വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം അഞ്ച് വിക്കറ്റ് നഷ്ടമായി പതറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ആദ്യ കളിയിൽ തകർത്ത കേരളം രണ്ടാമത്തെ മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു. ബാക്ക്ഫൂട്ടിലാണ് കേരളം ഇന്നിംഗ്സ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ (12), രോഹൻ കുന്നുമ്മൽ (17) എന്നിവർ വേഗം മടങ്ങിയപ്പോൾ നന്നായി തുടങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (15) ക്രീസിൽ തുടരാനായില്ല. സച്ചിൻ ബേബി (2), ശ്രേയാസ് ഗോപാൽ (13) എന്നിവർ […]
Tag: Sanju Samson
ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിനത്തിലും സഞ്ജു ഇല്ല; കെ.എൽ. രാഹുൽ ക്യാപ്റ്റൻ
ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഇത്തവണയും പരിഗണിച്ചിട്ടില്ല. സെപ്റ്റംബർ 22നാണ് മത്സരം ആരംഭിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം നൽകിയിരിക്കുകയാണ്. കെ.എൽ. രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ടീമിനെ നയിക്കുക. മൂന്നാം ഏകദിനത്തിൽ രോഹിതിന്റെ നേതൃത്വത്തിലുള്ള ലോകകപ്പ് ടീമിനെ തന്നെയാണ് ഇന്ത്യ രംഗത്തിറക്കുക. ആദ്യ രണ്ട് മത്സരങ്ങളിൽ മാത്രമാണ് സീനിയർ താരങ്ങൾ മാറി നിൽക്കുന്നത്. ആർ. അശ്വിനെയും വാഷിംഗ്ടൺ […]
ആവശ്യം ടീമിന്‍റേത്, സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞതല്ല! മലയാളി താരത്തെ മൂന്നാം മത്സരത്തിലും നിലനിര്‍ത്തും
ജോര്‍ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20യിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു മൂന്നാം മത്സരത്തിനുള്ള ടീമില്‍ നിന്ന് പുറത്താക്കിയേക്കില്ല. പകരം സ്ഥാനം മാറ്റി പരീക്ഷിക്കാനും സാധ്യതയേറെയാണ്. ആദ്യ മത്സരത്തില്‍ 12 റണ്‍സിന് പുറത്തായ സഞ്ജു രണ്ടാം ടി20യില്‍ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. അകെയ്ല്‍ ഹുസൈന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സഞ്ജുവിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ക്രീസ് വിട്ട് കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് സഞ്ജു മടങ്ങുന്നത്. സഞ്ജുവിനെ പുറത്താക്കില്ലെന്ന് പറയുന്നതില്‍ കാരണവുമുണ്ട്. അത് അദ്ദേഹത്തിന്റെ […]
ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിനം ഇന്ന്; സൂര്യകുമാർ യാദവിനെ പുറത്താക്കുമോ?
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കെൻസിംഗ്ടൺ ഓവലിൽ വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം ടീമിൽ മാറ്റം വരുത്താൻ ക്യാപ്റ്റൻ രോഹിത് ശർമ തയ്യാറാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം 5 വിക്കറ്റിന് ജയിച്ച ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. മത്സരം ജയിച്ചെങ്കിലും […]
സഞ്ജു ഏകദിന, ടി-20 ടീമുകളിലേക്ക് തിരികെയെത്തുന്നു; യശസ്വി ടെസ്റ്റിൽ അരങ്ങേറുമെന്ന് റിപ്പോർട്ട്
മലയാളി താരം സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-20 പരമ്പരയിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏകദിനത്തിൽ തകർത്തുകളിച്ചിട്ടും ശ്രീലങ്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരായ പരിമിത ഓവർ പരമ്പരകളിൽ നിന്ന് താരത്തെ മാറ്റിനിർത്തിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പരിമിത ഓവർ മത്സരങ്ങളിൽ സഞ്ജുവിന് ന്യായമായ അവസരം കൊടുക്കാത്തതും വിമർശിക്കപ്പെട്ടിരുന്നു. ഋഷഭ് പന്ത് ഉടൻ തിരികെയെത്തില്ല എന്നതിനാൽ സഞ്ജു […]
ദി കംപ്ലീറ്റ് ടീം മാൻ; സ്വാർത്ഥനല്ലാത്ത സഞ്ജുവിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ
