍ മാറ്റം വരുത്തിയത്. പുതിയ […]

Gulf

അബൂദബിയിൽ സെപ്റ്റംബറിൽ സ്കൂൾ തുറക്കും; വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

പുതിയ അധ്യയനവർഷത്തിൽ കാമ്പസിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും വിദ്യാർഥികളും സ്കൂൾ ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാവണം അബൂദബിയിലെ സ്കൂൾ അധ്യാപകരും വിദ്യാർഥികളും കോവിഡ് ടെസ്റ്റിന് വിധേയരാവണമെന്ന് അബൂദബി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സെപ്റ്റംബറിൽ പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടി ആയാണ് പരിശോധന നടത്തേണ്ടി വരിക. അബൂദബി ഡിപ്പാർട്ട്മെന്റ് ഓഫ് എഡൂക്കേഷൻ ആൻഡ് നോളജ് അഥവാ അഡെക്കാണ് ഇക്കാര്യം അറിയിച്ചത്. പുതിയ അധ്യയനവർഷത്തിൽ കാമ്പസിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും വിദ്യാർഥികളും സ്കൂൾ ജീവനക്കാരും കോവിഡ് പരിശോധനക്ക് […]