സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർഗോഡ് പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ അവധിയായിരിക്കും. സംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള […]
Tag: School
ഉച്ചഭക്ഷണം വിളമ്പുന്നതിലെ അശ്രദ്ധ, തിളച്ച പരിപ്പ് പാത്രത്തിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് പൊള്ളലേറ്റു
സ്‌കൂളിലെ ഉച്ചഭക്ഷണം അശ്രദ്ധമായി വിളമ്പിയതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റു. മധ്യപ്രദേശ് ബാൻസ്‌ലയിലെ ഒരു പ്രൈമറി സ്കൂൾ തിങ്കളാഴ്ചയാണ് സംഭവം. തുറന്നിരുന്ന ചൂടുള്ള പരിപ്പുകറി പാത്രത്തിലേക്ക് വിദ്യാർത്ഥിനി വീഴുകയായിരുന്നു. 30 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ തേജേശ്വരിക്കാണ് പൊള്ളലേറ്റത്. ബോസ്‌ലയിലെ പ്രൈമറി സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയായിരുന്നു. ഭക്ഷണം എടുക്കാൻ കുട്ടികൾ ഒരുമിച്ചെത്തിയപ്പോൾ തിക്കിലും തിരക്കിലും തേജേശ്വരി പെട്ടെന്ന് ചൂടുള്ള പരിപ്പ് പാത്രത്തിൽ വീഴുകയായിരുന്നു. ഇതോടെ ഗുരുതരമായി പൊള്ളലേറ്റ […]
”കേരള ബ്ലോക്ക് ആഫ്രിക്കയിൽ” മഴയും വെയിലുമേറ്റ് പഠിച്ച കുട്ടികൾക്ക് സ്കൂൾ നിർമിച്ച് നൽകി മലയാളി ദമ്പതികൾ
ആഫ്രിക്കയിൽ കുട്ടികൾക്ക് സ്കൂൾ നിർമിച്ച് നൽകി മലയാളി ദമ്പതികൾ. ആഫ്രിക്കയിലെ മലാവിയിൽ മഴയും വെയിലുമേറ്റ് മരച്ചുവട്ടിൽ ഇരുന്ന് പഠിച്ച കുട്ടികൾക്കാണ് മലയാളി ദമ്പതികൾ സ്കൂൾ നിർമിച്ച് നൽകിയത്.(A Malayali couple built a school for children in Africa) മലപ്പുറം ജില്ലയിലെ പോത്തുകല്ല് സ്വദേശികളായ അരുണും ഭാര്യ സുമിയുമാണ് വലിയ സഹായങ്ങൾക്ക് പിന്നിൽ. സ്കൂളിന്റെ പേര് ‘കേരള ബ്ലോക്ക്’ എന്നാണ്. ഡാം നിർമാണവുമായി ബന്ധപ്പെട്ടാണ് അരുൺ മലാവിയിലെ ചിസുസില ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന സമയത്ത് കുട്ടികൾ […]
വൈകി വന്ന ഇരുപതോളം കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ചു; സംഭവം എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍
ആലപ്പുഴ എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍ വൈകി വന്ന കുട്ടികളെ പുറത്താക്കി സ്‌കൂള്‍ ഗേറ്റ് അടച്ചെന്ന് പരാതി. ഇരുപതോളം കുട്ടികളെയാണ് പുറത്തുനിര്‍ത്തിയത്. വൈകി വന്നതിനാലാണ് കുട്ടികളെ പുറത്തുനിര്‍ത്തിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഒന്‍പതി മണി മുതലാണ് സ്‌കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 9 മണിക്ക് ശേഷം തന്നെ ഗേറ്റ് അടയ്ക്കുകയായിരുന്നു. 9.30ന് തൊട്ടുമുന്‍പായാണ് കുട്ടികളെത്തിയത്. സ്ഥിരമായി കുട്ടികള്‍ വൈകി വരുന്നത് കൊണ്ടാണ് കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. സ്‌കൂളിന് തൊട്ടടുത്തായി ഒരു ട്യൂഷന്‍ സെന്റര്‍ […]
കണ്ണൂരിൽ സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം; കേസെടുത്ത് പൊലീസ്
കണ്ണൂർ മമ്പറത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിലാണ് പ്രകടനം. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥിയാണ് വാഹനം ഓടിച്ചത്. ജീപ്പിലെ അഭ്യാസപ്രകടനത്തിനിടയിൽ പല കുട്ടികളും തെറിച്ച് വീണു. എന്നാൽ കുട്ടികൾ തെറിച്ചുവീണിട്ടും സാഹസിക പ്രകടനം തുടരുകയായിരുന്നു.
വടിവാളുമായി സ്കൂളിലെത്തി പ്രധാനാധ്യാപകൻ; നടപടിയുമായി അധികൃതർ
വടിവാളുമായി സ്കൂളിലെത്തിയ പ്രധാനാധ്യാപകനെതിരെ നടപടിയുമായി അധികൃതർ. അസമിലെ കച്ചാർ ജില്ലയിലെ ഒരു എൽപി സ്കൂളിലെ പ്രധാനാധ്യാപകനാണ് വടിവാൾ വീശി സ്കൂളിലെത്തിയത്. സ്കൂളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. 38കാരനായ ധൃതിമേധ ദാസിനെ വിദ്യാഭ്യാസ വകുപ്പ് സസ്പൻഡ് ചെയ്തു. 11 വർഷമായി രാധാമാധവ് ബുനിയാടി സ്കൂളിലെ അധ്യാപകനാണ് ധൃതിമേധ ദാസ്. ചില അധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്‌മയിൽ താൻ അസ്വസ്ഥനായിരുന്നു എന്നും അവർക്ക് മുന്നറിയിപ്പ് നൽകാനാണ് വടിവാൾ കൊണ്ടുവന്നതെന്നും ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. സ്കൂളിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും […]
കാസർഗോഡ് ബേക്കൂർ സ്കൂളിൽ പന്തൽ തകർന്ന സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ
കാസർഗോഡ് ബേക്കൂർ സ്കൂളിൽ പന്തൽ തകർന്ന സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കരാറുകാരായ അഹമ്മദ് അലി, അബ്ദുൾ ബഷീർ, ഒരു തൊഴിലാളിയുമാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. മഞ്ചേശ്വരം ഉപജില്ല മത്സരത്തിനിടെയാണ് പന്തല്‍ തകര്‍ന്നു വീണത്. 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. പന്തലിന്റെ മുകള്‍ ഭാഗം ഇരുമ്പ് ഷീറ്റുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. കുട്ടികള്‍ക്ക് തലയ്ക്കും മുഖത്തും മുറിവ് പറ്റിയിട്ടുണ്ട്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ചില കുട്ടികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയിരുന്നു. നിർമാണത്തിലെ അപാകതയാണ് […]
കാസര്‍ഗോഡ് ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു; 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്
കാസര്‍ഗോഡ് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകർന്ന് വീണ് അപകടം. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പത് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാർത്ഥികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. ഇന്നലെയാണ് ബേക്കൂര്‍ സ്കൂളില്‍ ശാസ്ത്രമേള തുടങ്ങിയത്.
സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിനം
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസമായിരിക്കും. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത്. 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം സെപ്റ്റംബർ 24ന് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്നു കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം […]
വയനാട്ടിൽ ഇന്ന് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ അവധിയുള്ളൂ. ഇടുക്കിയിൽ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ […]