National

ഉത്തർപ്രദേശിൽ വൻ വാഹനാപകടം: ബസും വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ അടക്കം 7 പേർ മരിച്ചു

ഉത്തർപ്രദേശിലെ ബുദൗണിൽ വൻ വാഹനാപകടം. സ്കൂൾ ബസും സ്കൂൾ വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് വിദ്യാർത്ഥികളും ഒരു ഡ്രൈവറും ഉൾപ്പെടെ 7 പേർ മരിച്ചു. നബിഗഞ്ച് റോഡിൽ ഇന്ന് രാവിലെയായിരുന്നു അപകടം. സമീപത്തെ മിയോൺ ഗ്രാമത്തിൽ നിന്ന് എസ്ആർപി ഇംഗ്ലീഷ് സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി വരികയായിരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ 16 ഓളം വിദ്യാർത്ഥികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 18 കുട്ടികളെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയായാണ് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. മൈലാപോരിനും ഉമയനല്ലൂരിനും ഇടയില്‍ കല്ലുകുഴിയില്‍ വച്ചാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇവരുടെ ആരുടെയും പരുക്ക് […]

Kerala

സ്‌കൂള്‍ ബസുകളുടെ അപകട യാത്ര ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്; മൂന്നംഗ പഠന സമിതിയെ നിയോഗിച്ചു

സ്‌കൂള്‍ബസുകളുടെ അപകടയാത്രകള്‍ ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ് .അപകടം ഒഴിവാക്കാന്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാനായി മൂന്നംഗ പഠന സമിതിയെ ട്രാന്‍സ്‌പോര്‍ട് കമ്മീഷ്ണര്‍ നിയമിച്ചു.ഒരു മാസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കണം. മൂന്നംഗസമിതിയില്‍ കാസര്‍ഗോഡ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഡേവിസ്, കണ്ണൂര്‍ എം.വി ഐ ജഗല്‍ ലാല്‍ ,പാലാ എം.വി.ഐ ബിനോയ് എന്നിവര്‍ അംഗങ്ങളാണ്. എറണാകുളം ഇലഞ്ഞിയിലെ സെന്റ്.ഫിലോമിനാസ് പബ്ലിക്ക് സ്‌കൂളിലെ ബസ് മറിഞ്ഞുണ്ടായ അപകടം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വിവരാവകാശപ്രവര്‍ത്തകന്‍ വര്‍ഗ്ഗീസ് ജോസഫ് മുഖ്യമന്ത്രി പിണറായിവിജയന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് […]

Kerala

സ്കൂൾ ബസിൽ നിന്ന് എൽ.കെ.ജി വിദ്യാർത്ഥിനി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലുവയിൽ സ്കൂൾ ബസിൽ നിന്ന് എൽ.കെ.ജി വിദ്യാർത്ഥിനി തെറിച്ചു വീണു. റോഡിൽ വീണ വിദ്യാർഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസിന്റെ എമർജൻസി വാതിൽ വഴി വിദ്യാർത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ്സ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസ്സിലാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപെട്ടത്.