സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 ആക്കാന്‍ ശുപാർശ. മുഖ്യമന്ത്രിക്ക് സമർപ്പിച്ച പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ടിലാണ് ശുപാര്‍ശയുള്ളത്. 2019 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രബല്യത്തോടെയുള്ള ശമ്പള പരിഷ്ക്കരണത്തിനാണ് ശുപാർശ നൽകിയത്. അടുത്ത ശമ്പള പരിഷ്കരണം കേന്ദ്ര ശമ്പള പരിഷ്കരണത്തിനു ശേഷമായിരിക്കും. 2026 ജനുവരിയ്ക്ക് ശേഷമേ അടുത്ത ശമ്പള പരിഷ്കരണം പാടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടു പ്രകാരം കൂടിയ ശമ്പളം 1,66,800 ആയി വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. നിലവിൽ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 16500 രൂപയും […]