വിമാനത്താവൡലെ കോവിഡ് പരിശോധനയുടെ ഭാഗമായി നടക്കുന്ന കൊള്ള അവസാനിപ്പിക്കണമെന്ന് എം.എൽ.എ പി.കെ ബഷീർ. അബൂദബിയിൽ കെ എം സി സി നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിഷയിത്തിൽ സർക്കാരിനു മേൽ സമ്മർദ്ദം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറനാട് മണ്ഡലം കെഎംസിസിയാണ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ എം എൽ എക്ക് സ്വീകരണം ഒരുക്കിയത്. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവൻ രക്ഷാ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം ചടങ്ങിൽ എം.എൽ.എ.നിർവ്വഹിച്ചു. ഇന്ത്യൻ ഇസ് […]