World

സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ വിലക്ക്

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സൗദി പൗരന്മാർക്ക് വിലക്കെന്ന് റിപ്പോർട്ട്. ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ രാജ്യങ്ങളിലെ കൊവിഡ് ബാധ പരിഗണിച്ചാണ് നിർദ്ദേശം. ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാമോ എന്നതിൽ വ്യക്തതയില്ല. ഇന്ത്യയെ കൂടാതെ ലെബനോൺ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇൻഡോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്.

Gulf

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. തീവ്രവാദസംഘടനയിൽ അംഗമായതിനും രാജ്യത്തെ സുരക്ഷ അട്ടിമറിച്ചതിനും കലാപമുണ്ടാക്കിയതിനും വീട്ടിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചതിനുമാണ് വധശിക്ഷയ്ക്ക് വിധേയനായ രണ്ട് സൗദി പൗരന്മാരിലൊരാൾ നേരത്തെ അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടതിനും പൊതുമുതൽ നശിപ്പിച്ചതിനും കൂടി ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീവ്രവാദികളുമായി ചേർന്ന് പ്രവർത്തിച്ചതിനാണ് രണ്ടാമത്തെ സൗദി […]

Gulf

ഗതാഗതസംവിധാങ്ങളുടെ സമഗ്രവികസനം; സൗദിയിൽ രണ്ട് പുതിയ വിമാനത്താവളങ്ങൾ

റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നു. രാജ്യത്തെ ഗതാഗതസംവിധാങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന വിമാനത്താവളങ്ങൾ വഴി പ്രതിവർഷം 10 കോടി യാത്രാക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ടൂറിസം മേഖലയുടെ വളർച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്. പ്രധാനനഗരങ്ങളായ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭനടപടികൾക്ക് തുടക്കംകുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ (ഗാക) പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയലിജ് പറഞ്ഞു. ടൂറിസം മേഖലയുടെ വികസനവും […]

World

ഖഷോഗി വധത്തില്‍ അയഞ്ഞ് തുര്‍ക്കി; സൗദിയിലെത്തി സല്‍മാന്‍ രാജകുമാരനെ പുണര്‍ന്ന് എര്‍ദൊഗന്‍

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉലഞ്ഞ തുര്‍ക്കി- സൗദി അറേബ്യ ബന്ധം വീണ്ടും ഉറപ്പിക്കുന്നതിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എന്‍ദൊഗന്‍ സൗദി അറേബ്യയിലെത്തി. രാജ്യത്തെത്തിയ എര്‍ദൊഗനെ സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചു. എല്ലാ മേഖലകളിലും സൗദിയും തുര്‍ക്കിയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് രണ്ട് നേതാക്കളും തമ്മില്‍ ധാരണയായി. രാഷ്ട്രീയം, സൈനികം, സമ്പദ്‌വ്യവസ്ഥ, സംസ്‌കാരം എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും പരസ്പരം സഹകരിച്ചുള്ള ഒരു പുതുയുഗം പിറക്കാനിരിക്കുകയാണെന്ന് എര്‍ദൊഗന്‍ പറഞ്ഞു. രാഷ്ട്രീയമായും സാമ്പത്തികമായും തുര്‍ക്കി തിരിച്ചടികള്‍ […]

World

സൗദിയിൽ വൻ മോഷണം; 4 പേർ അറസ്റ്റിൽ

സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ബ്രാഞ്ച് സ്റ്റോറില്‍ വൻ മോഷണം. സംഭവത്തിൽ നാല് പ്രതികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്താനികളുമാണ് പിടിയിലായത്. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റിയാദില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സ്റ്റോറില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്ന കേസിലാണ് ഇവർ പിടിയിലായത്. മോഷണം പോയ 326 സ്മാര്‍ട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രതികളുടെ കൈവശം കണ്ടെത്തി. സമാനരീതിയില്‍ നിരവധി സ്റ്റോറുകളില്‍ മോഷണം നടത്തിയിട്ടുള്ളതായി […]

Entertainment World

സ്വവർഗരതി ഉൾപ്പെടുത്തി; ഡോക്ടർ സ്‌ട്രേഞ്ചിനെ നിരോധിച്ച് സൗദി

ഹോളിവുഡ് സൂപ്പർഹീറോ മൂവി ‘ഡോക്ടർ സ്‌ട്രേഞ്ചിന്റെ’ ഫോളോ-അപ്പിനായി മാർവൽ ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ചിത്രത്തിൻ്റെ അടുത്ത ഭാഗം ‘ഡോക്ടർ സ്‌ട്രേഞ്ച് മൾട്ടിവേർസ് ഓഫ് മാഡ്‌നെസ്സ്’ മെയ് 6ന് റിലീസ് ചെയ്യാനിരിക്കെ സൗദി അറേബ്യയിൽ ചിത്രം നിരോധിച്ചതായി റിപ്പോർട്ടുകൾ. സ്വവർഗ്ഗാനുരാഗിയായ കഥാപാത്രത്തെ ഉൾപ്പെടുത്തി എന്നാരോപിച്ചാണ് സിനിമയ്ക്ക് സൗദി അറേബ്യയിൽ പ്രദർശനാനുമതി നിഷേധിച്ചത്. കുവൈറ്റും സിനിമ നിരോധിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തുമെന്നാണ് വിവരം. ഗൾഫിലുടനീളം സ്വവർഗരതി നിയമവിരുദ്ധമാണ്. അതിനാൽ LGBTQ+ കഥാപാത്രങ്ങൾ ഉള്ളതും, […]

