അവസാന രണ്ട് പന്തുകളില്‍ രാജസ്ഥാന് ജയിക്കാന്‍ അഞ്ച് റണ്‍സ്. ക്രീസില്‍ സഞ്ജു സാംസണും നോണ്‍സ്ട്രൈക്കര്‍ എന്‍റില്‍ ക്രിസ് മോറിസും. അര്‍ഷദീപ് സിങ് എറിഞ്ഞ പന്ത് ബൌണ്ടറി കടക്കാതെ ഫീല്‍ഡര്‍ കാത്തപ്പോള്‍ ഒരു സിംഗിളിന് മാത്രമേ അവിടെ സമയമുണ്ടായിരുന്നു. പിച്ചിന്‍റെ പകുതിയും ക്രോസ് ചെയ്ത മോറിസിനെ മടക്കിയയച്ച് സഞ്ജു സ്ട്രൈക്ക് നിലനിര്‍ത്തി. ഏവരും അത്ഭുതപ്പെട്ടു. അവസാന പന്തില്‍ വിജയ റണ്‍സ് നേടാമെന്ന ആത്മവിശ്വാസത്തില്‍ സഞ്ജു ആ റണ്‍സ് വേണ്ടെന്നു വച്ചപ്പോള്‍ ആശങ്കയില്‍ ക്രിക്കറ്റ് ലോകം രാജസ്ഥാന്‍ നായകനിലേക്ക് നോക്കി. […]
Tag: Sanju Samson
ഒറ്റയാന്‍ പോരാളിയായി സഞ്ജു സാംസണ്‍; അവസാന ബോളില്‍ കണ്ണീരണിഞ്ഞ് രാജസ്ഥാന്‍
ഐ.പി.എല്ലിലെ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ്. ടീം തകര്‍ച്ച നേരിട്ടപ്പോള്‍ സാക്ഷാല്‍ കപ്പിത്താനായി മാറുകയായിരുന്ന താരം അവസാന ബോളിലാണ് തോല്‍വി സമ്മതിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് നാല് റണ്‍സ് അകലെയാണ് വീണത്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ മുന്നില്‍ നിന്ന് നയിച്ചെങ്കിലും അവസാന ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് സിങ് പഞ്ചാബിന്‍റെ രക്ഷകനാകുകയാരുന്നു. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു സെഞ്ച്വറിയോടെ […]
സഞ്ജു സാംസണ്‍ ഇനി കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ഐക്കണ്‍; ഇ ശ്രീധരനെ ഒഴിവാക്കി
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഐക്കണായി പ്രഖ്യാപിച്ചു. ഇ.ശ്രീധരനും കെ.എസ്. ചിത്രയും ആയിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഐക്കൺ. എന്നാൽ ഇത്തവണ ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിനാൽ അദ്ദേഹത്തെ ഐക്കൺ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു. ശ്രീധരനെ ഒഴിവാക്കിയെങ്കിലും കെഎസ് ചിത്ര ഐക്കണായി തുടരും. പോസ്റ്ററുകളില്‍ ഇ ശ്രീധരന്‍റെ ചിത്രം പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശമുണ്ട്. എല്ലാ ഓഫീസുകളിൽ നിന്നും ഇ. ശ്രീധരൻറെ ചിത്രം നീക്കം ചെയ്യാനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ […]
വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍; പരിക്കേറ്റ് സഞ്ജു പുറത്ത്
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. അഞ്ച് എലൈറ്റ് ഗ്രൂപ്പുകളിലെ മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളവും ഉത്തർപ്രദേശും ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. ഈ മാസം എട്ടു മുതൽ ഡൽഹിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക. എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും പോയിന്‍റ് ടേബിളില്‍ ഇവർക്കു പിന്നിലുള്ള ഏറ്റവും മികച്ച 2 ടീമുകളുമാണ് നേരിട്ടു ക്വാർട്ടറിലെത്തിയത്. 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കർണാടക, മുംബൈ, സൗരാഷ്ട്ര ടീമുകൾ നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. […]
വേരറുത്ത് നടരാജന്‍; ആദ്യ ടി20യില്‍ ഇന്ത്യക്ക് 11 റണ്‍സ് വിജയം
ഓസീസിനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ടോസ് നേടി ആദ്യം ബൌളിങ് തെരഞ്ഞെടുത്ത ഓസീസിനെതിരെ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 161 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിനിറങ്ങിയ ഓസീസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കംഗാരുപ്പടക്ക് മല്‍സരത്തില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാനായില്ല. ഫിഞ്ചും ഷോര്‍ട്ടും ചേര്‍ന്ന് നേടിയ ആദ്യ വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പിന്‍റെ ആനുകൂല്യം തുടരാന്‍ പിന്നീടുവന്നവര്‍ക്ക് സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തിയ ചാഹലും നടരാജനുമാണ് കളി […]
ഓസ്‌ട്രേലിയൻ പര്യടനം; സഞ്ജു ഇന്ത്യൻ ഏകദിന ടീമിൽ
ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന ടീമിലും ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. നേരത്തെ ടി20യിൽ വിക്കറ്റ് കീപ്പർ ആയാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്. ആദ്യം പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് വലിയ മാറ്റങ്ങളാണ് നിലവിൽ വരുത്തിയിരിക്കുന്നത്. പരിക്കിന്റെ പേരിൽ ടീമിൽ ഉൾപ്പെടുത്താതിരുന്ന രോഹിത് ശർമയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിതിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഒഴിവാക്കിയിട്ടുണ്ട് . അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം […]
സംഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍
നവംബർ 26 മുതൽ ആരംഭിക്കുന്ന ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്ജു സാംസൺ ഇടംപിടിച്ചു. ട്വൻറി 20 ടീമിലേക്കാണ് താരത്തെ എടുത്തിരിക്കുന്നത്. രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. പരിക്കേറ്റ ഭുവനേശ്വർ കുമാറും ഇശാന്ത് ശർമയും ടീമിലിടം പിടിച്ചില്ല. ബി.സി.സി.ഐയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന്റെ മികവിൽ വരുൺ ചക്രവർത്തി, ദീപക് ചഹാർ, മായങ്ക് അഗർവാൾ തുടങ്ങിയവർ ടിമിലിടം പിടിച്ചു. നവദീപ് സൈനി മൂന്ന് ഫോർമാറ്റുകളിലും ഇടം പിടിച്ചപ്പോൾ മുഹമ്മദ് […]
ടോട്ടല്‍ സഞ്ജു ഷോ ! ചെന്നെെയെ വീഴ്ത്തി രാജസ്ഥാന്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 216 എന്ന കൂറ്റൻ സ്കോറാണ് മഞ്ഞപ്പടക്ക് മുന്നിലേക്ക് വെച്ചത് ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സിന് മുന്നിൽ മുട്ടുമടക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. ആവേശമുറ്റി നിന്ന മത്സരത്തിൽ 16 റൺസിനായിരന്നു റോയൽസിന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നെെക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനെ ആയുള്ളു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 216 എന്ന […]