Football Sports

‘കലാപമല്ല വേണ്ടത് എല്ലാവരും സമാധാനത്തോടെ ജീവിക്കണം’; സാഫ് കപ്പില്‍ മണിപ്പൂര്‍ പതാകയുമയി ജിക്‌സണ്‍ സിങ്

സാഫ് കപ്പിലെ മിന്നും വിജയത്തിന് പിന്നാലെ മണിപ്പൂര്‍ പതാകയുമായി ഇന്ത്യന്‍ താരം ജിക്‌സണ്‍ സിങ്. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ കൊണ്ടുവരാനായാണ് ജിക്‌സണ്‍ മത്സരശേഷം പതാകയുമായി ഗ്രൗണ്ടിലെത്തിയത്. സാഫ് കപ്പില്‍ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഒമ്പതാം കിരീട നേട്ടമാണിത്. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഇന്ത്യയുടെ വിജയം. മത്സരശേഷം മണിപ്പൂര്‍ പതാകയുമായെത്തിയ ജിക്‌സണ്‍ സിങ് കലാപമല്ല വേണ്ടതെന്നും ഇന്ത്യയിലും മണിപ്പൂരിലും എല്ലാവരും സമാധാനത്തോടെ ജീവിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. […]

Football

സാഫ് കപ്പ്; ഇന്ത്യ ഫൈനലിൽ, പെനാൾട്ടി ഷൂട്ടൗട്ടിൽ ലെബനനെ വീഴ്ത്തി

സാഫ് ചാമ്പ്യന്‍ഷിൽ ലെബനനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. കലാശപ്പോരില്‍ കുവൈത്ത് ആണ് ഇന്ത്യയുടെ എതിരാളി. ബെംഗളൂരു കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ലെബനെനെ ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2നാണ് ഇന്ത്യ വിജയിച്ചത്. ഷൂട്ടൗട്ടിൽ ഇന്ത്യയുടെ നാല് ഷോട്ടുകൾ ലക്ഷ്യം കണ്ടു. ലെബനൻ്റെ ഒരു ഷോട്ട് ഗോളി ഗുർപ്രീത് തടയുകയും ഒന്ന് പാഴായിപ്പോകുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, അന്‍വര്‍, മഹേഷ്, ഉദാന്ത എന്നിവരാണ് പെനാല്‍റ്റി കിക്കെടുത്തത്. ലെബനന്‍ നിരയിലെ […]

Football

കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി; സാഫ് കപ്പ് കളിക്കാൻ പാകിസ്താൻ ഇന്ത്യയിലെത്തും

കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതോടെ സാഫ് കപ്പ് കളിക്കാൻ പാകിസ്താൻ ഫുട്ബോൾ ടീം ഇന്ത്യയിലെത്തും.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ഇക്കാര്യം അറിയിച്ചു. ജൂൺ 21 മുതൽ ജൂലായ് 4 വരെ ബെംഗളൂരുവിലാണ് സാഫ് കപ്പ്. എട്ട് ടീമുകൾ സാഫ് കപ്പിൽ കളിക്കും. “ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും ഇക്കാര്യം സുഗമമാക്കിയിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ കാര്യം ചെയ്തു. പാകിസ്താനെ സ്വാഗതം ചെയ്യുന്നു. എല്ലാ രാജ്യക്കാർക്കും വീസ ക്ലിയറൻസ് ലഭിച്ചു. ഇനി […]

Football Sports

സാഫ് കപ്പ്: ബംഗ്ലാദേശിനെതിരെ സമനില വഴങ്ങി ഇന്ത്യ

സാഫ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് സമനില. ബംഗ്ലാദേശിനോടാണ് ഇന്ത്യ സമനില വഴങ്ങിയത്. ഒരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇന്ത്യക്കായി സൂപ്പർ താരം സുനിൽ ഛേത്രി സ്കോർ ഷീറ്റിൽ ഇടം നേടിയപ്പോൾ യാസിർ അറഫാത്താണ് ബംഗ്ലാദേശിൻ്റെ സമനില ഗോൾ നേടിയത്. 54ആം മിനിട്ടിൽ ബംഗ്ലാദേശ് 10 പേരുമായി ചുരുങ്ങിയിട്ടും ഇന്ത്യക്ക് അത് മുതലെടുക്കാനായില്ല. ലിസ്റ്റൻ കൊളാസോയിലൂടെയാണ് ഇന്ത്യ ആക്രമണങ്ങൾ മെനഞ്ഞത്. എടികെ മോഹൻബഗാൻ്റെ യുവതാരം ആദ്യ മിനിട്ടുകളിൽ ചില മികച്ച നീക്കങ്ങൾ നടത്തി. 26ആം […]