Kerala

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിഷുവിനും ശമ്പളമില്ല;
പ്രതിഷേധവുമായി ജീവനക്കാർ

വിഷുവിന് മുമ്പ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല. ഇന്നും നാളെയും സർക്കാർ ഓഫീസുകൾ അവധിയായതിനാലാണ് ശമ്പളം എത്തുന്നത് വൈകുന്നത്. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോർപ്പറേഷന്റെ നിലപാട്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരത്തെ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ഈ മാസം 28ന് സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഡിപ്പോകളിലെയും യൂണിറ്റ് ഓഫീസുകൾക്ക് മുന്നിലും സമരം സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പ്രത്യക്ഷ […]

Kerala

കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ 80 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ അനുവദിച്ച് സർക്കാർ ഉത്തരവായി. അനുവദിച്ചത് 80 കോടി രൂപ. ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് 24 വാർത്ത നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരാണ്. ഈമാസത്തെ ശമ്പളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നൽകിയിരുന്നില്ല. ഇക്കാര്യം കെഎസ്ആർടി ധനകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തിരുന്നു എന്നാൽ പണം ഇല്ല എന്നായിരുന്നു ധനകാര്യ വകുപ്പിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് 24 വാർത്ത നൽകിയിരുന്നത്. […]

Kerala

ശമ്പളം മൌലികാവകാശം: പണമില്ലെന്ന് പറഞ്ഞ് നല്‍കാതിരിക്കരുത്

ചെയ്ത ജോലിക്കുള്ള ശമ്പളം ലഭിക്കുക എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് ഡല്‍ഹി ഹൈക്കോടതി. പണമില്ലെന്ന പേരില്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാതിരിക്കാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും വൈകിയതിന് എതിരായ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പണമില്ലെന്ന് പറയുന്നത് ജീവനക്കാര്‍ക്കു ശമ്പളം നല്‍കാതിരിക്കുന്നതിനുള്ള കാരണമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖാ പാലി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ വിവിധ […]

Kerala

ശമ്പള വിതരണത്തിന്‍റെ രീതി മാറ്റി; എയിഡഡ് ഹയർ സെക്കണ്ടറി അധ്യാപകരുടെ ശമ്പളം മുടങ്ങി

റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പില്ലാതെ ഓൺലൈനായി സമർപ്പിക്കുന്ന ശമ്പള ബില്ലുകൾ മാറിക്കൊടുക്കണ്ട എന്ന് ട്രഷറികൾ തീരുമാനിച്ചതോടെയാാണ് ശമ്പളം മുടങ്ങിയത്. ശമ്പള വിതരണത്തിന്‍റെ രീതി മാറ്റിയതോടെ സംസ്ഥാനത്തെ എയ്‍ഡഡ് ഹയർ സെക്കണ്ടറി അധ്യാപകരുടെയും ജീവനക്കാരുടെയും ഈ മാസത്തെ ശമ്പളം മുടങ്ങി. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പില്ലാതെ ഓൺലൈനായി സമർപ്പിക്കുന്ന ശമ്പള ബില്ലുകൾ മാറിക്കൊടുക്കണ്ട എന്ന് ട്രഷറികൾ തീരുമാനിച്ചതോടെയാാണ് ശമ്പളം മുടങ്ങിയത്. ഹയർ സെക്കണ്ടറി വകുപ്പിന്‍റെ ഭാഗത്തു നിന്നുള്ള നിഷേധാത്മക നിലപാട് ഇരട്ടത്താപ്പാണെന്ന് അധ്യാപകർ ആരോപിച്ചു. കോവിഡ് കാലമായതോടെ ഏതാണ്ടെല്ലാ […]

Kerala

സാലറി കട്ടില്‍ നിന്ന് പിന്‍മാറാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന. ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് സർക്കാർ നീക്കം. അടുത്ത ജിഎസ്‍ടി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുത്തേക്കും. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം വൻ പ്രതിഷേധത്തിന് ഇടയാക്കിയത്. തീരുമാനം പുനപരിശോധിക്കണമെന്ന് ഭരണാനുകൂല സർവീസ് സംഘടനകളും നിലപാടെടുത്തു. മറ്റ് സാധ്യതകൾ തേടണമെന്ന് സി.പി.എം സെക്രട്ടറിയേറ്റും നിർദ്ദേശിച്ചു. ഇതോടെയാണ് സാലറി കട്ടിൽ നിന്ന് പിൻമാറാൻ സർക്കാർ ആലോചനകൾ ആരംഭിച്ചത്. […]

Kerala

കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 20 മാസം

മാസങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ജോലിയും കൂലിയും ഇല്ലാത്ത ഭെല്‍ തൊഴിലാളികള്‍ ജീവിക്കാനായി പലരും പല ജോലിയിലേക്ക് തിരിഞ്ഞു കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 20 മാസം കഴിഞ്ഞു. മാസങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ജോലിയും കൂലിയും ഇല്ലാത്ത ഭെല്‍ തൊഴിലാളികള്‍ ജീവിക്കാനായി പലരും പല ജോലിയിലേക്ക് തിരിഞ്ഞു. 175 തൊഴിലാളികളാണ് ഭെല്‍ ഇഎംഎല്‍ കമ്പനിയിലുള്ളത്. കഴിഞ്ഞ 20 മാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഇതോടെ ജീവിക്കാനായി പലരും പല ജോലിയിലേക്ക് തിരിഞ്ഞു. ‌‌ […]