Kerala

തൊഴിൽ തട്ടിപ്പ്: മുഖ്യ ആസൂത്രക സരിതയെന്ന് കേസിലെ ഒന്നാം പ്രതി രതീഷ്

തൊഴിൽ തട്ടിപ്പിലെ മുഖ്യ ആസൂത്രക സരിത എസ് നായരെന്ന് കേസിലെ ഒന്നാം പ്രതി രതീഷ്. തട്ടിപ്പിലെ പണം ലഭിച്ചത് സരിതക്കാണെന്നും വ്യാജ നിയമന ഉത്തരവുകൾ ഉണ്ടാക്കിയത് സരിതയാണെന്നും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ രതീഷ് പറയുന്നു. തൊഴിൽ തട്ടിപ്പിൽ താനും ഇരയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാംപ്രതി രതീഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. സരിതയുടെ സഹായത്തിലൂടെ സർക്കാർ ജോലി ലഭിക്കുമെന്ന് രണ്ടാം പ്രതി ഷാജു ആണ് തന്നോട് ആദ്യം പറയുന്നത്. ഇതനുസരിച്ച് താൻ മൂന്നര ലക്ഷം രൂപ നൽകിയിരുന്നു. […]