Gulf

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; പരിഹാര ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് സൗദി

യുക്രൈന്‍ സംഘര്‍ഷങ്ങള്‍ക്ക് സമാധാന പരിഹാരം കാണാനുള്ള മുഴുവന്‍ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണയ്ക്കുമെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിടയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് നിലപാട് വ്യക്തമാക്കിയത്. യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംവാദം ആവശ്യമാണ്. സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കാന്‍ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നാണ് സൗദിയുടെ താത്പര്യമെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ സന്തുലനവും സ്ഥിരതയും നിലനിര്‍ത്തണം. ഇതാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. […]

Gulf

വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാം; അനുമതി നല്‍കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. എന്നാല്‍ കൊവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാനോ ഹറം പള്ളിയില്‍ പ്രവേശിക്കാനോ അനുമതി നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചു. മക്കയിലും മദീനയിലുമുള്ള ഹറംപള്ളികളിലെ മറ്റ് പ്രാര്‍ത്ഥനകള്‍ക്കും കൊവിഡ് ബാധിതനോ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവനോ അല്ലെന്ന് ഉറപ്പുവരുത്തിയാല്‍ മതി. വിദേശ തീര്‍ത്ഥാടകര്‍ക്കും ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും ഇത് ബാധകമാണ്. ഉംറ തീര്‍ത്ഥാടനത്തിനും മദീനയില്‍ പ്രാര്‍ത്ഥിക്കാനുമാണ് ഇപ്പോള്‍ അനുമതി എടുക്കേണ്ടത്. മറ്റ് പ്രാര്‍ത്ഥനകള്‍ക്ക് പെര്‍മിറ്റ് […]

International

കൊവാക്‌സിന് സൗദിയില്‍ ഭാഗിക അംഗീകാരം

കൊവാക്‌സിന് സൗദി അറേബ്യയില്‍ ഭാഗിക അംഗീകാരം. ഹജ്ജ് തീര്‍ത്ഥാടനത്തിനും സൗദി സന്ദര്‍ശനത്തിനും കൊവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് അനുമതി ലഭിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കൊവാക്‌സിന്‍ ഉള്‍പ്പെടെ നാല് വാക്‌സിനുകള്‍ കൂടി സൗദി പുതുതായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവാക്‌സിന്‍, സ്പുട്‌നിക്, സിനോഫോം, സിനോവാക് എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. ജനുവരി മുതലാണ് സ്പുട്‌നിക് വാക്‌സിന് അനുമതിയുള്ളത്. ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് സൗദി അറേബ്യയില്‍ നേരത്തെ […]

Gulf World

എല്ലാ കവാടങ്ങളും അടഞ്ഞു; സൗദി യാത്രക്കാര്‍ ധർമസങ്കടത്തിൽ

ട്രാൻസിറ്റ് യാത്രക്കാർക്ക് നേപ്പാൾ വിലക്കേർപ്പെടുത്തിയതോടെ സൗദിയിലേക്ക് മടങ്ങാൻ തീരുമാനിച്ച പ്രവാസികൾ ദുരിതത്തിൽ. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് മെയ് 17ന് ആരംഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോഴില്ല. നേരത്തെ യുഎഇയും ഒമാനും ഇടത്താവളമാക്കി സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ തിരിച്ചുപോയ നൂറുകണക്കിനാളുകളും ഇപ്പോൾ നേപ്പാളിൽ കുടുങ്ങിയവരിൽ ഉൾപ്പെടും. ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാവിലക്കുള്ളതിനാൽ പ്രവാസികൾ നേപ്പാൾ, ബഹ്‌റൈൻ, മാലിദ്വീപ് എന്നിവയായിരുന്നു ഇടത്താവളമായി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, പിന്നീട് മാലി വിലക്കേർപെടുത്തുകയും ബഹ്‌റൈൻ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തു. ഇതോടെ ഭൂരിപക്ഷം യാത്രക്കാരും നേപ്പാളിനെയാണ് ആശ്രയിച്ചിരുന്നത്. […]