തോൽവി ഐ പി എൽ പ്ലേ ഓഫ് സാധ്യതകൾ ഇല്ലാതാക്കുമെന്നുള്ള തിരിച്ചറിവിൽ കൊൽക്കത്തയെ നേരിട്ട രാജസ്ഥാൻ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കുമ്പോൾ യശ്വസി ജയ്‌സ്വാളിനൊപ്പം ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും കൈയടി ഏറ്റുവാങ്ങുകയാണ് സഞ്ജു. 29 പന്തിൽ 48 റൺസ് നേടി പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് മാത്രമായിരുന്നില്ല ആ കൈയ്യടി. മറിച്ച് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്‌സ്വാളിന് ബാറ്റ് ചെയ്യാൻ അവസരം കൊടുക്കാനായി സ്വാർത്ഥത വെടിഞ്ഞ് ബാറ്റ് വീശുകയായിരുന്നു സഞ്ജു. രാജസ്ഥാന് വിജയിക്കാൻ 3 റൺസ് […]
ആരാധകരുമൊത്തുള്ള സെൽഫിക്കിടെ ഫോണിൽ കോൾ; അറ്റൻഡ് ചെയ്ത് സംസാരിച്ച് സഞ്ജു: വിഡിയോ
ആരാധകരുമൊത്ത് സെൽഫി എടുക്കുന്നതിനിടെ ഫോണിലേക്ക് വന്ന കോൾ അറ്റൻഡ് ചെയ്ത് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സവായ് മാൻസിങ് സ്റ്റേഡിയത്തിൽ പരിശീലനം കാണാനെത്തിയ ആരാധകരുമൊത്ത് സെൽഫിയെടുക്കുന്നതിനിടെയാണ് ഫോണിൽ കോൾ വന്നത്. ഇതിൻ്റെ വിഡിയോ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. സെൽഫിയെടുക്കുന്നതിനിടെ കോൾ വരുമ്പോൾ ‘കോൾ ആ രഹാഹെ’ എന്ന് സഞ്ജു പറയുന്നത് വിഡിയോയിൽ കാണാം. ഇതിനു പിന്നാലെ താരം കോൾ അറ്റൻഡ് ചെയ്യുന്നു. അപ്പോൾ തടിച്ചുകൂടിയ ആരാധകർ ആരവം മുഴക്കുകയാണ്. ‘സഞ്ജു ഭയ്യ ആണ് […]
‘സഞ്ജു ധോണിയെപ്പോലെ’; ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാവണമെന്ന് ഹർഭജൻ സിംഗ്
മലയാളി താരവും രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ ഇതിഹാസ താരവും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനുമായ എംഎസ് ധോണിയോട് ഉപമിച്ച് മുൻ ദേശീയ താരം ഹർഭജൻ സിംഗ്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ ആവേശ ജയം കുറിച്ചതിനു പിന്നാലെ സ്റ്റാർ സ്പോർട്സിനോടാണ് ഹർഭജൻ്റെ പ്രതികരണം. “നമ്മൾ സഞ്ജുവിൽ നിന്ന് മറ്റൊരു നല്ല ഇന്നിംഗ് കണ്ടു. ഞാനിത് മുൻപും പറഞ്ഞിട്ടുണ്ട്, സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരമാവണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ നേരിടാൻ അവനറിയാം. […]
ധോണി മാജിക് വിജയം കൊണ്ടുവന്നില്ല; അവസാന പന്തിൽ രാജസ്ഥാന് വിജയം
തടിച്ച് കൂടിയ ആരാധകർ മുഴുവൻ അവസാന പന്തിലെ ധോണി സിക്സിനായി കാത്തിരുന്നു. മുഴുവൻ ടെൻഷനോടെയും സന്ദീപ് ശർമ്മ എറിഞ്ഞ ആ പന്ത് സിംഗിളാക്കി മാറ്റാനേ ഫിനിഷിങ്ങിലെ തലൈവർക്ക് സാധിച്ചുള്ളൂ. അതോടെ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 3 റൺസ് തോൽവി. പ്രതാപകാലത്തെ ഫിനിഷിംഗിന് തെല്ല് കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിക്കുന്ന അസവാന ഓവറിലെ രണ്ട് ധോണി സിക്സറുകൾ ചെന്നൈയ്ക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും അവസാന പന്തിൽ കാര്യങ്ങൾ സഞ്ജുവിനും കൂട്ടർക്കും അനുകൂലമായി മാറുകയായിരുന്നു. രണ്ട് ഓവറുകളില്‍ ചെന്നൈയ്ക്ക് 40 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ […]
തുടർച്ചയായ രണ്ടാം മത്സരത്തിലും സംപൂജ്യനായി സഞ്ജു സാംസൺ
ഐപിഎൽ 2023ലെ തുടർച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ റൺസൊന്നും നേടാതെ പുറത്തായി. ആദ്യ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അർധ സെഞ്ച്വറി നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ 42 റൺസും നേടിയിരുന്നു. എന്നാൽ ആദ്യമത്സരങ്ങളിലെ പ്രകടന മികവ് പിന്നീട് ആവർത്തിക്കാനാവാതെ പോയ സഞ്ജു മൂന്നും നാലും മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി. മൂന്നാം മത്സരത്തിൽ 4 പന്ത് നേരിട്ട താരം പൂജ്യത്തിന് പുറത്താവുകയായിരുന്നു. ചെന്നെ സൂപ്പർ കിംഗ്സിനെതിരായ ഇന്നത്തെ മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ […]












