Kerala

സ്വാശ്രയ കോളജിലെ പാവപ്പെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് നിലച്ചു

സ്വാശ്രയ മെഡിക്കല്‍ കോളജിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് നിലച്ചു. എന്‍. ആര്‍.ഐ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള 5 ലക്ഷം രൂപ വീതം സ്വീകരിച്ച് രൂപീകരിച്ച കോര്‍പസ് ഫണ്ടില്‍ നിന്നാണ് സ്കോളര്‍ഷിപ്പ് നല്‍കി വന്നിരുന്നത്. രണ്ടാം വര്‍ഷം മുതല്‍ കോര്‍പസ് ഫണ്ടിലേക്ക് തുക നല്‍കുന്നത് കുറഞ്ഞു. 2020 ജൂലൈയിലെ ഹൈകോടതി വിധിയോടെ സ്കോളര്‍ഷിപ്പ് വിതരണം പൂര്‍ണമായി മുടങ്ങി. മീഡിയവണ്‍ എക്സ്ക്ലൂസീവ്. സ്വാശ്രയ മെഡിക്കല്‍ ഫീസ് ക്രമാതീതമായി ഉയരുകയും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് കോര്‍പസ് ഫണ്ട് സ്കോളര്‍ഷിപ്പ് തുടങ്ങുന്നത്. […]