സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് എതിരെ ഹൈക്കോടതി. ശമ്പളം വർധിപ്പിക്കാനുള്ള നീക്കത്തെ കോടതി വിമര്‍ശിച്ചു. സാധാരണക്കാരനെ പിഴിഞ്ഞ് സർക്കാർ ശമ്പള പരിഷ്കരണം നടപ്പാക്കുന്നു എന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. സാഹചര്യം മനസിലാക്കുന്നതിന് പകരം സർക്കാർ സംഘടിത വോട്ട് ബാങ്കിനെ ഭയക്കുന്നു. ശമ്പള പരിഷ്കരണത്തിൽ ഇടപെടും എന്നും കോടതി മുന്നറിയിപ്പ് നല്‍കി. ശമ്പള പരിഷ്കരണത്തിന് ധനസ്ഥിതി മെച്ചപ്പെടുത്താൻ ആണ് സർക്കാർ സാധാരണക്കാരെ പിഴിയുന്നത്. ഒരു രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇക്കാര്യം തുറന്നു പറയാൻ ധൈര്യപ്പെടുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.