International

സൌദിയില്‍ തുറമുഖങ്ങളിലും സ്വദേശിവൽക്കരണം

സൗദിയിലെ തുറമുഖങ്ങളിലും സ്വദേശിവൽക്കരണ പദ്ധതി പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന നാല് കമ്പനികളിൽ പദ്ധതി നടപ്പിലാക്കും. ഇരുപത്തി മൂന്ന് തൊഴിൽ മേഖലകൾ പദ്ധതിയിലൂടെ സൗദിവൽക്കരിക്കുകയാണ് ലക്ഷ്യം. സൗദി പോർട്‌സ് അതോറിറ്റിയും, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്താകമാനമുള്ള തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ നാല് കമ്പനികളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. റെഡ് സീ ഗേറ്റ് വേ ടെർമിനൽ, ദുബായ് […]

Gulf

സൗദിക്ക് പിന്നാലെ ഒമാനും അതിർത്തികൾ അടച്ചു

സൗദിക്ക് പിന്നാലെ ഒമാനും അതിർത്തികൾ അടച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിർത്തികൾ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തേക്കാണ് അതിർത്തികൾ അടച്ചിടുന്നത്. സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ നേരത്തെ അടച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.

International

സൗദിയിലേക്കുള്ള കര, വ്യോമ, നാവിക അതിർത്തികൾ വീണ്ടും അടച്ചു

സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. സൗദിയിൽനിന്ന് വിദേശത്തേക്കും വിദേശരാജ്യങ്ങളിൽനിന്ന് സൗദിയിലേക്കും ഒരാഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രാലയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്. 1. ഒരാഴ്ചത്തേക്ക് മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി. ആരോഗ്യ പ്രവർത്തകർക്കടക്കമുള്ള അത്യാവശ്യ ഘട്ടങ്ങളിലുള്ള യാത്രകൾ […]

Health World

സൗദിയിൽ കോവിഡ് വാക്‌സിൻ നൽകുവാൻ അനുമതി നൽകി

സൗദിയിൽ കോവിഡ് വാക്‌സിൻ നൽകുവാൻ അനുമതി നൽകി. ഫൈസർ കമ്പനിക്കാണ് സൗദിയിൽ ഇപ്പോൾ അനുമതി ലഭിച്ചത്. വിദേശികളുൾപ്പെടെ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ ലഭിക്കും. വാക്സിൻ വിതരണം സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ഇപ്പോൾ ഫൈസർ ബയോടെക് വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുവാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയത്. ഇതോടെ വാക്‌സിൻ […]

Gulf

2021ലെ ഹജ്ജ്: സൗദി ഒരുക്കം തുടങ്ങി

2021ലേക്കുള്ള ഹജ്ജ് ഒരുക്കങ്ങൾ സൗദി അറേബ്യ സജീവമാക്കി. കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ കൂടുതൽ പേർക്ക് അവസരമുണ്ടായേക്കും. സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റിയും ഡിസംബർ 10 വരെ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. കുട്ടികൾക്കും അധിക പ്രായമുള്ളവർക്കും ഇത്തവണയും ഹജ്ജിന് അനുമതിയുണ്ടാകില്ല. നവംബര്‍ ഏഴ് മുതലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അപേക്ഷകൾ സ്വീകരിച്ചത്. ഡിസംബര്‍ 10 ആണ് അവസാന തിയ്യതി. ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷാ നടപടികൾ. ആദ്യ ഘട്ടത്തില്‍ ഓൺലൈൻ വഴി അപേക്ഷിക്കണം. ഇതിൽ നിന്നും നറുക്കെടുപ്പുണ്ടാകും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർ […]

Gulf

ജി 20 ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കം

കോവിഡ് വാക്സിൻ കണ്ടെത്താനുള്ള ധനസമാഹരണമടക്കം ചർച്ചയാകുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കമാകും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കർമ പദ്ധതി യോഗം ചർച്ച ചെയ്യും. 20 രാഷ്ട്രത്തലവന്മാരും ഓൺലൈനിൽ സംബന്ധിക്കുന്ന ഉച്ചകോടി വൈകിട്ട് ആറരക്കാണ് തുടക്കമാവുക. വൈകിട്ട് നാലുമണിക്ക് വിവിധ വിഷയങ്ങളിലെ ചർച്ചകൾക്കും തുടക്കം കുറിക്കും. ഇന്ത്യൻ സമയം വൈകിട്ട് നാലു മണിയോടെയാണ് സൗദി ആദ്യമായി അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കം. സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഖാലിദ് അൽ […]