Kerala

ഇനി പഠനകാലം; മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്

മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ അവധിക്കാലത്തിന് ശേഷമാണ് കളിചിരികളുമായി കുരുന്നുകള്‍ സ്‌കൂള്‍മുറ്റത്തേക്ക് എത്തുന്നത്. മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. […]

Kerala

കുരുന്നുകളെ വരവേറ്റ് വർണാഭമായ പ്രവേശനോത്സവം; സർക്കാർ സ്കൂളുകൾ ലോകോത്തര നിലവാരത്തിലേക്കെന്ന് മുഖ്യമന്ത്രി

വിദ്യാർത്ഥികളെ വരവേറ്റ് സംസ്ഥാനത്ത് സ്കൂളുകളിൽ വർണാഭമായ പ്രവേശനോത്സവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കഴക്കൂട്ടത്ത് നിർവഹിച്ചു. നാല് ലക്ഷത്തോളം നവാ​ഗതരാണ് ഇത്തവണ സ്കൂൾ പ്രവേശനം നേടിയത്. ആകെ 43 ലക്ഷം വിദ്യാർത്ഥികൾ സ്കൂളുകളിലുണ്ട്. സർക്കാർ സ്കൂളുകളുടെ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ്മുറികളും പഠനവും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാ​ഗമാണ്. കൂട്ടം ചേരുന്നതിലൂടെയും കളികളിലൂടെയുമാണ് ജീവിതത്തിന്റെ പഠനം സാധ്യമാവുക.സ്കൂളുകളിൽ എല്ലാ ജാതിമതസ്ഥരും ഒരുപോലെയാണ്. മതനിരപേരക്ഷത അപകടപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോൾ ജാ​ഗ്രത […]

India National

ഹിജാബ് ധരിച്ചും ഇല്ലാതെയും വിദ്യാർത്ഥികൾ; ഉഡുപ്പിയിൽ വിദ്യാലയങ്ങൾ തുറന്നു

ഉഡുപ്പിയിൽ സ്കൂളുകളും കോളജുകളും വീണ്ടും തുറന്നു. ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ച് ഒരു ദിവസത്തിന് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നത്. അതേസമയം നിയന്ത്രണങ്ങളോടെ പ്രദേശത്ത് നിരോധനാജ്ഞ മാർച്ച് 21 വരെ തുടരും. ഹൈക്കോടതി വിധിക്ക് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ അധികൃതർ ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. സ്‌കൂൾ, കോളജ് യൂണിഫോം നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന സർക്കാരിന്റെ […]

Education Kerala

വീണ്ടും ഉണർന്ന് വിദ്യാലയങ്ങൾ

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥികളെ സ്വീകരിക്കാനായി വൻ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ,വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകർ തുടങ്ങിയവർ പ്രവേശനോത്സവം ഏറ്റെടുത്തിരിക്കുകയാണ്. ഈ ദിവസം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ദിവസമായി മാറുമെന്നും മന്ത്രി പറഞ്ഞു. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടന്ന് പറഞ്ഞ അദ്ദേഹം കേരള ഗവൺമെന്റ് വിദ്യാർത്ഥികൾക്കൊപ്പവും രക്ഷിതാക്കൾക്കൊപ്പമുവുണ്ടെന്നും കൂട്ടിച്ചേർത്തു. കൂടാതെ എല്ലാ […]

Education Kerala

സ്കൂൾ തുറക്കൽ; ആശങ്ക വേണ്ടെന്ന് മന്ത്രി; അക്കാദമിക് മാർഗരേഖ പുറത്തിറക്കി

സ്കൂളുകളിലെ അക്കാദമിക് മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യഘട്ടത്തിൽ സ്കൂളിൽ എത്താൻ കഴിയാത്തവർക്ക് വിഡിയോ ക്ലാസും ഓൺലൈൻ പഠനവും ഉപയോഗപ്പെടുത്താം. ടൈംടേബിൾ തയ്യാറാക്കുമ്പോൾ ഓരോ സ്കൂളും സാഹചര്യം പരിഗണിക്കണം. സുരക്ഷിതമായി എത്ര കുട്ടികളെ എത്തിക്കാൻ ആകുമെന്ന് കണക്കാക്കണം. നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കണമെന്നും മാർഗരേഖയിൽ പറയുന്നു. കുട്ടികളുമായി സ്നേഹോഷ്മള ബന്ധം സ്ഥാപിക്കുക. കുട്ടികൾക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുക. അവരുടെ പഠന ഉല്പന്നങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുക. ലഘുവ്യായാമങ്ങൾക്ക് അവസരം നൽകുക. […]

