India

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പ്രീ-ബുക്കിംഗ് നിർബന്ധം

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നന്നവർ നിർബന്ധമായും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം. ( rtpcr pre booking mandatory ) ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ എത്തുന്നവരാണ് പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്. ഡിസംബർ 20 മുതൽ ഉത്തരവ് ബാധകമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. കേന്ദ്രത്തിന്റെ പട്ടികയിലുള്ള ഹൈ റിസ്‌ക് രാജ്യങ്ങൾ – യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾദക്ഷിണാഫ്രിക്കബ്രസീൽബംഗ്ലാദേശ്ബോട്‌സ്വാനചൈനമൗറീഷ്യസ്ന്യുസീലൻഡ്സിംബാവേസിംഗപ്പൂർഹോങ്ങ് […]

Kerala

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു

സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 1500 രൂപ, ആന്‍റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഇത് രണ്ടാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കൂടിയ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രൂപയായിരുന്നു. ഇതാണ് 1500 ആയി കുറച്ചത്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിന് 650 രൂപയായിരുന്നതാണ് 300 രൂപയായി കുറഞ്ഞത്.

Kerala

ആർ.ടി.പി.സി.ആർ നെഗറ്റീവാണെങ്കില്‍ വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്‍റൈന്‍ വേണ്ട

ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ‌ വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് പുതിയ മാർഗനിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കോവിഡ് പ്രോട്ടോകോള്‍ പുതുക്കിയത്. വിദേശത്ത് നിന്ന് വരുന്നവ‍ര്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. നെഗ‌റ്റീവാണെങ്കില്‍ നാട്ടിലെത്തിയാല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താതെ രാജ്യത്തേക്ക് എത്തുന്നവരില്‍ അതിന് സൗകര്യമുള്ള എയർപോർട്ടുകളില്‍ പരിശോധന നടത്താം. അത്തരത്തില്‍ നെഗറ്റീവ് ആകുന്നവർക്കും ക്വാറന്‍റൈന്‍ ഒഴിവാക്കും. നെഗറ്റീവ് ആർ.ടി.പി.സി.ആർ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനും പിന്നീടുള്ള […]