ആയിരക്കണക്കിന് മരങ്ങൾ മുറിച്ചുകൊണ്ട് കൃഷ്ണ ക്ഷേത്രം പണിയേണ്ടതില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. ക്ഷേത്രത്തിലേക്കുള്ള പാത പണിയാനായി അനുമതി തേടികൊണ്ടുള്ള യു.പി പി.ഡബ്ല്യു.ഡി കൗൺസിലിനോടാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. കൃഷ്ണ ദേവനായി ആയിരക്കണക്കിന് മരങ്ങൾ മുറിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മുറിക്കുന്ന മരങ്ങളേക്കാൾ കൂടുതൽ തെെകൾ നട്ടുപിടിപ്പിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം തള്ളിയ കോടതി, നൂറ് വർഷം പഴക്കമുള്ള മരങ്ങൾക്ക് അത് പകരമാകില്ലെന്നും ചൂണ്ടിക്കാട്ടി. മഥുരയിൽ പണിയുന്ന ക്ഷേത്രത്തിലേക്കുള്ള നൂറ്റി മുപ്പത്തിയെട്ട് കോടി രൂപ […]
Tag: SA Bobde
സമയം ഇന്നു തീരും; മാപ്പു പറയാനില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍
ജഡ്‌ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത് കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തില്ലെന്ന്, സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ആ ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. ആത്മര്‍ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. […]
‘വെർച്വൽ വാദം കേൾക്കൽ’ മഹാഭാരത കാലം മുതലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്
വെര്‍ച്വല്‍ ഹിയറിങ് മഹാഭാരത കാലം മുതലേ ഉള്ളതാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ. ഡോ. കഫീല്‍ ഖാന്റെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.ഡോ. കഫീല്‍ ഖാന്റെ മോചനവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കക്ഷികള്‍ ഹാജരായി 15 ദിവസത്തിനുള്ളില്‍ എന്നും കോടതി നിര്‍ദേശിച്ചു. ഹാജരാവല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായാലും മതിയെന്ന് കൂട്ടിച്ചേര്‍ക്കാനാവുമോ എന്ന് ഹരജിക്കാരിയ്ക്കു വേണ്ടി ഹാജരായ […]