Kerala

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. കേസില്‍ ആകെ 26 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. മുഖ്യ ആസൂത്രകന്‍ റഷീദ് ഉള്‍പ്പെടെ പത്തിലേറെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് എലപ്പുളളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമാണ് ശ്രീനിവാസന്‍ വധത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം […]

Kerala

പാലക്കാട്ടെ സംഭവങ്ങളില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ ശ്രമം; മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്ടെ കൊലപാതകങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ന് വൈകിട്ട് സര്‍വകക്ഷി യോഗം ചേരും. യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ അക്രമങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയുമെന്നും സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. ജനങ്ങളെ ഒന്നിച്ച് അണിനിരത്തുകയാണ് ഇപ്പോള്‍ വേണ്ടത്. പാലക്കാട്ടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കേണ്ട ആവശ്യം ഇപ്പോഴില്ല. കേരള പൊലീസിനാണ് നിഷപക്ഷമായി അന്വേഷിക്കാന്‍ സാധിക്കുക. സര്‍വകക്ഷി യോഗത്തിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ആര്‍എസ്എസ് നേതാവ് […]

Kerala

പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടു

പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടു. അൽപ സമയം മുൻപാണ് മരണം സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോർത്ത് കസബ സ്റ്റേഷൻ പരിധിയാലണ് സംഭവം. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ […]