Football

മൈതാനത്ത് സുജൂദ് ചെയ്ത് റൊണാൾഡോ; അൽ ശബാബിനെതിരെയുള്ള ഗോൾ സെലിബ്രേഷൻ വൈറലാകുന്നു; വീഡിയോ കാണാം

സൗദി പ്രൊ ലീഗിൽ അൽ ശബാബിനെതിരായ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ സെലിബ്രേഷൻ ചർച്ചയാകുന്നു. ഇന്നലെ പുലർച്ചെ നടന്ന മത്സരത്തിൽ, അൽ ശബാബിനെതിരായ നിർണായക മത്സരത്തിൽ താരം വിജയ ഗോൾ നേടിയിരുന്നു. തുടർന്ന്, താരം സുജൂദ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറലാകുന്നത്. ഗോൾ നേടിയതിന് ശേഷം അൽ നാസർ താരങ്ങൾ ചെയ്യാറുള്ള സെലിബ്രേഷനാണ് റൊണാൾഡോ അനുകരിച്ചത്. ഗോൾ നേടിയതിന് ശേഷം സഹതാരങ്ങൾ ആഘോഷിക്കാൻ ഓടിയെത്തുമ്പോൾ റൊണാൾഡോ മുട്ടുകുത്തി നെറ്റി നിലത്ത് മുട്ടിക്കുന്നതാണ് […]

Football

ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; വിജയവഴിയിൽ അൽ നാസർ

ആൻഡേഴ്സൺ ടാലിസ്കയുടെയും പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഗോളുകളിൽ സൗദി ലീഗിൽ അൽ നാസറിന് വിജയം. പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള അൽ ടഈ എഫ്‌സിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചതോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് അൽ ഇത്തിഹാദുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറക്കാൻ ടീമിന് സാധിച്ചു. കഴിഞ്ഞ മത്സരത്തിൽ അൽ ഹിലാലിനോട് സമനിലയിൽ കുരുങ്ങിയതാണ് അൽ ഇത്തിഹാദിന് തിരിച്ചടിയായത്.  മോശം പ്രകടനത്തെ തുടർന്ന് റൂഡി ഗാർഷ്യ പുറത്താക്കപ്പെട്ടതിനെ തുടർന്ന്, ക്ലബ്ബിന്റെ ഇടക്കാല പരിശീലകനായി […]

Football

നിറം മങ്ങി റൊണാൾഡോ; സമനില കുരുക്കിൽ അൽ നാസർ

സൗദി ലീഗിൽ അൽ നാസറിന് സമനിലക്കുരുക്ക്. പോയിന്റ് ടേബിൾ പതിനൊന്നാം സ്ഥാനത്തുള്ള അൽ ഫെയ്‌ഹയാണ് അൽ നാസറിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്. സമനില വഴങ്ങിയതോടെ പോയിന്റ് ടേബിൾ ഒന്നാമതുള്ള അൽ ഇത്തിഹാദുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി ഉയർന്നു. അൽ ഫെയ്‌ദയുടെ പകുതിയിൽ നിരന്തരമായ ആക്രമണങ്ങൾ നടത്തി അൽ നാസർ അവസരങ്ങൾ രൂപപെടുത്തിയെങ്കിലും ഷോട്ടുകൾ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. എൺപതാം മിനുട്ടിൽ ടാലിസ്കാ അതിവേഗ പ്രതിക്രമണത്തിലൂടെ കുതിച്ച് പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. Cristiano Ronaldo […]

Football

സൗദി ലീഗിൽ അൽ ഇത്തിഹാദ് – അൽ നാസർ പോരാട്ടം; ജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം

സൗദി പ്രോ ലീഗിൽ ഇന്ന് നിർണായക മത്സരം.സൗദി ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള അൽ നാസർ എഫ്‌സി അൽ ഇത്തിഹാദ് എഫ്‌സിയെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നാസർ 19 മത്സരങ്ങളിൽ നിന്ന് 13 വിജയവും 4 സമനിലയും ഒരു തോൽവിയും നേടിയാണ് 46 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തുള്ളത്. അൽ ഇത്തിഹാദ് 19 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം നേടിയെടുക്കാൻ കഴിയും. Al Nasar FC […]