Kerala

പി.എ സിന്ധുവിന്റെ ആത്മഹത്യ; ജൂനിയർ സൂപ്രണ്ട് പിപി അജിതകുമാരിയെ സ്ഥലംമാറ്റി

മാനന്തവാടി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ സീനിയർ ക്ലാർക്ക് പിഎ സിന്ധുവിന്റെ ആത്മഹത്യയിൽ ആരോപണവിധേയയായ മേലുദ്യോഗസ്ഥയ്‌ക്കെതിരെ വകുപ്പുതല നടപടി. ഓഫിസിലെ ജൂനിയർ സൂപ്രണ്ട് പിപി അജിതകുമാരിയെ കോഴിക്കോട് ആർടി ഓഫിസിലേക്ക് സ്ഥലംമാറ്റി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം ആർ അജിത്കുമാർ ഉത്തരവിറക്കി. നേരത്തെ ഡെപ്യുട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ മാനന്തവാടി എസ്ആർടി ഓഫിസിലെ 11 ജീവനക്കാരെ സ്ഥലം മാറ്റണമെന്ന ശുപാർശ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ സിന്ധുവിന്റെ ആത്മഹത്യ കുറുപ്പിലുൾപ്പെടെ പേര് പരാമർശിക്കപ്പെട്ട പി.പി അജിതകുമാരിക്കെതിരെയാണ് […]