Gulf

മയക്കുമരുന്ന് കടത്ത്; സൗദിയിൽ ഈ മാസം പിടിയിലായത് 361 പേർ

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ ഒരു മാസത്തിനിടെ അറസ്റ്റിലായത് 361 പേർ. ഈ മാസം സൗദിയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞതായും സൗദി അധികൃതർ അറിയിച്ചു. 23 സൗദികളും 261 യെമനികളും 70 എത്യോപ്യക്കാരും ഏഴ് എറിത്രിയക്കാരും ഉൾപ്പെടെ 361 കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തതായി ബോർഡർ ഗാർഡ്സ് വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി പറഞ്ഞു. ഡിസംബർ 3 നും 24 നും ഇടയിൽ നജ്‌റാൻ, ജസാൻ, അസിർ, തബൂക്ക് എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്താനുള്ള […]

World

കാല്‍നട യാത്രക്കാരനെ വാഹനമിടിപ്പിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍

സൗദിയില്‍ കാല്‍നട യാത്രക്കാരനെ വാഹനമിടിപ്പിച്ച ശേഷം കവര്‍ച്ച. സംഭവത്തില്‍ രണ്ട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സൗദിയിലെ ഹതീഫിലാണ് കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട് കവര്‍ച്ച നടത്തിയത്. രണ്ടംഗ സംഘം സഞ്ചരിച്ച കാര്‍ വിജനമായ റോഡിലൂടെ നടക്കുകയായിരുന്ന ആളെ മനപൂര്‍വ്വം ഇടിച്ചിടുകയായിരുന്നു. സംഘത്തിലെ ഒരാള്‍ കാറില്‍ നിന്നിറങ്ങി വീണു കിടക്കുന്ന ആളുടെ പോക്കറ്റില്‍ നിന്ന് പണവും പേഴ്,സും കൈക്കലാക്കി. തുടര്‍ന്ന് കാറില്‍ കയറി രക്ഷപെട്ടു. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് […]

World

സൗദിക്ക് പുതിയ മുതല്‍ക്കൂട്ട്; രണ്ട് പ്രകൃതിവാതക പാടങ്ങള്‍ കൂടി കണ്ടെത്തി അരാംകോ

സൗദി അറേബ്യയില്‍ രണ്ട് പ്രകൃതിവാതക പാടങ്ങള്‍ കൂടി കണ്ടെത്തി. സൗദി അറേബ്യന്‍ ഓയില്‍ കമ്പനിയായ അരാംകോയാണ് കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പ്രകൃതിവാതക പാടങ്ങള്‍ കൂടി കണ്ടെത്തിയത്. സൗദി അരാംകോ രണ്ട് പാരമ്പര്യേതര പ്രകൃതിവാതക പാടങ്ങള്‍ കണ്ടെത്തിയെന്ന് ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹുഫൂഫ് നഗരത്തില്‍നിന്ന് 142 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ഖവാര്‍ പാടത്തിന്റെ തെക്കുപടിഞ്ഞാറായാണ് ‘അവ്താദ്’ എന്ന പ്രകൃതിവാതക പാടം കണ്ടെത്തിയത്. ദഹ്റാന്‍ നഗരത്തിന് 230 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കണ്ടെത്തിയ ‘അല്‍-ദഹ്ന’ പ്രകൃതിവാതക പാടമാണ് […]

World

സൗദിയില്‍ നാശം വിതച്ച് പെരുമഴ; മക്കയിലേക്കുള്ള റോഡുകള്‍ പൂട്ടി; ജിദ്ദയില്‍ രണ്ട് മരണം

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തീരദേശ നഗരമായ ജിദ്ദയില്‍ കനത്ത മഴയും അതിശക്തമായ കാറ്റുമാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ശക്തിമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടയ്ക്കുകയും വിമാനങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തു.  മരണപ്പെയ്ത്തില്‍ റോഡുകള്‍ മുങ്ങിയതിനെത്തുടര്‍ന്ന് നിരവധി കാറുകളാണ് വെള്ളക്കെട്ടില്‍ അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തകരെത്തി വാഹനങ്ങള്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തു. കനത്ത മഴയെത്തുടര്‍ന്ന് അധികൃതര്‍ മക്കയിലേക്കുള്ള റോഡുകള്‍ അടച്ചുപൂട്ടി. കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുന്‍സിപ്പാലിറ്റി അറിയിച്ചു. നാശനഷ്ടങ്ങള്‍ കണക്കാക്കി […]

Sports

അടി തെറ്റി അർജന്റീന; സൗദി ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അട്ടിമറിച്ചു. സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവർ സൗദിക്കായി ലക്ഷ്യം കണ്ടപ്പോൾ ആദ്യപകുതിയിൽ ലഭിച്ച പെനാലിറ്റി മെസ്സിയും ഗോളാക്കി. അറിവുള്ളവർ പറയും എതിരാളി എത്ര ചെറുതാണെങ്കിലും വിലകുറച്ച് കാണരുതെന്ന്. ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയ്ക്ക് സംഭവിച്ചതും അതാണ്. ജയം കൈവെള്ളയിൽ, എത്ര ഗോൾ പിറക്കും? അതിൽ മിശിഹായുടെ സംഭാവന എത്ര? ഇതുമാത്രം […]

