അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്നത് ‘ താലിബാനി മനോഭാവമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പൊലീസിന്റെയും സര്‍ക്കാരിന്റെയും മനോഭാവം മാറ്റണമെന്നും സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഹരിയാന കര്‍ണാലില്‍ കഴിഞ്ഞ ദിവസം നടന്ന ലാത്തി ചാര്‍ജില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ശിവസേന നേതാവിന്റെ പ്രതികരണം. ‘കര്‍ഷകരെ ആക്രമിക്കുന്നത് രാജ്യത്തിന് തന്നെ നാണകേടുണ്ടാക്കുന്നതാണ്. ഒരു തരത്തില്‍ ഇതും താലിബാനി മനോഭാവം തന്നെയാണ്. കര്‍ഷകര്‍ സമരം ചെയ്യുന്നത് അവരുടെ […]
Tag: Sanjay Raut
വ്യാജ പ്രൊഫൈലുകൾ നിയന്ത്രിക്കണം, ആദ്യം ശരിയാക്കേണ്ടത് സ്വന്തം പാർട്ടിക്കാരെയും; അമിത് ഷായോട് സഞ്ജയ് റാവത്ത്
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൌണ്ടുകൾ നിയന്ത്രിക്കാൻ അമിത് ഷാ തയ്യാറാകണമെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത്. സൈബർ ആർമികളെ ഉപയോഗിച്ച് രാഷ്ട്രീയ ശത്രുക്കളെ നേരിടുന്നത് രാജ്യത്തിന് നാണക്കേടാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവ സേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് റാവത്തിന്റെ വിമർശനം. സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരെ ഉപയോഗശൂന്യരെന്ന് മുദ്രകുത്തി ഗീബൽസിനെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള വിഷ […]
‘യോഗിയുടെ രാമരാജ്യത്താണ് സംഭവം, ഹാഥ്റസ് പെൺകുട്ടി താരം അല്ലാത്തതുകൊണ്ടാവും നിശബ്‍ദത’
ഹാഥ്റസിൽ ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് കൊന്ന സംഭവത്തിൽ ബിജെപിക്കും നടി കങ്കണ റണാവത്തിനുമെതിരെ ശിവസേന. യോഗിയുടെ രാമരാജ്യത്തിലാണ് സംഭവം. ആ പെൺകുട്ടി സെലിബ്രിറ്റി അല്ലാത്തതു കൊണ്ടാവും ഈ നിശബ്ദതയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് വിമർശിച്ചു. “ഹാഥ്റസിലെ പെൺകുട്ടി താരം അല്ല. അവൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. കോടികൾ മുടക്കി അനധികൃത നിർമാണം നടത്തിയിട്ടില്ല. ഒരു കുടിലിലാണ് ജീവിച്ചിരുന്നത്. അർധരാത്രി അവളുടെ മൃതദേഹം കത്തിച്ചു കളഞ്ഞു. ഇതെല്ലാം നടന്നത് യോഗിയുടെ രാമരാജ്യത്തിൽ. പാകിസ്താനിൽ ഹിന്ദു […]
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക മാര്‍ഗം രാഹുല്‍ ഗാന്ധി മാത്രമാണെന്ന് ശിവസേന നേതാവ്
രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണ്. അതിന് കോണ്‍ഗ്രസ് തന്നെ വേണം രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷ പാർട്ടി ആവശ്യമുള്ളതിനാൽ കോൺഗ്രസ് സ്വയം പുനരുജ്ജീവിപ്പിക്കണമെന്നും അതിനുള്ള ഏക മാര്‍ഗം രാഹുല്‍ ഗാന്ധിയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണ്. അതിന് കോണ്‍ഗ്രസ് തന്നെ വേണം. ഇപ്പോഴത്തെ പ്രക്ഷുബ്ധാവസ്ഥയിൽ നിന്ന് പാർട്ടി കര കയറുകയും പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യണമെന്ന് എം.പി കൂടിയായ റാവത്ത് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. സോണിയ ഗാന്ധിക്ക് പ്രായമായി. […]