ആലപ്പുഴയിൽ സമാധാനം നിലനിർത്താൻ സർവകക്ഷി സമാധാന യോഗത്തിൽ ആഹ്വാനം. കൊലപാതകങ്ങളുടെ പേരിൽ ഇനി അനിഷ്ഠ് സംഭവം ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. വയലാറിലെ കൊലപാതകത്തിന്റെ തുടർച്ചയാണോ ഷാനിന്റെ കൊലപാതകമെന്ന് അന്വേഷിക്കും. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സമാധാനം നിലനിർത്താൻ എല്ലാ കക്ഷികളും പ്രാദേശിക ക്യാമ്പെയിൻ നടത്തണം. ഇക്കാര്യത്തിൽ എല്ലാ കക്ഷികളും സഹകരിക്കുമെന്ന് ഉറപ്പു നൽകിയതായി മന്ത്രി […]
Tag: saji cheriyan
സിനിമാമേഖലയിലെ പ്രതിസന്ധി; യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ
സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സിനിമാ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. സിനിമാമേഖലയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികളെയാണ് മന്ത്രി യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. ഈമാസം 25 മുതൽ നിബന്ധനകളോടെയാണ് സിനിമാ തിയേറ്ററുകൾ തുറക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് […]
വലിയഴീക്കൽ ബോട്ടപകടം; രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കും: മന്ത്രി സജി ചെറിയാന്‍
വലിയഴീക്കലിൽ ഉണ്ടായ ബോട്ടപകടത്തിൽ അഴീക്കല്‍ കോസ്റ്റൽ പൊലീസിനെതിരെ ഉണ്ടായ പരാതി പരിശോധിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കോസ്റ്റൽ പൊലീസിനെതിരെ ഉയർന്ന ആരോപണം ശ്രദ്ധയിൽ വന്നിരുന്നില്ലെന്നും പരാതി ഗൗരവമുള്ളതാണെന്നും പരിശോധിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. അപകട വിവരം അറിയിച്ചിട്ടും അഴീക്കൽ കോസ്റ്റൽ പൊലീസിന്റെ പ്രതികരണം ലഭിച്ചില്ലെന്നും പൊലീസ് ബോട്ടിന്റെ കെട്ടുപോലും അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ പരാതിയിൽ ആരോപിക്കുന്നു. മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാല് […]
രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് താക്കീതുമായി മന്ത്രിമാർ
രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് താക്കീതുമായി മന്ത്രിമാർ. ഒന്നാം പാക്കേജ് മാതൃക ആക്കാമെന്ന് കരുതുന്ന ഉദ്യോഗസ്ഥർ സ്ഥലംമാറ്റം വാങ്ങി പോകണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടനാട്ടിലെ ജനങ്ങളുമായി ചർച്ച ചെയ്തായിരിക്കും പാക്കേജ് നടപ്പിലാക്കുകയെന്ന് കൃഷിമന്ത്രി പി പ്രസാദും വ്യക്തമാക്കി. . പാഴായിപ്പോയ ഒന്നാം കുട്ടനാട് പാക്കേജിനെതിരെ കുട്ടനാട്ടുകാർ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ഒഴുക്ക് നിലച്ചും മടവീണും കുട്ടനാട് നിരന്തരം വെള്ളത്തിലായത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഈ സാഹചര്യത്തിൽ രണ്ടാം കുട്ടനാട് പാക്കേജിൽ വീഴ്ച അനുവദിക്കില്ലെന്ന് മന്ത്രി […]