Kerala

മണ്ഡല കാല തീര്‍ത്ഥാടനം; ശബരിമലയില്‍ ഭക്തര്‍ എത്തി തുടങ്ങി

മണ്ഡല കാല തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ ഭക്തര്‍ എത്തി തുടങ്ങി. കൊവിഡ് സാഹചര്യമായതിനാല്‍ വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 1000 പേര്‍ക്കാണ് ഒരു ദിവസം മലകയറാനാവുക. ഇന്ന് മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര തിരുനട ഡിസംബര്‍ 30ന് തുറക്കും. 2021 ജനുവരി 14 ന് ആണ് മകരവിളക്ക്. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് ആണ് തുറന്നത്. ക്ഷേത്രതന്ത്രി […]

Kerala

ശബരിമല തീർത്ഥാടനത്തിന് രണ്ടു നാള്‍ മാത്രം; ഇടത്താവളങ്ങളില്‍ കര്‍ശന നിയന്ത്രണം

മണ്ഡലകാലം തുടങ്ങാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ പ്രധാന ഇടത്താവളങ്ങളായ എരുമേലിയിലും പന്തളത്തും ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടക്കുന്ന തീർത്ഥാടനത്തില്‍ ഭക്തർക്ക് ഇടത്താവളങ്ങളില്‍ വിരിവയ്ക്കാനോ ദീർഘനേരം വിശ്രമിക്കാനോ അനുമതിയില്ല. ഏരുമേലി പേട്ട തുള്ളലിനും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. തുലാമാസപൂജ കാലത്തിന് സമാനമായ രീതിയിലാണ് മണ്ഡല – മകരവിളക്ക് തീർത്ഥാടനവും മുന്നോട്ട് കൊണ്ട് പോവാന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഇടത്താവളങ്ങളിലും കനത്ത ജാഗ്രത പാലിച്ചാവും തീർത്ഥാടകരെ അനുവദിക്കുക . പ്രധാന ഇടത്താവളങ്ങളായ എരുമേലിയിലും പന്തളത്തും നിയന്ത്രണങ്ങളുണ്ട് . […]

Kerala

ശബരിമല നട നവംബർ 15ന് തുറക്കും: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തെ ക്രമീകരണങ്ങൾ സംബന്ധിച്ച് അന്തിമ രൂപമായി. പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്താം. ഭക്തർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യണം. ദർശനത്തിന് 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നവംബർ 15 നാണ് നട തുറക്കുന്നത്. മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിൽ ഭക്തരുടെ എണ്ണം പ്രതിദിനം 1000 പേർ മതിയെന്നാണ് അന്തിമ തീരുമാനം. തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലെന്നാണ് ചീഫ് […]

Kerala

വികെ ജയരാജ് പോറ്റി ശബരിമലയിലെ പുതിയ മേൽശാന്തി; രജികുമാർ എം. എൻ മാളികപ്പുറം മേൽശാന്തി

ശബരിമലയിൽ പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടന്നു. വികെ ജയരാജ് പോറ്റിയാണ് പുതിയ മേൽശാന്തി. തൃശൂർ സ്വദേശിയാണ്. രജികുമാർ എം. എൻ ആണ് മാളികപ്പുറം മേൽശാന്തി. അങ്കമാലി സ്വദേശിയാണ് രജികുമാർ. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ശബരിമലയിലേക്ക് 9 ഉം മാളികപ്പുറത്തേക്ക് 10 ഉം പേരുകളായിരുന്നു ഉണ്ടായിരുന്നത്. തന്ത്രി, ദേവസ്വം സ്‌പെഷ്യൽ കമ്മീഷ്ണർ, ദേവസ്വം കമ്മീഷ്ണർ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. വൃശ്ചികം 1ന് നട തുറക്കുന്നത് പുതിയ മേൽ ശാന്തിമാരായിരിക്കും. അതേസമയം, ഏഴ് മാസത്തെ […]

India National

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. വെർച്വുൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്കാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസേന പ്രവേശനത്തിന് അനുമതിയുള്ളത്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽ ശാന്തി എകെ സുധീർ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിയിക്കും. ഉപ ദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിലും അഗ്നി പകരും. […]

Kerala

ശബരിമല തീർത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ വൈകുന്നു

നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോൾ പമ്പയിലും ഇടത്താവളങ്ങളിലും നിരവധി പ്രവർത്തനങ്ങളാണ് ഇനിയും പൂർത്തിയാവാനുള്ളത്. ശബരിമലയിലെ തുലാമാസ പൂജക്കും മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുമുള്ള ഒരുക്കങ്ങള്‍ വൈകുന്നത് സർക്കാരിനും ദേവസ്വം ബോർഡിനും പ്രതിസന്ധിയാവുന്നു. നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോൾ പമ്പയിലും ഇടത്താവളങ്ങളിലും നിരവധി പ്രവർത്തനങ്ങളാണ് ഇനിയും പൂർത്തിയാവാനുള്ളത്. ഒരുക്കങ്ങള്‍ തുടങ്ങാത്തതില്‍ പ്രതിഷേധവുമായി പന്തളം കൊട്ടാരവും അയ്യപ്പ സംഘടനകളും രംഗത്ത് വന്നു. തുലാമാസ പൂജകള്‍ക്കും മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനും ദിവസങ്ങള്‍ ശേഷിക്കെ പ്രധാന ഇടത്താവളമായ പമ്പയിലടക്കം മുന്നൊരുക്കങ്ങള്‍ ഇനിയും ആരംഭിക്കാനായിട്ടില്ല. താത്കാലിക നിർമ്മാണ ജോലികളടക്കം […]

Kerala

ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭക്തർക്ക് കൊവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാവും പ്രവേശനം അനുവദിക്കുക. വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ ഭക്തർക്ക് പ്രവേശനം നൽകാനാണ് തീരുമാനം. ഈ മാസം 28ന് ചേരുന്ന ഉന്നതതലയോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. പൊലീസും ആരോഗ്യവകുപ്പും ചേർന്നാണ് നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് തീരുമാനം എടുക്കുന്നത്. അതേസമയം, മണ്ഡലകാലത്തോട് അനുബന്ധിച്ച് സന്നിധാനത്ത് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്കും താമസ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. എഡിജിപി ഡോ. ഷെയ്ക് ദർവേശ് സാഹിബിനെയാണ് ശബരിമലയിലെ ചീഫ് […]

Kerala

ശബരിമലയില്‍ മിഥുനമാസ പൂജക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല; ഉത്സവം ചടങ്ങായി മാത്രം നടത്തും

ഭക്തരെ പ്രവേശിപ്പിക്കാമെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയത് രാഷ്ട്രീയ സമ്മർദ്ദം മൂലമല്ലെന്ന് തന്ത്രി മഹേഷ് മോഹനര് വ്യക്തമാക്കി കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ശബരിമലയിലെ മിഥുനമാസ പൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പൂജയും ഉത്സവവും ചടങ്ങായി മാത്രം നടത്താൻ തന്ത്രിയുമായി ദേവസ്വം മന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഭക്തരെ പ്രവേശിപ്പിക്കാമെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയത് രാഷ്ട്രീയ സമ്മർദ്ദം മൂലമല്ലെന്ന് തന്ത്രി മഹേഷ് മോഹനര് വ്യക്തമാക്കി. കോവിഡ് രോഗബാധകൂടുതലുള്ള തമിഴ്നാട്, ആന്ധ്രാ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഭക്തർ […]

Kerala

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രിമാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗം പതിനൊന്ന് മണിക്ക് ചേരും. തന്ത്രിമാരും ദേവസ്വം ബോര്‍ഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും\ ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുത്, ഉത്സവം മാറ്റിവെയ്ക്കണം തുടങ്ങിയ തന്ത്രിമാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗം പതിനൊന്ന് മണിക്ക് ചേരും. തന്ത്രിമാരും ദേവസ്വം ബോര്‍ഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ മാസപൂജയ്ക്കായി ഭക്തരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കണം. ഈമാസം 19 ന് ആരംഭിക്കുന്ന ഉത്സവചടങ്ങുകള്‍ ഒഴിവാക്കണം തുടങ്ങിയ […]

Kerala

കോവിഡ്; ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്ന് തന്ത്രി

കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്ന് തന്ത്രി. ഉത്സവം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും കാണിച്ച് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്ന് തന്ത്രി. ഉത്സവം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും കാണിച്ച് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി. കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഓരോ ദിവസവും കോവിഡ് രോഗികൾ കൂടുകയാണ്. തമിഴ്നാട്, കർണാടക, ആന്ധ്ര, […]