International

സൗദിയിൽ സ്പോൺസർഷിപ്പില്‍ ജോലി മാറുന്നതിനുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു

സൗദിയിൽ പുതിയ സ്പോൺസർഷിപ്പ് സംവിധാനത്തിൽ ജോലി മാറുന്നതിനുള്ള നിബന്ധനകൾ മന്ത്രാലയം പ്രഖ്യാപിച്ചു. സ്പോൺസറെ മുൻകൂട്ടി അറിയിച്ചേ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാനാകൂ. തൊഴിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ മാറ്റത്തിന് സ്ഥാപനത്തിന്‍റെ അനുമതി ആവശ്യമുണ്ടാകില്ല. മന്ത്രാലയത്തിന് കീഴിലെ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന തൊഴിൽ കരാറായിരിക്കും ഇതിന് അടിസ്ഥാനം. മാർച്ച് മുതൽ നടപ്പിലാകാൻ പോകുന്ന തൊഴിൽ കരാർ രീതിയിൽ തൊഴിലാളിക്ക് ആവശ്യാനുസരണം ജോലി മാറാം. ഇതിന് പാലിക്കേണ്ട നിബന്ധനകൾ അഞ്ചെണ്ണമാണ്. 1. സൗദിയിലെ തൊഴിൽ നിയമം പാലിക്കുക 2. സൗദിയിൽ […]

World

സൗദി വിമാനത്താവളങ്ങളിൽ വിരലടയാളം ഒഴിവാക്കും; നേത്രപടലം അടയാളമായി സ്വീകരിക്കും

സൗദി വിമാനത്താവളങ്ങളിൽ വിരലടയാളത്തിന് പകരം നേത്രപടലം അടയാളമായി സ്വീകരിക്കാൻ പാസ്പോർട്ട് വിഭാഗം തയ്യാറെടുക്കുന്നു. ഇതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായാണ് റിപ്പോർട്ടുകൾ. നേത്രപടലം അടയാളമായി സ്വീകരിച്ചാൽ സുരക്ഷ വർധിപ്പാക്കാനാകുമെന്ന് പാസ്പോർട്ട് വിഭാഗം പ്രതീക്ഷിക്കുന്നു. വിദേശത്ത് നിന്നെത്തുന്നവരുടെ വിരലടയാളമാണ് പാസ്പോർട്ട് വിഭാഗം എമിഗ്രേഷനിൽ സ്വീകരിക്കുന്നത്. ഇതിന് പകരം കണ്ണിലെ ഐറിസ് അഥവാ നേത്രപടലം അടയാളമായി സ്വീകരിക്കാനാണ് നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ ശ്രമം. ഇതിനായുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനായി മുന്തിയ ഇനം ഉപകരണങ്ങൾ ഉടനെത്തും. […]

Gulf

സൗദിയില്‍ പന്ത്രണ്ട് ലക്ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നുവെന്ന് തൊഴില്‍ മന്ത്രാലയം

സൗദിയില്‍ പന്ത്രണ്ട് ലക്ഷത്തോളം ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം വൈകിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം. അടുത്ത മാസം മുതല്‍ സമ്പൂര്‍ണ്ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്‍റെ മുന്നോടിയായാണ് മന്ത്രാലയം കണക്കുകള്‍ പുറത്ത് വിട്ടത്. അടുത്തിടെ പ്രഖ്യാപിച്ച സ്‌പോണ്‍സര്‍ഷിപ്പ് നിറുത്തലാക്കല്‍ നിയമം രാജ്യത്തെ തൊഴില്‍ വിപണിക്ക് ഉണര്‍വ്വും സുതാര്യതയും കൈവരുത്തുമെന്നും മന്ത്രാലയം വിശദീകരിച്ചു.മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. നിലവില്‍ 1221,326 പേര്‍ക്ക് പ്രതിമാസ ശമ്പളം വൈകിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രാലയം പുറത്ത് […]

International

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിക്കും

സൌദിയില്‍ കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. ഇതില്‍ രണ്ടേമുക്കാല്‍‌ ലക്ഷത്തിലേറെ പേര്‍ പ്രവാസികളാണ്. ഒരു കോടിയിലേറെ പ്രവാസികളാണ് സൌദിയിലുള്ളത്. പ്രതിസന്ധി മറികടക്കാന്‍ മുപ്പത്തിയൊന്ന് കന്പനികളിലൂടെ ഒരു ലക്ഷത്തിലേറെ ജോലികള്‍ സൃഷ്ടിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്‌. മൂന്നരക്കോടിവരുന്ന സൌദിയിലെ ആകെ ജനസംഖ്യയില്‍ ഒരു കോടി അഞ്ച് ലക്ഷം പേര്‍ വിദേശികളാണ്. ഇതില്‍ 2,84,000 വിദേശികള്‍ക്കാണ് ജോലി നഷ്ടമായത്. 1,16,000 സ്വദേശികള്‍ക്കും ജോലി പോയി. ജോലി നഷ്ടമായവരില്‍ അരലക്ഷത്തിലേറെ പേര്‍ ജോലി രാജി വെച്ചതാണെന്നും […]

International

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമ, റീഎന്‍ട്രി കാലാവധികള്‍ നീട്ടി നല്‍കി സൌദി അറേബ്യ

സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത് സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍. മാനവ വിഭവശേഷി മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സഹകരിച്ചാണ് ഇഖാമ കാലാവധി നീട്ടുന്ന നടപടി പൂര്‍ത്തിയാക്കുന്നത്. സൌദിയില്‍ നിന്നും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവരുടെ റീഎന്‍ട്രി വിസാ കാലാവധിയും എക്സിറ്റ് വിസാ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്. നാട്ടിലുള്ളവരുടെ […]

International

നാളെ മുതൽ സൌദി ഡിജിറ്റൽ പണമിടപാടിലേക്ക്

മുഴുവൻ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും നാളെ മുതൽ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം പ്രാബല്യത്തിൽ വരും നാളെ മുതൽ സൌദി അറേബ്യ ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. മുഴുവൻ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും നാളെ മുതൽ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം പ്രാബല്യത്തിൽ വരും. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി ഇ-പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതി കഴിഞ്ഞ വർഷം ജൂലൈ മാസം മുതലാണ് ആരംഭിച്ചത്. നേരിട്ടുളള […]

International

സൗദിയിൽ എഞ്ചിനീയറിംഗ് ജോലികളിൽ 20 ശതമാനം സ്വദേശിവൽക്കരണം നിർബന്ധമാക്കി

സ്വകാര്യമേഖലയിലെ മുഴുവൻ എഞ്ചിനീയറിംഗ് ജോലികളിലും 20 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന് മാനവ വിഭവശഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ രാജി ഉത്തരവിട്ടു. സ്വദേശികളായ എഞ്ചിനീയർമാർക്ക് മിനിമം വേതനം 7,000 റിയാലിൽ കുറയാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അഞ്ചോ അതിലധികമോ എഞ്ചിനീയർമാർ ജോലി ചെയ്യുന്ന, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. യോഗ്യരായ സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എഞ്ചിനീയറിംഗ് മേഖലകളിൽ സ്വദേശി അനുപാതം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികൾ നേരത്തെ തന്നെ ആരംഭിച്ചതാണ്. […]

International

പശ്ചിമേശ്യയിലെ സമുദ്ര സുരക്ഷാ ദൗത്യത്തിന്‍റെ നേതൃത്വം സൗദിക്ക്

മുപ്പത്തിമൂന്ന് രാജ്യങ്ങളടങ്ങുന്ന കൂട്ടായ്മക്ക് കീഴിലുള്ള സംയോജിത ടാസ്‌ക് ഫോഴ്‌സിന്റെ നേതൃചുമതലയാണ് വീണ്ടും സൗദി അറേബ്യക്ക് ലഭിച്ചത്. പശ്ചിമേശ്യയിലെ സമുദ്ര സുരക്ഷാ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സൗദി നാവികേ സേന. മുപ്പത്തിമൂന്ന് രാജ്യങ്ങളടങ്ങുന്ന കൂട്ടായ്മക്ക് കീഴിലുള്ള സംയോജിത ടാസ്‌ക് ഫോഴ്‌സിന്റെ നേതൃചുമതലയാണ് വീണ്ടും സൗദി അറേബ്യക്ക് ലഭിച്ചത്. ഫ്രഞ്ച് നാവിക സേനയില്‍ നിന്നാണ് ദൗത്യം ഏറ്റെടുത്തത്. ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ നേതൃത്വം ഏറ്റെടുക്കുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ ചാലുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ സുരക്ഷാ ചുമതലക്കാണ് […]

International

കാലാവധി അവസാനിക്കുന്ന റീ എന്‍ട്രി നീട്ടി നല്‍കുമെന്ന് സൗദി ജവാസാത്ത്‌; വിമാന സര്‍വീസ് തുടങ്ങുമ്പോള്‍ മടങ്ങിയെത്താം

നാട്ടില്‍ പോയി വിമാന സര്‍വീസ് ഇല്ലാത്തത് കാരണം റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൌദി ജവാസാത്ത്. കാലാവധി അവസാനിക്കുന്നവരുടെ റീ എന്‍ട്രി നീട്ടി നല്‍കും. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതോടെ വിമാന സര്‍വീസ് തുടങ്ങുന്ന മുറക്ക് ആളുകള്‍ക്ക് സൌദിയിലേക്ക് തിരിച്ചെത്താം. കന്പനികളുടെ മുഖീം പോര്‍ട്ടല്‍ വഴിയും റീ എന്‍ട്രി നീട്ടാന്‍ സൌകര്യമുണ്ട്. ഈ സൌകര്യം ലഭിക്കാത്തവര്‍ക്കെല്ലാം റീ എന്‍ട്രി നീട്ടി ലഭിച്ചേക്കും. നാട്ടിലേക്ക് പോകാനുള്ള എക്സിറ്റ് വിസാ കാലാവധി അവസാനിക്കുന്നവരുടേയും കാലാവധികള്‍ നീട്ടി നല്‍കുമെന്ന് […]

International

സൗദിയില്‍ ഹുറൂബായവര്‍ക്കും ഇഖാമ തീര്‍ന്നവര്‍ക്കും ഫൈനല്‍ എക്‌സിറ്റ്‌

ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍ ഒളിച്ചോട്ട പരാതി നല്‍കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍ ഒളിച്ചോട്ട പരാതി നല്‍കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നാടണയാന്‍ അവസരം ഒരുങ്ങിയത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ നടപടി ക്രമങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബ് ആയവര്‍ക്കും നാട്ടില്‍ പോകാന്‍ […]