Education Kerala

സ്‌കൂള്‍ തുറക്കല്‍; ഒരു ബെഞ്ചില്‍ മൂന്നുകുട്ടികള്‍ വേണമെന്ന് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ഒരു ബെഞ്ചില്‍ മൂന്നുകുട്ടികളെയെങ്കിലും ഇരുത്തണമെന്ന നിര്‍ദേശനമാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മുന്നോട്ടുവയ്ക്കുന്നത്. school opening kerala സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ശുചീകരണത്തിനുപയോഗിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ലഭ്യമാക്കണം, ഓണ്‍ലൈന്‍ ക്ലാസിനായി കുറച്ചുനല്‍കിയ ഫീസ് ഘടന പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കണമെന്നും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു. സാമൂഹ്യ അകലം പാലിച്ച് ഒരു ബെഞ്ചില്‍ മൂന്നുപേരെ ഇരുത്തണം, ഒന്നിടവിട്ട ദിവസങ്ങളില്‍ […]

Education Kerala

സ്‌കൂളുകൾക്ക് മുന്നിൽ കൂട്ടം കൂടരുത്; രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക അകറ്റും: മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദ്യാലയങ്ങൾക്ക് മുന്നിൽ കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് ഗതാഗത സംവിധാനങ്ങൾ ക്രമീകരിക്കുമെന്നും സ്‌കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും പ്രത്യേക പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് മാർഗരേഖ തയാറാക്കിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. മാര്‍​ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്കൂളുകള്‍ക്കും നല്‍കും. അടുത്ത മാസം 20 ന് മുമ്പ് […]

Kerala

സ്‌കൂളുകൾ തുറക്കാൻ എസ്‌സിഇആർടിയുടെ കരട് മാർഗരേഖ അടിസ്ഥാനമാക്കാൻ വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകൾ തുറക്കാൻ എസ്‌സിഇആർടിയുടെ കരട് മാർഗരേഖ അടിസ്ഥാനമാക്കാൻ വിദ്യാഭ്യാസ വകുപ്പ്. സ്‌കൂൾ തലത്തിൽ ജാഗ്രത സമിതികൾ രൂപീകരിച്ചാകും സ്‌കൂൾ പ്രവർത്തനം തുടങ്ങുക. ഇതിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഡോക്ടറും ഹെൽത്ത് ഇൻസ്‌പെകടറും തദ്ദേശഭരണ പ്രതിനിധികളുമുണ്ടാകും. ഓരോഘട്ടത്തിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ നിർബന്ധമാക്കുന്ന തരത്തിലുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. സ്‌കൂൾ തുറക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ തന്നെ ഇതിനുള്ള ഒരുക്കങ്ങളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടന്നു. കൊവിഡ് ഒന്നാം തരംഗത്തിനു പിന്നാലെ സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ എസ്‌സിഇആർടിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. […]

Kerala

സ്കൂളുകള്‍ ഇപ്പോള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂള്‍ തുറക്കാനാവില്ലെന്നാണ് കരുതുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബറില്‍ സ്കൂളുകള്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയ തോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട കോണ്‍ട്രാക്റ്റര്‍മാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. അവരില്‍ രോഗബാധിതര്‍ ഉണ്ടോ എന്ന് പരിശോധിച്ച് തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനത്ത് തിങ്കളാഴ്ച […]

Education Kerala

സീറോ അക്കാദമിക്​ വർഷം: ​വിശദമായ പരിശോധനക്ക്​ ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

സുരക്ഷക്ക്​ മുൻഗണന നൽകിയുള്ള വിദ്യാഭ്യാസം എന്നതാണ്​ കേരളത്തി​ന്റെ നയം പരീക്ഷയും അധ്യയനവും ഒഴിവാക്കി ഈ അധ്യയനവർഷം സീറോ അക്കാദമിക്​ ഇയർ ആക്കുന്നത്​ സംബന്ധിച്ച വിഷയത്തിൽ വിശദ പരിശോധനക്ക്​ ശേഷം തീരുമാനമെടുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷക്ക്​ മുൻഗണന നൽകിയുള്ള വിദ്യാഭ്യാസം എന്നതാണ്​ കേരളത്തി​ന്റെ നയം. സാമൂഹിക അകലം പാലിച്ച്​ ഷിഫ്​റ്റ്​ അടിസ്​ഥാനത്തിൽ ക്ലാസ്​ ആരംഭിക്കാമെന്ന നിർദേശം വന്നിട്ടുണ്ട്​. കോവിഡ്​ വ്യാപന പശ്ചാത്തലത്തില്‍ സംസ്​ഥാനത്തെ മിക്ക സർവകലാശാലകളിലും കോളജുകളിലും കഴിഞ്ഞ സെമസ്​റ്റർ ഒാൺലൈൻ വഴിയാണ്​ പൂർത്തിയാക്കിയത്​. എല്ലാ വിദ്യാർഥികളിലും […]