Gulf

45 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് സ്വതന്ത്ര ഉംറ വിസ അനുവദിക്കും

45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് തൊട്ടടുത്ത ബന്ധുക്കൾ (മഹ്റം) കൂടെ ഇല്ലെങ്കിലും സ്വതന്ത്ര ഉംറ വിസ അനുവദിക്കുമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉത്തരവാദിത്തപ്പെട്ടവര്‍ കൂടെ ഉണ്ടെങ്കില്‍ മാത്രമായിരുന്നു ഈ പ്രായത്തിലുള്ളവര്‍ക്ക് നേരത്തെ വിസ അനുവദിച്ചിരുന്നത്. (Free Umrah visas will also be issued to women under 45 years of age)https://b1e1fa02f06fc43cf6a37f45d66e2834.safeframe.googlesyndication.com/safeframe/1-0-38/html/container.html ഇത് പ്രകാരം പ്രായഭേദമെന്യ സ്ത്രീകൾക്ക് ഉംറ വിസ അനുവദിക്കും. ഔദ്യോഗിക ട്വിറ്റർ വഴിയാണ് ഇത് സംബന്ധിച്ച വിശദീകരണം […]

World

യമനിലെ ഹൂതികള്‍ക്ക് സൗദിയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും

യമനിലെ ഹൂതികള്‍ക്ക് സൗദിയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും. സൗദി പുറത്തുവിട്ട പട്ടികയില്‍ 2 ഇന്ത്യക്കാരാണ് ഉള്ളത്. 15 സ്ഥാപനങ്ങളും ലിസ്റ്റിലുണ്ട്. യമനിലെ ഹൂതി ഭീകരവാദികള്‍ക്ക് സൗദിയില്‍ നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കിയ 10 വ്യക്തികളുടെയും 15 സ്ഥാപനങ്ങളുടെയും പെരുവിവരങ്ങളാണ് ദേശീയ സുരക്ഷാ വിഭാഗം പുറത്തു വിട്ടത്. ചിരഞ്ജീവ് കുമാര്‍ സിങ്, മനോജ് സബര്‍വാള്‍ എന്നിവരാണ് ഇന്ത്യക്കാര്‍. ഇവരെക്കുറിച്ച മറ്റ് വിവരങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യക്കാര്‍ക്ക് പുറമെ 3 പേര്‍ യമനികളും, 2 സിറിയന്‍ […]

World

ഹൂതികൾക്കെതിരെ സൗദിയുടെ തിരിച്ചടി; യെമനിൽ വ്യോമാക്രമണം

ജിദ്ദ യിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി സൗദി അറേബ്യ.യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്‌ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ സൗദിയിലെ അരാംകോ എണ്ണ സംഭരണികൾക്കു തീ പിടിച്ചിരുന്നു. തങ്ങളെ ആക്രമിച്ചവരെ ഇല്ലാതാക്കുമെന്നു സൗദി അറേബ്യ മുന്നറിയിപ്പും നൽകിരുന്നു. സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. എല്ലാ ആക്രമണ ശ്രമങ്ങളെയും […]

Gulf

ഡ്രോണ്‍, മിസൈല്‍ ആക്രമണം; ഹൂതികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് സൗദി സഖ്യസേനയുടെ മുന്നറിയിപ്പ്

ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി സൗദി സഖ്യസേന. യെമന്‍ സമാധാന ചര്‍ച്ചയുടെ വിജയമാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും സൗദി സഖ്യസേന വക്താവ് തുര്‍കി അല്‍മാലിക് വ്യക്തമാക്കി. സൗദിക്ക് നേരെ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഹൂതികള്‍ക്ക് സഖ്യസേനയുടെ മുന്നറിയിപ്പ്. ഹൂതികള്‍ക്ക് തിരിച്ചടി നല്‍കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് സഖ്യസേനാ വക്താവ് വ്യക്തമാക്കി. ‘യെമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സഖ്യസേനയുടെ ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നത് പോലുള്ള തെറ്റായ നടപടികള്‍ ഇനി ഹൂതികള്‍ ആവര്‍ത്തിക്കരുത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന് കീഴില്‍ […]