എസ്ബിഐ ഡോർസ്റ്റെപ് ബാങ്കിംഗ് സർവീസുകൾ ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. ഈ സേവനം ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടത് കൊറോണ കാലത്താണ്. എന്നാൽ ഇതാ ഇപ്പോൾ സൗജന്യമായി എസ്ബിഐ ഡോർസ്റ്റേപ് ബാങ്കിംഗ് സർവീസ് അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. ഭിന്നശേഷിക്കാരായ ഉപഭോക്താക്കൾക്കാണ് സൗജന്യമായി ഈ സേവനം അവതരിപ്പിച്ചിരിക്കുന്നതെന്ന് എസ്ബിഐ ഇന്നലെ ട്വീറ്റ് ചെയ്തു. കാഷ് പിക്ക് അപ്, കാഷ് ഡെലിവറി, ചെക്ക് പികപ്, ഫോം 15എച്ച് പിക്ക് അപ്, കെവൈസ് രേഖകളുടെ പിക് അപ് എന്നിങ്ങനെയുള്ള സേവനങ്ങൾ എസ്ബിഐ ഉറപ്പ് നൽകുന്നു. മാസത്തിൽ മൂന്ന് […]
Tag: SBI
Money Saving : എല്ലാ മാസവും നിക്ഷേപിക്കേണ്ട; ഒറ്റത്തവണ നിക്ഷേപിച്ചാൽ എസ്ബിഐ തരും മാസ വരുമാനം
ഒറ്റത്തവണ നിക്ഷേപിച്ച് മാസംതോറും വരുമാനം ലഭിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട് രാജ്യത്ത്. ബോണ്ടുകൾ അതിനുദാഹരണമാണ്. എന്നാൽ ഇത്തരം മേഖലകൾ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ റിസ്‌ക് ഫആക്ടറുകളില്ലാതെ നിക്ഷേപം നടത്തി മാസം വരുമാനം നേടാനുള്ള ഏറ്റവും നല്ല വഴി ഉപഭോക്താക്കൾക്ക് നൽകുകയാണ് എസ്ബിഐ. എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീം എന്നതാം പദ്ധതിയുടെ പേര്. രാജ്യത്ത് താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം ആരംഭിക്കാൻ സാധിക്കും. പദ്ധതിയിൽ ചേരാൻ താത്പര്യമുള്ളവർക്ക് എസ്ബിഐ അക്കൗണ്ട് ആവശ്യമാണ്. എസ്ബിഐയുടെ ഏത് […]
വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ച് എസ്ബിഐ
വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ച് എസ്ബിഐ. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) 10 പോയിന്റാണ് ഇത്തവണ എസ്ബിഐ വര്‍ധിപ്പിച്ചത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ വായ്പാ നിരക്കുകളില്‍ വര്‍ധനവ് വരുത്തുന്നത്. മെയ് 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും എന്ന് എസ്ബിഐ അറിയിച്ചു. ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ 7.10 ശതമാനത്തില്‍ നിന്ന് 7.20 ശതമാനവും രണ്ട് വര്‍ഷത്തേക്കുള്ള വായ്പാനിരക്ക് 7.30ല്‍ നിന്നും 7.40 ശതമാനമാക്കിയും ഉയര്‍ത്തി. മൂന്ന് […]
ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്; വിവാദ ഉത്തരവിനെതിരെ എസ്ബിഐക്ക് നോട്ടിസ് അയച്ച് വനിതാ കമ്മിഷന്‍
ഗര്‍ഭിണികളെ സര്‍വീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മിഷന്‍ നോട്ടിസ് അയച്ചു. മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളാണെങ്കില്‍ താത്ക്കാലിക അയോഗ്യതയെന്നാണ് എസ്ബിഐയുടെ നിലപാട്. വരുന്ന ചൊവ്വാഴ്ചയോടെ വിഷയത്തില്‍ എസ്ബിഐ വിശദീകരണം നല്‍കണമെന്നാണ് വനിതാ കമ്മിഷന്റെ നിര്‍ദേശം. ബാങ്കിന്റെ വിവാദ നടപടി മാധ്യമങ്ങളില്‍ വന്നതോടെയാണ് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. മൂന്നുമാസത്തില്‍ കൂടുതല്‍ ഗര്‍ഭിണിയായവര്‍ക്ക് ജോലിയും സ്ഥാനക്കയറ്റവും നിഷേധിക്കുന്നതാണ് എസ്ബിഐയുടെ വിവാദ ഉത്തരവ്. ഇത്തരക്കാര്‍ നിയമന, സ്ഥാനക്കയറ്റിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ […]
എസ്ബിഐ ഉപഭോക്താക്കൾ സൂക്ഷിക്കുക; ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്കായി ഒരു അലർട്ട്. നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്നും എനിഡെസ്ക് ,ക്വിക്ക് സപ്പോർട്ട് ,ടീംവ്യൂവർ ,മിംഗിൾവ്യൂ എന്നീ നാല് ആപ്ലിക്കേഷനുകൾ ഉടനെ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യുക . ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിത് പിന്നാലെയാണ് അലർട്ട് വന്നിരിക്കുന്നത് . ഓൺലൈൻ വഴി പണമിടപാടുകൾ മൊബൈൽ ഫോണുകൾ വഴി നടത്തുന്നവർക്കാണ് ഇത്തരത്തിൽ […]
എടിഎം തട്ടിപ്പ് തടയാൻ പുതിയ മാർഗവുമായി എസ്ബിഐ
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരികയാണ്, എന്നാൽ, ഇത്തരം തട്ടിപ്പ് തടയാൻ ബദൽ സംവിധാനവുമായി രംഗത്ത് വന്നിരിക്കുകയാണ് എസ്ബിഐ. എടിഎമ്മിലെത്തി ബാലൻസ് പരിശോധിക്കാനോ, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാൽ എസ്എംഎസ് വഴി ബാങ്ക് നിങ്ങളെ വിവരമറിയിക്കും. ഉപഭോക്താക്കൾ ഇതു സംബന്ധിച്ച് വരുന്ന എസ്എംഎസുകൾ അവഗണിക്കരുതെന്ന നിർദേശം എസ്ബിഐ ഇതിനോടകം നൽകി കഴിഞ്ഞു. ഉപഭോക്താക്കൾ ബാലൻസ് പരിശോധിക്കാൻ എടിഎമ്മിൽ പോയിട്ടില്ലെങ്കിൽ എസ്എംഎസ് ലഭിക്കുന്ന പക്ഷം എടിഎം കാർഡ് ബ്ലോക്ക് […]