കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പൊലീസ് നിസാര വകുപ്പ് മാത്രം ചുമത്തിയതായി പരാതി. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ആശുപത്രി അധികൃതര്‍ ഗൂഢാലോചന നടത്തിയതായി സജ്‌നയുടെ കുടുംബം ആരോപിക്കുന്നു. നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. അശ്രദ്ധമായി ചികിത്സിച്ചതിനാണ് ഡോ.ബഹിര്‍ഷാനെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. എന്നാല്‍ വീഴ്ച അല്ലെന്നും മനപൂര്‍വ്വം നടത്തിയ കുറ്റകൃത്യമായി കണ്ട് ഗുരുതരമായ വകുപ്പുകള്‍ ചേര്‍ക്കണമെന്ന് സജ്‌നയുടെ കുടുംബം പറയുന്നു. വീഴ്ച സംഭവിച്ചില്ലെന്ന നിലപാടില്‍ ആശുപത്രി അധികൃതര്‍ ഉറച്ച് […]