World

സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തി

സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയാണ് കൊവിഡിന് കാരണമാകുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം ഏതാനും പോസ്റ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്. കൊവിഡ് സ്ഥിരീകരിക്കുന്ന 75 ശതമാനവും ഒമിക്രോണ്‍ ബിഎ5, ബിഎ2 തുടങ്ങിയ വകഭേദങ്ങളാണ് കണ്ടുവരുന്നത്. ശ്വാസകോശ അസുഖമുളളവര്‍ ജാഗ്രത പാലിക്കണം. രാജ്യത്ത് പലയിടങ്ങളിലും ജലദോഷം, പകര്‍ച്ചപ്പനി എന്നിവ കൂടുതലായി കണ്ടുവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ശൈത്യകാലം തുടങ്ങുന്നതുമാണ് ഇതിന് […]

Gulf

സൗദിയില്‍ ​ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്സിനുമായി പുതിയ പദ്ധതി

സൗദിയില്‍ ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്സിനുമായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഈ രംഗത്തെ ദേശീയ നാഷണല്‍ സ്ട്രാറ്റജിക്കു സൗദി കിരീടാവകാശി തുടക്കം കുറിച്ചു. 2030 ആകുമ്പോഴേക്കും 39,000 പേര്‍ക്ക് പുതിയ പദ്ധതി വഴി ജോലി ലഭിക്കും. ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്ട്സിനുമുള്ള നാഷണല്‍ സ്ട്രാറ്റജിക്കു സൗദി കിരീടാവകാശിയും കൗണ്‍സില്‍ ഓഫ് ഇക്കണോമിക് ആന്റ് ഡവലപ്പ്മെന്‍റ് അഫയേഴ്സ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തുടക്കം കുറിച്ചു. 2030-ഓടെ സൗദിയെ ഗെയിംമിംഗ് ഇ-സ്പോര്‍ട്ട്സ് മേഖലയുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഷന്‍ 2030ന്റെ […]

Gulf

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ സൗദി പൗരന്മാര്‍ക്കുള്ള വിലക്ക് തുടരും

11 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ സൗദി പൗരന്മാര്‍ക്കുള്ള വിലക്ക് തുടരുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുള്ള വിലക്ക് കഴിഞ്ഞ ദിവസം പിന്‍വലിച്ചതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം. കൊവിഡ് വ്യാപനം മൂലം നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയ 16 രാജ്യങ്ങളില്‍ അഞ്ച് രാജ്യങ്ങളുടെ വിലക്കാണ് ഇതുവരെ പിന്‍വലിച്ചത്. വിലക്കേര്‍പ്പെടുത്തിയിട്ടുള്ള 11ല്‍ അഞ്ചും അറബ് രാജ്യങ്ങളാണ്. ലെബനന്‍, സിറിയ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, കോംഗോ, സോമാലിയ, യെമന്‍ എന്നിവയുള്‍പ്പെടെയാണ് വിലക്കുള്ള രാജ്യങ്ങള്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് ഈ […]

Gulf

വാറ്റ് നികുതി ലംഘനവുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴ റദ്ദാക്കി സൗദി

വാറ്റ് നികുതി ലംഘനവുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴ റദ്ദാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം. നവംബര്‍ 30 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. നിരവധി വ്യാപാര സ്ഥാപന ഉടമകള്‍ക്ക് ആശ്വാസം പകരുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. വാറ്റ് രജിസ്‌ട്രേഷന്‍ വൈകല്‍, പിരിച്ചെടുത്ത നികുതി തുക അടയ്ക്കുന്നതില്‍ കാലതാമസം വരുത്തല്‍, നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം, റിട്ടേണില്‍ മാറ്റം വരുത്തല്‍ എന്നിവകള്‍ക്ക് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച പിഴകള്‍, ഇന്‍വോയ്‌സ് വാറ്റ് നികുതി എന്നിവയുമായി ബന്ധപ്പെട്ട് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ചുമത്തിയ പിഴ […]

Gulf

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കിലോയിലധികം ഡിമെറ്റാംഫെറ്റാമൈന്‍ പിടിച്ചെടുത്തു

സൗദി അറേബ്യയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 18 കിലോയിലധികം ഡിമെറ്റാംഫെറ്റാമൈന്‍ കടത്താനുള്ള ശ്രമമാണ് സൗദി അറേബ്യയിലെ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി തടഞ്ഞത്. ലഹരി കടത്തിനുള്ള മൂന്ന് ശ്രമങ്ങളും അതോറിറ്റി പരാജയപ്പെടുത്തി. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ആദ്യ ലഹരി കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ആറരക്കിലോയിലധികം ലഹരി മരുന്നുകള്‍ കണ്ടെത്തുകയായിരുന്നു. അല്‍ ബതാ അതിര്‍ത്തിയിലാണ് രണ്ടാം ശ്രമം പരാജയപ്പെടുത്തിയത്. 1.7 കിലോയോളം […]