ശബരിമല യു.ഡി.എഫിന് രാഷ്ട്രീയ ആയുധമല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാടാണ് വലതുപക്ഷം സ്വീകരിച്ചതെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ശബരിമലക്കായി യു.ഡി.എഫ് നിയമപോരാട്ടം നടത്തി. ഇതിനു കടകവിരുദ്ധമായി യുവതികളെ കയറ്റണം എന്ന നിലപാടാണ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. യു.ഡി.എഫ് നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ശബരിമല യുഡിഎഫിന് രാഷ്ട്രീയ […]
Tag: Sabarimala
ശബരിമല യുഡിഎഫിന്‍റെ രാഷ്ട്രീയ അജണ്ടയല്ല: ഉമ്മൻചാണ്ടി
വിശ്വാസികളോടൊപ്പമാണോ സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ശബരിമല സ്ത്രീപ്രവേശന വിഷയം യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ടയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കോണ്‍ഗ്രസും യുഡിഎഫും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടില്ല. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് രംഗത്ത് ശബരിമല സ്ത്രീ പ്രവേശനം സജീവ ചര്‍ച്ചയാവുകയാണ്. വിശ്വാസികളോടൊപ്പമാണോ സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല വിഷയം യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പുറത്തിറക്കിയ […]
ശബരിമലയിലെ മുറിവുണക്കാന്‍ നിയമ നടപടി വേണം: മുഖ്യമന്ത്രിയോട് ഉമ്മന്‍ചാണ്ടി
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹരജികള്‍ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹരജി നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്. സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് ആവശ്യം. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയും തുടര്‍ന്ന് വിധി അടിച്ചേല്‍പിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തില്‍ മുറിവുണ്ടാക്കിയെന്ന് ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു. സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991ലെ വിധി, 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31ആം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹരജിയാണ് നല്‍കേണ്ടതെന്ന് […]
ശബരിമല മകരവിളക്ക് ഇന്ന്
ശബരിമല മകരവിളക്ക് ഇന്ന് .വെർച്ച്വല്‍ ക്യൂ സംവിധാനത്തിലൂടെ അനുമതി ലഭിച്ച 5000 പേർക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 8.14 നാണ് മകര സംക്രമ പൂജ തുടർന്ന് അഭിഷേകവും മറ്റ് വിശേഷാൽ പൂജാ ചടങ്ങുകളും നടക്കും . പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6 മണിയോടെ സന്നിധാനത്ത് എത്തും. തുടർന്നാണ് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയും മകരവിളക്ക് ദർശനവും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണവും സുരക്ഷയുമാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.
മണ്ഡലകാലത്തിന് സമാപനം; ശബരിമല സന്നിധാനത്ത് മണ്ഡലപൂജ തുടങ്ങി
കോവിഡ് മാനദന്ധങ്ങൾ പാലിച്ചും തീർത്ഥാടകരെ നിയന്ത്രിച്ചും ശബരിമലയിൽ മണ്ഡല പൂജ നടന്നു. പൂജകൾക്ക് തന്ത്രി കണ്ഠരര് മഹേശ്വരര് നേതൃത്വം നൽകി. വൈകിട്ട് തങ്ക അങ്കി ചാർത്തിയുള്ള ദീപാരധനക്ക് ശേഷം ചടങ്ങുകൾ പൂർത്തിയാക്കി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും. തീർത്ഥാടകർ നിറഞ്ഞ് കവിഞ്ഞിരുന്ന കാലത്തിൽ നിന്നും വ്യത്യസ്ഥമായാണ് ഈ വർഷത്തെ മണ്ഡല പൂജ ചടങ്ങുകൾ നടന്നത്. 11 മണിയോടെ പമ്പയിൽ നിന്നും തീർത്ഥാടകരെ നിയന്ത്രിച്ചിരുന്നെങ്കിലും സന്നിധാനത്ത് നിലയുറപ്പിച്ചവരാൽ ഭക്തി സാന്ദ്രമായിരുന്നു അന്തരീക്ഷം. 11.20നും 12.40നും […]
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് ആശങ്കയിലാഴ്ത്തുന്നു; ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്
ജീവനക്കാർക്കിടയിൽ കോവിഡ് ഭീതി നിലനിൽക്കുമ്പോൾ, ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചത് ആശങ്കയാകുന്നു. ഇന്നലെ മാത്രം 24 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തീർത്ഥാടകർക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് ആരംഭിക്കും. സേവനം കഴിഞ്ഞിറങ്ങിയ 17 പേർക്കാണ് ഇന്നലെ കോവിഡ് കണ്ടെത്തിയത്. കൊല്ലം സിറ്റി പൊലീസിൽ നിന്നും ഡ്യൂട്ടിക്കെത്തിയ 13 പേർക്കും ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ നാലുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സന്നിധാനത്ത്, പുണ്യം പൂങ്കാവനം ഡ്യൂട്ടിയിലുള്ള, രണ്ട് പൊലീസുകാർ, ഒരു ഐ.ആർ.ബി സേനാംഗം, ശബരിമല വിശുദ്ധി സേനയിലെ നാല് ജീവനക്കാർ […]
സന്നിധാനത്ത് ഇതുവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന 9 പേർക്ക് കൊവിഡ്
ശബരിമലയിലെ സ്ഥിതിഗതികൾ വിവരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു. 13529 തീർഥാടകർ ഇന്നലെ വരെ ശബരിമലയിൽ ദർശനം നടത്തിയെന്നും നിലയ്ക്കലിൽ ഇന്നലെ വരെ നടത്തിയ പരിശോധനയിൽ 37 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു. സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒൻപതുപേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ശബരിമലയിൽ ഭക്തരുടെ എണ്ണം കുറച്ച് കൂടി കൂട്ടാമെന്നാണ് ബോർഡിൻ്റെ അഭിപ്രായമെന്ന് എൻ വാസു പറഞ്ഞു. നേരിയ വർധനവ് […]
ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെ ശബരിമലയില്‍ ജാഗ്രത; സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം
ശബരിമലയിൽ ജീവനക്കാർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ, സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തി. ഭക്തരുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ വകുപ്പിലെ ജീവനക്കാർക്ക് പിപി ഇ കിറ്റ് നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അഞ്ച് പേർക്കാണ് സന്നിധാനത്ത് മാത്രം രോഗം സ്ഥിരീകരിച്ചത്. കൂടാതെ, നിലയ്ക്കലിൽ നടത്തിയ പരിശോധനയിൽ നിരവധി ഭക്തർക്കും രോഗം കണ്ടെത്തി. ദേവസ്വം മരാമത്ത് വിഭാഗത്തിലെ ജീവനക്കാരനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. […]
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രതിദിനം പ്രവേശിപ്പിക്കാവുന്ന തീർത്ഥാടകരുടെ എണ്ണം 5000 ആക്കും. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കോവിഡ് മാനദണ്ഡ പ്രകാരം, തീർത്ഥാടക നിയന്ത്രണം ഏർപ്പെടുത്തിയ ശബരിമലയിൽ, ഇന്നലെ കൂടുതൽ തീർത്ഥാടകരെത്തി. രണ്ടായിരം പേരാണ് ഇന്നലെ ദർശനം നടത്തി മടങ്ങിയത്. എല്ലാവരെയും സുരക്ഷിതമായി മലയിറക്കാൻ സാധിച്ചുവെന്ന് സന്നിധാനം സ്പെഷ്യൽ ഓഫിസർ ബി. കൃഷ്ണകുമാർ പറഞ്ഞു. ഇന്നും രണ്ടായിരം തീർത്ഥാടകർ മലയിലെത്തും. തീർത്ഥാടനകാലം […]
ശബരിമലയിലെ ഹോമിയോ ആശുപത്രികള്‍ തുറന്നില്ല; കോവിഡ് പ്രതിരോധ മരുന്ന് വിതരണം മുടങ്ങി
തീർഥാടനം ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും ശബരിമലയിലെ ഹോമിയോപതി ആശുപത്രികള്‍ തുറക്കാനായില്ല. എല്ലാ തീർഥാടന കാലത്തും തുറന്ന് പ്രവർത്തിക്കാറുണ്ടെങ്കിലും ഇത്തവണ ആരോഗ്യ വകുപ്പിന്‍റെ ഫണ്ട് ലഭിക്കാതെ വന്നതോടെയാണ് ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലായത്. ആരോഗ്യ വകുപ്പിന്‍റെ അലംഭാലം മൂലമാണ് ആശുപത്രികള്‍ തുറക്കാനാവാത്തതെന്നാണ് ആരോപണം. ശബരിമലയില്‍ പ്രവർത്തിക്കുന്ന അലോപതി, ആയുർവേദ ആശുപത്രികള്‍ക്കൊപ്പം പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഹോമിയോപതി ആശുപത്രികളും പ്രവർത്തിച്ചിരുന്നത്. ഹോമിയോ വകുപ്പ് തുടങ്ങിയ ശേഷം കഴിഞ്ഞ തീർഥാടന കാലം വരെ മുടക്കമില്ലാതെ പ്രവർത്തിച്ചിരുന്ന സർക്കാർ സ്ഥാപനങ്ങള്‍ ഈ വർഷം […]