സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്‍ധസമിതി. സ്കൂൾ തുറക്കാൻ വൈകിയാലും പരീക്ഷ നടത്തണമെന്നും വിദഗ്‍ധസമിതി ശിപാർശ ചെയ്തു. അധ്യാപകർ സ്കൂളുകളിലെത്താൻ നിർദ്ദേശം നൽകണമെന്നും ശിപാർശയിലുണ്ട്. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും. കോവിഡിന്‍റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാൻ വൈകുന്നുവെങ്കിലും പാഠ്യപദ്ധതി ചുരുക്കരുത്. കുട്ടികൾക്ക് ലഭിക്കേണ്ട പഠനലക്ഷ്യങ്ങളും നേട്ടങ്ങളും ഉറപ്പുവരുത്തി മാത്രമേ അധ്യയനവർഷം പൂർത്തിയാക്കാവൂ എന്നും സമിതി നിർദ്ദേശിക്കുന്നു. സ്കൂൾ എപ്പോൾ തുറക്കുന്നുവോ […]