Kerala

ശബരിമലയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞു വീണ് മരിച്ചു

ശബരിമലയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞു വീണ് മരിച്ചു. അടൂർ സ്വദേശി ഉണ്ണികൃഷ്ണൻ (78)ആണ് മരിച്ചത്. സന്നിധാനം ക്യൂ കോംപ്ലക്സിന് അടുത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

Kerala

ശബരിമലയിലെ തിരക്ക്; നിലയ്ക്കലിലെ പാർക്കിങ് കേന്ദ്രം നിറഞ്ഞു, റോഡിൽ ഗതാഗതക്കുരുക്ക്

ശബരിമലയിലെ തിരക്കിനെ തുടർന്ന് നിലയ്ക്കലിലെ പാർക്കിങ് കേന്ദ്രം നിറഞ്ഞു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്തതോടെ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. നിലയ്ക്കലിൽ നിന്ന് തുലാപ്പള്ളി വരെ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയാണ്. ശബരിമല സർവീസിൽ ചരിത്ര നേട്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഇത്തവണ ലഭിച്ചുകൊണ്ടിരിക്കുന്നത്. മണ്ഡലകാലം തുടങ്ങി നിലയ്ക്കൽ ഡിപ്പോയിൽ നിന്ന് ഏഴ് കോടി വരുമാനം ലഭിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കണ്ടക്ടർ ഇല്ലാത്ത സർവീസുകളാണ് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്. ശബരിമലയിലേക്കു ഹെലികോപ്റ്റർ സർവീസോ വിഐപി […]

Kerala

ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക വിളക്ക്

ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക വിളക്ക് ആഘോഷിച്ചു. സോപാനത്ത് ദീപാരാധനയ്ക്ക് മുന്‍പ് തന്ത്രി കണ്ഠരര് രാജീവര് ആദ്യ ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പന്‍മാര്‍ തൃക്കാര്‍ത്തിക വിളക്ക് കണ്ട് തൊഴുതു. ശ്രീകോവിലിനു മുന്‍പില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തൃക്കാര്‍ത്തിക വിളക്കില്‍ അഗ്‌നി പകര്‍ന്നു. പതിനെട്ടാംപടിക്ക് ഇരുവശത്തും കുത്തുവിളക്കുകളിലും ദീപങ്ങള്‍ തെളിഞ്ഞു. സന്നിധാനവും പരിസരവും പൂര്‍ണ്ണമായും ദീപപ്രഭയില്‍ മുങ്ങി. വിവിധ സേനാംഗങ്ങളും ദേവസ്വം ജീവനക്കാരും ചേര്‍ന്നാണ് ദീപ കാഴ്ച ഒരുക്കിയത്. കാര്‍ത്തിക വിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും മാളികപ്പുറത്തും പമ്പയിലും വിവിധ ഇടത്താവളങ്ങളിലും […]

Kerala

ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നു

കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നു. പ്രതിദിനം അരലക്ഷത്തിന് മുകളിലാണ് ഭക്തർ സന്നിദാനത്തേയ്ക്ക് എത്തുന്നത്. ഇതര സംസ്ഥാനത്ത് നിന്നാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തുന്നത്. ഓൺലൈൻ വഴിയും 13 ഇടങ്ങളിൽ നേരിട്ടും ബുക്ക് ചെയ്താണ് ഭക്തർ ശബരിമലയിലേക്ക് എത്തുന്നത്. ദേവസ്വം ബോർഡിന്റെ കണക്ക് പ്രകാരം നട തുറന്ന ദിവസം മുതൽ നവംബർ 30 വരെ 8.74 ലക്ഷം തീർത്ഥാടകരാണ് അയ്യപ്പ ദർശനത്തിനായി സന്നിദാനത്ത് എത്തിയത്. ഈ രണ്ടു […]

Kerala

ശബരിമല സർവീസിൽ ചരിത്ര നേട്ടവുമായി കെ.എസ്.ആർ.ടി.സി

ശബരിമല സർവീസിൽ ചരിത്ര നേട്ടവുമായി കെ.എസ്.ആർ.ടി.സി. മണ്ഡലകാലം തുടങ്ങി നിലയ്ക്കൽ ഡിപ്പോയിൽ നിന്ന് ഏഴ് കോടി വരുമാനം ലഭിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കണ്ടക്ടർ ഇല്ലാത്ത സർവീസുകളാണ് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്. ശബരിമല മണ്ഡലകാലം മഹോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ-പമ്പ റൂട്ടിൽ 171 ചെയിൻ സർവീസുകളാണ് നടത്തുന്നത്. ഇതിന് പുറമെ 40 ഓളം അധിക സർവീസുകളും, പഴനി, തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 18 അന്തർ സംസ്ഥാന സർവീസുകളും […]

Kerala

മണ്ഡല മകരവിളക്ക് തീർഥാടനം; 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി കഴിഞ്ഞു

മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി കഴിഞ്ഞു. അപ്പം അരവണ വിൽപ്പനയിലാണ് ഏറ്റവും കൂടുതൽ വരുമാനമുണ്ടായത്. ഇന്നുമുതൽ തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സ്പോട്ട് ബുക്കിങ് തുടങ്ങി. അരവണ ക്ഷാമം വരില്ലെന്നും കുടിവെള്ള വിതരണത്തിൽ അടക്കമുള്ള അപാകതകൾ പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മണ്ഡല കാലം തുടങ്ങി ആദ്യ 10 ദിവസത്തെ ശബരിമല വരുമാനം 52,55,56,840 രൂപയാണ്. അപ്പം വിറ്റുവരവ് 2.58 കോടിയും അരവണയുടെ വരവ് 23.57 […]

Kerala

ശബരിമല തീര്‍ത്ഥാടക വാഹനത്തിന് തീപിടിച്ചു

ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ഗുണ്ടൂരില്‍ നിന്ന് പോയ വാഹനത്തിന് പുലര്‍ച്ചെ 4.40ഓടെ തീപിടുത്തമുണ്ടാകുകയായിരുന്നു. ആര്‍ക്കും പരുക്കുകളില്ല.

Kerala

പ്രസാദ കണ്ടെയിനറുകൾ പൊട്ടി; 40 ബോക്സുകൾ ഉപയോഗശൂന്യമായി

നിലയ്ക്കൽ ക്ഷേത്രത്തിൽ അരവണ പ്രസാദം നിറയ്ക്കാൻ എത്തിച്ച കണ്ടെയ്നറുകളാണ് പൊട്ടി. 40 ബോക്സ് കണ്ടെയ്നറുകൾ ഉപയോഗശൂന്യമായി. ഡൽഹിയിലെ മോട്ടി എന്ന കമ്പനിയാണ് നിലവാരം കുറഞ്ഞ കണ്ടെയ്നറിൽ എത്തിച്ചത്. ശബരിമലയിലും ഇവർ എത്തിച്ച കണ്ടെയ്നറുകൾ അരവണ നിയ്റക്കുന്നതിനിടെ പൊട്ടിയിരുന്നു. ആവശ്യത്തിന് അരവണ കണ്ടെയ്നറുകൾ എത്തിക്കാൻ സാധിക്കാതിരിക്കുന്നതിനിടയിലാണ് എത്തിച്ച കണ്ടെയ്നറുകൾ പൊട്ടുന്നത്.

Kerala

ശബരിമലയിൽ പകർച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്

ശബരിമലയിൽ പകർച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്. കൊറോണ ലക്ഷണമുള്ളവരെ പമ്പയിൽ തന്നെ പരിശോധിക്കും. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് മാസ്‌ക് ധരിക്കാനും നിർദ്ദേശം. മണ്ഡല തീർത്ഥാടന കാലത്ത് പകർച്ചവ്യാധികൾ ഒഴിവാക്കാനും ഭക്തർക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും തൊഴിലാളികൾക്കും ആരോഗ്യ സംരക്ഷണത്തിനുമായി വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയിരിക്കുന്നത്. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ വിഭാഗങ്ങളിലെ ആശുപത്രികളിൽ പകർച്ചവ്യാധികൾക്കും വിവിധങ്ങളായ രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് വേണ്ട വിപുലമായ സജ്ജീകരണങ്ങൾ തയ്യാറായി കഴിഞ്ഞു. കൊറോണ ലക്ഷണമുള്ളവരെ പമ്പയിൽ തന്നെ ആന്റിജൻ ടെസ്റ്റ് ചെയ്യും. രോഗം കണ്ടെത്തുന്നവരിൽ […]

Kerala

ശബരിമല അരവണ ടിൻ വിതരണം; കരാർ കമ്പനിക്ക് താക്കീത്

ശബരിമല അരവണ ടിൻ വിതരണത്തിൽ കരാർ കമ്പനിക്ക് താക്കീത്. ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്ന് കോടതി പറഞ്ഞു. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും കോടതി സമയം നൽകി.അതേസമയം കേസ് ഹൈക്കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ശബരിമലയിൽ അപ്പം, അരവണ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബഞ്ച് ഉത്തരവിട്ടിരുന്നു. അരവണ ക്ഷാമം ഉണ്ടാകാതിരിക്കാൻ ദേവസ്വം ബോർഡ് […]