Kerala

‘മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ട’; ഭയമില്ല, ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി

ഗവര്‍ണറുടെ അന്ത്യശാസനം പാലിക്കേണ്ടതില്ലെന്ന കൃത്യമായ സൂചന വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി സിമാര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ടതില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. (cm pinarayi vijayan replay to governor arif muhammed khan) പിന്‍വാതില്‍ ഭരണം നടത്താമെന്ന് ഗവര്‍ണര്‍ വിചാരിക്കേണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് യാതൊരു ഭയവുമില്ല. ഒറ്റക്കെട്ടായി ഇതിനെ നേരിടും. വിവരമില്ലാത്തവന്‍ എന്ന് […]

Kerala

സംസ്ഥാനത്ത് ഹിന്ദു ബാങ്കുകളുമായി സംഘ്പരിവാർ

ഹിന്ദുവിന്‍റെ പണം ഹിന്ദുക്കള്‍ക്ക് എന്ന മുദ്രാവാക്യവുമായി ബാങ്കുകള്‍ ആരംഭിക്കാനുള്ള നീക്കവുമായി സംഘപരിവാര്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാനാണ് ശ്രമം. സംസ്ഥാനത്താകെ 800 കമ്പനികള്‍ ഇതിനോടകം ഇതിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് 800 ഓളം കമ്പനികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മിനിസ്ട്രി ഓഫ് കോ ഓപ്പറേറ്റീവ് അഫയേഴ്‌സിന് കീഴിൽ കമ്പനി ആക്ട് പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍ എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്. രജിസ്റ്റര്‍ ചെയ്തവരില്‍ […]

India

”ആർഎസ്എസിനെ ‘സംഘ് പരിവാർ’ എന്നു വിളിക്കില്ല”; കാരണം വ്യക്തമാക്കി രാഹുൽ ഗാന്ധി

ആർഎസ്എസിനെ സംഘ് പരിവാർ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ അങ്ങനെ അഭിസംബോധന ചെയ്യില്ല. കുടുംബമെന്നാൽ സ്ത്രീകളോടും പ്രായമായവരോടുമുള്ള ബഹുമാനവും വാത്സല്യവുമെല്ലാമാണ്. എന്നാൽ ഇതൊന്നും ആർ.എസ്.എസിനില്ല. ഉത്തർപ്രദേശിലെ ഝാൻസിയിൽ കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുക എന്നത് ആർഎസ്എസിന്റെ രീതിയാണെന്നും രാഹുൽ വിമർശിച്ചു. അതിനാൽ ആർഎസ്എസിനെ സംഘ് പരിവാർ എന്ന് താൻ വിളിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. ട്വീറ്റിറിലൂടെയായിരുന്നു […]