നിലനിൽപ്പിന്റെ യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെ യുക്രൈൻ വിജയിക്കണമെന്ന് അമേരിക്ക. യുക്രൈൻ ജനതയുടെ ജീവിതം നശിപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. റഷ്യൻ സൈന്യത്തെ കീഴ്‌പ്പെടുത്താൻ യുഎസ് നൽകുന്ന രഹസ്യാന്വേഷണ വിവരങ്ങൾ യുക്രൈൻ സേനയ്ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എട്ട് വർഷമായി സ്വന്തം പരമാധികാരത്തിനായി യുക്രൈന് പോരാടേണ്ടി വന്നിട്ടില്ല. പുടിനും റഷ്യൻ സൈന്യവും ഈ യുദ്ധം തോൽക്കുന്നത് കാണാൻ യു എസ് ആഗ്രഹിക്കുന്നു. സ്വയം പ്രതിരോധിക്കാൻ യുക്രൈനെ അനുവദിക്കുന്ന ഉപയോഗപ്രദമായ വിവരങ്ങളും ബുദ്ധിയും തുടർന്നും […]
Tag: Russia-Ukraine
പോളിഷ് എംബസി, കോൺസുലേറ്റ് ജീവനക്കാരെ പുറത്താക്കി റഷ്യ
45 പോളിഷ് എംബസി, കോൺസുലേറ്റ് ജീവനക്കാരെ പുറത്താക്കി റഷ്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന 45 നയതന്ത്രജ്ഞരെ പോളണ്ടിൽ നിന്ന് കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികാര നടപടി. നേരത്തെ രണ്ട് ബൾഗേറിയൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് റഷ്യ അറിയിച്ചിരുന്നു. ബൾഗേറിയൻ വിദേശകാര്യ മന്ത്രാലയം ഒരു റഷ്യൻ നയതന്ത്രജ്ഞനെ നന്ദിയുള്ളവനല്ല എന്ന് പ്രഖ്യാപിക്കുകയും രാജ്യം വിടാൻ 72 മണിക്കൂർ സമയം നൽകുകയും ചെയ്തിരുന്നു. അതേസമയം അധിനിവേശത്തെ തുടർന്ന് രണ്ട് റഷ്യൻ നയതന്ത്രജ്ഞരെ […]
റഷ്യൻ ആക്രമണം; മകരേവിൽ 132 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മേയർ
യുക്രൈൻ പട്ടണമായ മകരേവിൽ 132 പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ. ഭൂരിഭാഗം മൃതദേഹങ്ങളും കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കുഴിച്ചെടുത്തതാണ്. എന്നാൽ ചിലത് തെരുവിൽ നിന്ന് കണ്ടെത്തിയെന്നും മേയർ വാദിം ടോക്കർ പറഞ്ഞു. തലസ്ഥാനമായ കീവിനു പടിഞ്ഞാറ് 50 കിലോമീറ്റർ അകലെയാണ് മകരേവ് സ്ഥിതിചെയ്യുന്നത്. റഷ്യൻ അധിനിവേശത്തിന് മുമ്പ് ഏകദേശം 15,000 ആളുകൾ ഇവിടെ ഉണ്ടായിരുന്നു. ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ മകരേവിന് സംഭവിച്ചിട്ടുണ്ട്. 40% ത്തോളം കേടുപാടുകൾ ഉണ്ടായിട്ടുണ്ടെന്നും പല കെട്ടിടങ്ങളും അറ്റകുറ്റപ്പണികൾക്ക് കഴിയാത്തതാണെന്നും ടോക്കർ പറഞ്ഞു. “അധിനിവേശക്കാർ മിക്കവാറും […]
റഷ്യൻ ആക്രമണം; ഒഡെസയിൽ വാരാന്ത്യ കർഫ്യൂ
യുക്രൈൻ്റെ തെക്കൻ തുറമുഖ നഗരമായ ഒഡെസയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. റഷ്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൂടുതൽ മിസൈൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക സൈന്യം മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൈനിക ഭരണകൂടം ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച വരെ കർഫ്യൂ നിലവിലുണ്ടാകും. പ്രത്യേക അനുമതിയില്ലാതെ ആളുകൾ വീടിന് പുറത്തിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മേഖലയിൽ മിസൈൽ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി പ്രാദേശിക വക്താവ് പറഞ്ഞു. ആക്രമണങ്ങൾക്കിടയിലും റഷ്യൻ […]
നോബേൽ ജേതാവായ റഷ്യൻ മാധ്യമ പ്രവർത്തകൻ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം; ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചു
സമാധന നോബേൽ ജേതാവും റഷ്യൻ മാധ്യമ പ്രവർത്തകനുമായ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം. ട്രെയിനിൽ സഞ്ചരിക്കവേ അസെറ്റോൺ സോൾവെന്റ് പുരട്ടിയ ചുവന്ന പെയിന്റ് ഒഴിച്ചാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന നൊവായ ഗസറ്റ് എന്ന അന്വേഷണാത്മക പത്രത്തിന്റെ എഡിറ്ററാണ് ദിമിത്രി മുറാറ്റോവ്. മുറാറ്റോവ്, ഈ ആക്രമണം ഞങ്ങളുടെ ആൺകുട്ടികൾക്ക് വേണ്ടിയാണെന്ന്’ ആക്രമണകാരി ആക്രോശിച്ച് പറഞ്ഞതായും, അദ്ദേഹം പറഞ്ഞു. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ അധികാരികളെ നിശിതമായി വിമർശിക്കുന്ന പത്രമാണ് നൊവായ ഗസറ്റ്. ആക്രമണത്തിന്റെ ചിത്രങ്ങൾ നൊവായ ഗസറ്റ് […]
