ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയിൽ.ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരം തകർക്കും അല്ലാത്ത പക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി നഷ്ടം സർക്കാർ നികത്തണമെന്നും ആവശ്യപ്പെടുന്നു. ലാബുകളിലെ പരിശോധനകളുടെ നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരംത്തെ ബാധിക്കും. പരിശോധനകളുടെ നിരക്ക് നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ലാബ് […]
Tag: RTPCR tests
ആർടിപിസിആർ ടെസ്റ്റിന് സ്വകാര്യ ലാബുകളുടെ പകൽക്കൊള്ള; നിരക്ക് കുറയ്ക്കുമെന്ന് മുഖ്യമന്ത്രി
കൊവിഡ് വ്യാപനം മുതലെടുത്ത് ആർ.ടി.പി.സി.ആർ ടെസ്റ്റിനു സ്വകാര്യ ലാബുകൾ ഈടാക്കുന്നതു യഥാർത്ഥത്തിലുള്ളതിന്റെ രണ്ടിരട്ടിയിലധികം തുക. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആർടിപിസിആർ ടെസ്റ്റിനു സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയത് 448 രൂപയ്ക്ക്. 600 രൂപയിൽ താഴെ നിരക്കിൽ ടെസ്റ്റ് നടത്താൻ കഴിയുമെന്നിരിക്കെയാണ് 1700 രൂപ സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. നിരക്ക് കുറയ്ക്കുന്ന കാര്യം ആരോഗ്യവകുപ്പ് പരിഗണനിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ടെസ്റ്റിനു 1700 രൂപ വീതം ഈടാക്കുമ്പോൾ സ്വകാര്യ ലാബുകൾക്ക് ലഭിക്കുന്നത് രണ്ടിരട്ടിയിലധികം ലാഭമാണ്. […]
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട്
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഗതാഗത സെക്രട്ടറി തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്. തമിഴ്നാട് സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും ഇ- പാസും യാത്രക്കാരുടെ കൈവശം ഉണ്ടാകണമെന്നും ഇല്ലാത്ത യാത്രക്കാരെ അതിർത്തിയിൽ തടയുമെന്നുമായിരുന്നു അറിയിപ്പ്. കേരളത്തിൽ ഉൾപ്പെടെ കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിക്കാന്‍ തീരുമാനിച്ചത്. വാളയാർ ഉൾപ്പെടെ ഉള്ള ചെക്ക്പോസ്റ്റുകളിൽ നാളെ […]
സംസ്ഥാനത്ത് കൂടുതൽ ആർ.ടി.പി.സി.ആർ ലാബ് സൗകര്യം ഒരുക്കുന്നു; പരിശോധന നിരക്ക് കുറയും
സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 24 മണിക്കൂറിനുള്ള ഫലം ലഭ്യമാക്കുന്ന മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാന്‍ സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി.448 രൂപ നല്‍കിയാല്‍ മൊബൈല്‍ ലാബുകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താം. കോവിഡ് കൂടുതൽ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്.മൊബൈൽ ആർടിപിസിആർ ലാബുകൾ കേരളം സജ്ജമാക്കുന്നതിന് സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി.നിലവില്‍ 1700 […]