പുടിന്റെ പെൺമക്കൾക്കും പ്രധാന റഷ്യൻ ബാങ്കുകൾക്കും യു.എസ് ഉപരോധം
റഷ്യൻ ബാങ്കുകളെയും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഉപരോധവുമായി യു.എസ്. പുടിന്റെ പ്രായപൂർത്തിയായ രണ്ട് പെൺമക്കൾക്കും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ ഭാര്യയെയും മകളെയും ലക്ഷ്യമിട്ടാണ് നടപടികൾ. റഷ്യൻ സൈന്യം സിവിലിയന്മാരെ വധിച്ചതായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യയുടെ ബെർബാങ്ക്, ആൽഫ ബാങ്ക് എന്നിവക്ക് പൂർണ ഉപരോധം ഏർപ്പെടുത്തി. ഇവയിലും റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലും, പുതിയ യു.എസ് നിക്ഷേപം നിരോധിക്കാനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. […]
‘അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്’; റഷ്യയോട് നിലപാട് പറഞ്ഞ് പ്രധാനമന്ത്രി
സമാധാനം പുനസ്ഥാപിക്കാനായി ഏതു വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇന്ത്യ സെര്‍ജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചത്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം റഷ്യ ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് മോദി-ലാവ്‌റോവ് കൂടിക്കാഴ്ച. 40 മിനിറ്റാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെത്തിയ യുകെ, ചൈന, ആസ്ട്രിയ, ഗ്രീസ്, മെക്‌സിക്കോ മന്ത്രിമാരുമായി പ്രധാനമന്ത്രി […]
റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും
യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. യുക്രൈനിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ നേതാവാണ് ലാവ്‌റോവ്. വിവിധ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനാണ് ലാവ്‌റോവിന്റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യ യുക്രൈനിൽ സൈനിക നീക്കം ആരംഭിച്ചതിനെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയപ്പോൾ ഇന്ത്യ റഷ്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നില്ല. ഐക്യരാഷ്ട്രസഭയിൽ റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
യുക്രൈന്‍ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥരുമായി യുഎസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും
യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തും. യുക്രൈന്‍ വിദേശകാര്യ മന്ത്രി ജദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെസ്‌കി റെസ്‌നികോവ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ബൈഡനൊപ്പം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ ഊര്‍ജ ഉത്പാദക രാജ്യങ്ങളോട് എണ്ണയുടെയും വാതകങ്ങളുടെയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. ‘യൂറോപ്പിന്റെ ഭാവി നിങ്ങളിലാണുള്ളത്. […]
റഷ്യന്‍ അധിനിവേശം തുടരുന്നു; ചെർണോബിൽ ആണവനിലയത്തിൽ പ്രവർത്തിച്ചിരുന്ന ലബോറട്ടറി തകർത്തു
ചെർണോബിൽ ആണവനിലയത്തിൽ പ്രവർത്തിച്ചിരുന്ന ലബോറട്ടറി റഷ്യൻ സൈന്യം തകർത്തു. യുക്രൈൻ സ്‌റ്റേറ്റ് ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റേഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമുള്ള ലാബ് തകർന്നത് വൻ ആശങ്കയാണ് ഉയത്തുന്നത്. റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിന് നിർമ്മിച്ച പുതിയ ലാബാണിത്. റേഡിയേഷൻ പുറത്ത് വിടാൻ കഴിവുള്ള ഹൈലീ ആക്ടീവ് സാമ്പിളുകൾ റഷ്യ തട്ടിയെടുത്തെന്നും സ്‌റ്റേറ്റ് ഏജൻസി വ്യക്തമാക്കി.അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷൻ അളക്കുന്ന […]